Wednesday, May 30, 2012







ഔഷധകൊള്ളക്കാരുടെ ടെസ്റ്റ് ഡോസ്:
നൊവാര്‍ടിസ് ് ഇന്ത്യന്‍ പാറ്റന്റ്

ഇന്ത്യയുടെ ആരോഗ്യരക്ഷ തകിടം മറിക്കുന്ന പോരാട്ടത്തിന്റെ അന്തിമനാളുകളാണിത്.ഇന്ത്യയുടെ പേറ്റന്റ് നിയമത്തിനെതിരെ അഞ്ചുവര്‍ഷമായി തുടരുന്ന സ്വിസ് മരുന്ന് കുത്തക ഭീമനായ നൊവാര്‍ടിസ് നടത്തുന്ന നിയമകുരുക്കിന്റെ അവസാന വാദം സുപ്രിംകോടതിയില്‍ നടക്കുകയാണ്.ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെയുള്ളവക്ക് പേറ്റന്റ് അനുവദിക്കാന്‍ പേറ്റന്റ് നിയമത്തിലെ കര്‍ശന മാനദണ്ഡങ്ങളെയാണ് നൊവാര്‍ടിസ് ചോദ്യം ചെയ്യുന്നത്.പേറ്റന്റ് അനുവദിക്കപ്പെട്ടാല്‍ കേസിന് കാരണമാക്കിയ കാന്‍സര്‍ മരുന്നിന്റെ കുത്തകാവകാശം നൊവാര്‍ടിസ് ലഭിക്കും.ഇതേ വഴിയെ മറ്റുകമ്പനികളും നിരന്നാല്‍ കുത്തനെയുള്ള മരുന്നുവിലവര്‍ധനയായിരിക്കും ഫലം.വിധി നിര്‍ണയകമാകുന്നത് ഇന്ത്യക്കെന്നല്ല;വികസ്വര-അവികസിത രാജ്യങ്ങള്‍ക്കെല്ലാമാണ് . ഈ രാജ്യങ്ങള്‍ക്ക് നിലവില്‍ കുറഞ്ഞ നിരക്കില്‍ മരുന്നെത്തിക്കുന്നവരില്‍ മുമ്പന്‍ ഇന്ത്യയാണ് എന്നതാണിതിന് കാരണം.

ലക്ഷ്യം മരുന്നുകൊള്ളയുടെ സാര്‍വത്രിക വിപണി

2005ലാണ്  ലോക വ്യാപാര സംഘടനയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പേറ്റന്റ് കരാറില്‍ ഒപ്പുവെച്ചതിനെതുടര്‍ന്ന് ഉല്‍പന്ന പേറ്റന്റ് നിലവില്‍ വന്നു.ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെ വില കുത്തനെ കുതിച്ചുകയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 2005 ല്‍ പുതിയ പേറ്റന്റ് നിയമത്തില്‍ സെക്ഷന്‍ 3(ഡി) ഉള്‍പ്പെടുത്തിയത്.പൊതുജനാരോഗ്യം സംരക്ഷിക്കാനും ജീവന്‍രക്ഷാമരുന്നുകളുടെ ലഭ്യതയും വിലകയറ്റവും നിയന്ത്രിക്കാനും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്.
നിലവിലെ മരുന്നുകളില്‍ ചെറിയ മാറ്റംവരുത്തി പുതിയ മരുന്നാക്കി പേറ്റന്റ് എടുക്കുന്ന പ്രക്രിയയെ തടയിടാന്‍ കര്‍ശന നിര്‍ദേശങ്ങളോടുകൂടിയതാണ് സെക്ഷന്‍ 3(ഡി). മരുന്ന് വില വര്‍ധിക്കാതിരിക്കുന്നതില്‍ ജീവവായു കുടിയാണ് ഈ സെക്ഷന്‍.പേറ്റന്റ് എടുത്ത് വിപണിയിലെ മരുന്ന് കുത്തകയാക്കി വില വര്‍ധിപ്പിക്കാനുള്ള തന്ത്രത്തിന് തടയിടുകകൂടിയായിരുന്നു ഭേദഗതിയുടെ ലക്ഷ്യം.പുതിയ നിയമപ്രകാരം പേറ്റന്റിനുള്ള അര്‍ഹതക്ക് അനേകം മാനദണ്ഡങ്ങളും പരിശോധനകളുമുണ്ട്.ശരീരത്തില്‍ മരുന്ന് ഉണ്ടാക്കുന്ന ഫലപ്രാപ്തി,ശരീരത്തില്‍ പ്രവര്‍ത്തിക്കാനെടുക്കുന്ന  സമയം തുടങ്ങിയവയാണ് ഇവയില്‍ ചിലത്.ഈ ഗുണമേന്മ(എഫിക്കസി) ഉറപ്പുവരുത്തിയാല്‍ മാത്രമേ പേറ്റന്റിന് പരിഗണിക്കുകയുള്ളൂ.

നൊവാര്‍ടിസിന്റെ പഞ്ചവല്‍സര യുദ്ധം

2006 ലാണ് ചെന്നൈയിലെ ഇന്ത്യന്‍ പേറ്റന്റ് ഓഫിസ് നൊവാര്‍ടിസ് എന്ന സ്വിസ് ബഹുരാഷ്ട്ര ഭീമന്റെ പേറ്റന്റ് അപേക്ഷ നിരസിക്കുന്നത്. കാന്‍സറിനുള്ള ഔഷധമെന്ന നിലയില്‍ ഇമാറ്റിനിബ് എന്ന ജനറിക് മരുന്നിന്റെ ക്രിസ്റ്റലൈന്‍ സോള്‍ട്ടായ ഇമാറ്റിനിബ് മെസലേറ്റ് , 'ഗ്ളിവെക് 'എന്ന ബ്രാന്‍ഡ് നെയിമോടെ  പേറ്റന്റിനായി സമര്‍പ്പിച്ചു.തുടര്‍ന്ന് ഇന്ത്യന്‍ പേറ്റന്റ് അപ്പല്ലേറ്റ് ബോര്‍ഡും നൊവാര്‍ടിസിന്റെ അപേക്ഷ നിരസിച്ചു.പഴയ മരുന്ന് പുതിയ രൂപത്തിലാക്കിയുള്ള കമ്പനിയുടെ ശ്രമത്തിന് പേറ്റന്റ് നല്‍കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്.  'ഗ്ളിവെക്' തികച്ചും പുതിയ ഉല്‍പന്നമാണെന്നും പേറ്റന്‍സിക്ക് അര്‍ഹതയുണ്ടെന്നുമാണ് നൊവാര്‍ടിസ് വാദിക്കുന്നത്.നേരത്തെയുള്ള മരുന്നിനേക്കാള്‍ 30 ശതമാനം അധികം ശരീരത്തില്‍ ഫലം ചെയ്യുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നു.
2007ല്‍ മദ്രാസ് ഹൈകോടതിയില്‍ പേറ്റന്റ്ഭേദഗതിക്കെതിരെ നൊവാര്‍ടിസ് ഹരജി ഫയല്‍ ചെയ്തു.തുടര്‍ന്ന് 2009 ലാണ് കമ്പനി സുപ്രീംകോടതിയില്‍ പേറ്റന്റ് മാനദണ്ഡത്തെ ചോദ്യംചെയ്ത് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഹരജി ഫയല്‍ ചെയ്തത്.
വിപണിയിലെ മരുന്നില്‍ മാറ്റം വരുത്തി പേറ്റന്റ് എടുക്കാനുള്ള ബഹുരാഷ്ട്രകുത്തകക്കാരുടെ നീക്കങ്ങള്‍ പലതും ഈ സെക്ഷന്റെ മാനദണ്ഡങ്ങളില്‍പെട്ട് തകര്‍ന്നു.എയ്ഡ്സ് പ്രതിരോധ പാറ്റന്റിനായി വന്ന ലോകപ്രശസ്ത ജര്‍മന്‍ കമ്പനിയായ ബോറിഞ്ചര്‍ ഇന്‍ജലേം , നൊവാര്‍ടിസ് എന്ന സ്വിസ് കമ്പനിയും  തിരസ്കാരത്തെ തുടര്‍ന്ന് നിയമ നടപടി സ്വീകരിച്ചു.പേറ്റന്റ് ലഭിച്ചാല്‍ നൊവാര്‍ടിസിന് ലഭിക്കുക 20 വര്‍ഷത്തെ കുത്തകവിതരണാവകാശമാണ്.


തടയിട്ടത് പ്രതിഷേധക്കടല്‍
കാന്‍സര്‍ പേഷ്യന്‍സ് എയ്ഡ് അസോസിയേഷന്‍ എന്ന സംഘടനക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടനയാണ് തുടക്കം മുതലേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.കര്‍ണാടകയിലെ ഡ്രഗ് ആക്ഷന്‍ ഫോറം ആയിരക്കണക്കിന് പേരുടെ ഓണ്‍ലൈന്‍ പരാതി ശേഖരിച്ച് ചെന്നൈ ഹൈകോടതിയില്‍സമര്‍പ്പിച്ചിരുന്നു. ജീവന്‍രക്ഷക്ക് അത്യാവശ്യമായ മരുന്നുകള്‍ പേറ്റന്റിന് വെക്കാതെ നിര്‍ബന്ധിത ലൈസന്‍സിനായി മറ്റ് മരുന്ന് കമ്പനികള്‍ക്ക് തുറന്നുവെക്കണമെന്നാണ് പ്രതിരോധത്തിനെത്തിയ സംഘടനകളുടെ ആവശ്യം.മരുന്നിലെ കുത്തകാവകാശം നിഷേധിച്ച് പൊതുവിപണിയില്‍ മല്‍സരം നേരിടുന്നതോടെ മരുന്നുവില കുറയാനിടയാക്കുമെന്നാണിവരുടെ പ്രത്യാശ.ബോറിഞ്ചര്‍ ഇന്‍ജലേം കമ്പനിക്കെതിരായി രംഗത്തെത്തിയത് ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്.ഐ.വിനഎയ്ഡ്സ് ,പോസിറ്റീവ് വിമന്‍സ് നെറ്റ്വര്‍ക്ക് എന്നീ എന്‍.ജ.ഒകളായിരുന്നു.പേറ്റന്റ് നിയമം സംരക്ഷിക്കപ്പെടുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്.ബഹുരാഷ്ട്രകമ്പനികള്‍ മരുന്നുകൊള്ളയുടെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അവകാശം നിലനിര്‍ത്തിക്കിട്ടാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് സംഘടനകള്‍ വിലയിരുത്തുന്നു.പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ്,ദെല്‍ഹിനെറ്റ്വര്‍ക്ക് പോസിറ്റീവ് പീപ്പിള്‍ എന്നീ സംഘടനകളും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എന്തുകൊണ്ട് ഇന്ത്യന്‍ മരുന്ന്

ലോകത്ത് വിതരണം ചെയ്യുന്ന എച്ച്.ഐ.വി വരാതിരിക്കാനുള്ള മരുന്നുകളില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകളില്‍ 92 ശതമാനവും ഇന്ത്യന്‍ മരുന്നുകളാണ്.ആഫ്രിക്കയിലെ രോഗബാധിതരായ ദരിദ്ര ജനവിഭാഗങ്ങളിലേക്കെത്തുന്നതും ഇന്ത്യന്‍ മരുന്നാണ്.വിലകുറവും വ്യാപകമായ ഉല്‍പാദനം നടക്കുന്നതുമാണിതിന് കാരണം.

നൊവാര്‍ടിസിന്റെ വെല്ലുവിളി മരുന്നുകുത്തക കമ്പനികളുടെ ടെസ്റ്റ് ഡോസാണ്.ഇന്ത്യയിലെ വമ്പന്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട മരുന്നുകൊള്ളക്കാരുടെ പരീക്ഷണ ശ്രമം.വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍  മരുന്നുവില കുതിച്ചുകയറും.ജീവന്‍രക്ഷാമരുന്നുകളേപോലും  കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും.ജനറിക് മരുന്നുകളില്‍ ചെറിയ ഭേദഗതി വരുത്തി കുത്തകക്കാര്‍ പേറ്റ ന്റിനായി വരിനില്‍ക്കും.മരുന്ന് ചെലവ് വഹിക്കാനാവാതെ മഹാമാരി ബാധിച്ച രോഗികള്‍ മരിച്ചുകൊടുക്കും.ലോകത്തെമ്പാടുമുള്ള വികസ്വര-അവികസിത രാഷ്ട്രങ്ങള്‍ക്ക് ചുരുങ്ങിയ ചെലവിലെത്തിക്കുന്ന എച്ച്.ഐ.വി-കാന്‍സര്‍ മരുന്നുകളേറെയും ഇന്ത്യയില്‍നിന്നുള്ളവയാണ്.ഇന്ത്യയില്‍ മരുന്നുവിലയേറുന്നതോടെ ഇത്തരം രാഷ്ട്രങ്ങളുടെ ആലംബമാണ് നഷ്ടപ്പെടുക.അതിനാല്‍ നൊവാര്‍ടിസിന്റെ വിജയ-പരാജയങ്ങള്‍ ഇന്ത്യയുടെ മാത്രമല്ല;വികസ്വര-അവികസിത രാഷ്ട്രങ്ങളുടെ നിലനില്‍പിന്റെ കൂടി വിഷയമാകുന്നതിവിടെയാണ്.

പ്രശാന്ത്.പി.പി
ുൃമമിെവുുേ1977@ഴാമശഹ.രീാ
(കടപ്പാട് :മാധ്യമം)ി















'സ്മാര്‍ട്ട് കാര്‍സ്';ന്യൂ ജനറേഷന്‍ കാറുക
ളുടെ അത്താണി

വില  കുറവുണ്ടെന്നറിഞ്ഞാണ് ജോമോന്‍ തൃശൂരിലെ ഒരു കടയില്‍ നിന്ന്  ഒറിജിനലിനെ വെല്ലുന്ന കാറിന്റെ 'അലോയ്ഡ് വീല്‍സ'് വാങ്ങിയത്. ഉപയോഗിച്ച് ആറുമാസമെത്തിയില്ല, ദേ...വരുന്നു കംപ്ളയിന്റ്. കിട്ടീ..പണി.ബ്രാണ്ടഡ് കമ്പനിയല്ലാത്തതിനാല്‍ ഗാരണ്ടിയൊന്നുമില്ലല്ലോ....പറ്റിപ്പോയി !.മലയാളികളുടെ സ്ഥിരം പല്ലവിയാണിത്.ലക്ഷങ്ങള്‍ മുടക്കി കാര്‍ വാങ്ങിയാലും മോടിപിടിപ്പിക്കാനും പകരം വക്കാനുമുള്ള സജ്ജീകരണങ്ങള്‍ അല്‍പം വില കുറവുണ്ടെങ്കില്‍ അതില്‍ ചെന്നുപിടിക്കും.ഗുണമേന്മ വേണമെങ്കില്‍ ബ്രാണ്ടഡ് സാധനം തന്നെ വേണം. അത് അംഗീകൃത സ്ഥാപനത്തില്‍ നിന്നുതന്നെ വാങ്ങണം. മോഷണ കാറുകളുടെ  ഭാഗങ്ങള്‍ പുതുക്കി ഒറിജിനലാക്കുന്ന സംഘം കേരളത്തില്‍ വ്യപകമാണ്.ഇവരെ ആശ്രയിച്ചാണ് കുറഞ്ഞ വിലക്ക് കാറിന്റെ ഭാഗങ്ങള്‍ വാങ്ങി  വില്‍ക്കുന്ന കടകള്‍ നിലനില്‍ക്കുന്നത്.ഇതിനാല്‍ വഞ്ചിക്കപ്പെടുന്നവരേറെ.
 ബ്രാണ്ടഡ് ഉല്‍പന്നങ്ങളുടെ വിശ്വാസ്യത കഴിഞ്ഞ ആറ് വര്‍ഷമായി കാത്തുസൂക്ഷിക്കുന്ന തൃശൂരിലെ അംഗീകൃത കാര്‍ ആക്സസറീസ് ഷോറൂമാണ് പൂങ്കുന്നത്തെ 'സ്മാര്‍ട് കാര്‍സ്'.പ്രമുഖ വിദേശി-സ്വദേശി ഉല്‍പന്നങ്ങളുടെ ഒറിജിനല്‍ ബ്രാണ്ടഡ് ഉല്‍പന്നങ്ങള്‍ മാത്രമാണിവിടെ വില്‍ക്കുന്നതെന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം.മല്‍സരം ഏറെയുള്ള ബിസിനസില്‍ മുന്‍നിരയിലെത്താന്‍ സഹായിച്ചതും ഉല്‍പന്നങ്ങളിലെ വിശ്വാസ്യതയും കര്‍മ്മത്തിലെ സത്യസന്ധതയും  കൊണ്ട്മാത്രം.കാര്‍ ആക്സസറീസിന്റെ വില്‍പനയും ഫിറ്റിങ്ങും ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റര്‍ വടക്കാഞ്ചേരി പേഴുംകാട്ടില്‍ പി.ജി .വിമല്‍ ആണ്.കാര്‍ ആക്സസറി മേഖലയിലെ പ്രതിദിനം മാറിവരുന്ന  'ട്രെന്‍ഡ'ുകള്‍ തൃശൂരില്‍ ആദ്യമെത്തുക സ്മാര്‍ട് കാര്‍സിലാണെന്നത് പുതുതലമുറയെ അടുപ്പിക്കാന്‍ കാരണമായി.മൂന്നുവര്‍ഷം വരെ വാറണ്ടിയുള്ള സെന്റര്‍ ലോക്ക്,പവര്‍ വിന്‍ഡോ,ഡേ ലൈറ്റ് ,ശബ്ദം മാറ്റാനുതകുന്ന സ്പോട്ടി മഫ്ളര്‍, റിവേഴ്സിങ്ങ് കാമറ,അലോയ്ഡ് വീല്‍സ്,ടച്ച് സ്ക്രീന്‍ സ്റ്റീരിയോസ്, ബ്രാസ് ബോക്സ് എന്നിവയുടെ ലോകോത്തര  ബ്രാണ്ടുകളുടെ പുതുഉല്‍പന്നങ്ങള്‍ ഇവിടത്തെ  ആകര്‍ഷണങ്ങളാണ്.സോണി,കെന്‍വുഡ്,ജെ.ബി.സി ,പയനിയര്‍ ,ഇന്‍ഫിനിറ്റി തുടങ്ങിയവയുടെ ലേറ്റസ്റ്റ് പ്രൊഡക്സ് വിപണിയിലിറങ്ങുന്നതോടൊപ്പം ഇവിടെയെത്തും.
ആറ് വര്‍ഷമായി വിപണിയിലെ പുതുട്രെന്‍ഡുകളോടൊത്താണ് സ്മാര്‍ട്ട് കാര്‍സിന്റെ സഞ്ചാരം. പാട്ടുരായ്ക്കലിലായിരുന്നു ആദ്യമായി ഷോറൂമിട്ടത്.പിന്നീട് പൂങ്കുന്നം ദേശാഭിമാനിക്ക് മുന്നിലെ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ആദ്യ കാലങ്ങളില്‍ ഫിറ്റിങ്ങില്‍ വയര്‍കട്ടിങ്ങുകള്‍ ഏറെ ആവശ്യമുണ്ടായിരുന്നു.ഇപ്പോള്‍ അത് വേണ്ട.ഇപ്പോള്‍ ക്ളിപ്പിങ്ങുകളാണ് ഉപയോഗിക്കുന്നത്.പുതുസ്റ്റൈലുകളില്‍ ,വാഹനകമ്പനികളുടെ പുതുമോഡലുകള്‍ പ്രതിമാസം നിരത്തിലിറങ്ങുന്നു.ഇവക്ക് വേണ്ട സ്റ്റൈലന്‍ സജ്ജീകരണങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.മറ്റ് കാര്‍ ഫിറ്റിങ് സ്ഥാപനങ്ങളേക്കാള്‍ വേറിട്ടുനില്‍ക്കുന്ന അധുനിക സജ്ജീകരങ്ങളുടെ സഹായത്തില്‍ ഇത് എളുപ്പം സാധിക്കുന്നു.ഫിനിഷിങ്ങും കിറുകൃത്യം.പുതുമോടി ലഭിക്കാന്‍ അനുബന്ധ സജ്ജീകരണങ്ങള്‍,ഗ്രാഫിക്സ് വര്‍ക്സ് ,കാര്‍ അപ്ഹോല്‍സ്റ്ററീസ്,സീറ്റ് കവര്‍ എന്നിവയുടെ വിദേശി- സ്വദേശി ഉല്‍പന്നങ്ങളുടെ അപൂര്‍വ ശേഖരം സ്മാര്‍ട്ട് കാര്‍സിലുണ്ട്. ഇന്നത്തെ തലമുറ കൊതിക്കുന്ന 'ന്യൂ ലുക്ക്' സ്മാര്‍ട്ട് കാര്‍സ് ഉറപ്പു നല്‍കുന്നു.വിശാലമായ കാര്‍ പാര്‍ക്കിങ്ങും ആധൂനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഫിറ്റിങ്ങും സ്മാര്‍ട് കാര്‍സിന്റെ മാത്രം പ്രത്യേകതയാണ്.
വാഹനങ്ങളോടുള്ള താല്‍പര്യമാണ് വിമലിനെ ബിസിനസിലേക്കിറങ്ങാന്‍ പ്രേരണയായത്.തെരഞ്ഞെടുത്ത വഴി തെറ്റിയില്ല.കുറച്ചു വര്‍ഷം കൊണ്ടു തന്നെ ബിസിനസില്‍ വേരുറപ്പിക്കാന്‍ വിമലിനായി.ദൈവാനുഗ്രഹവും ഒപ്പമുള്ള ജീവനക്കാരുടെ ആത്മാര്‍ഥ സഹകരണമാണ് വിജയത്തിന് പിന്നിലെന്ന് വിമല്‍ പറയുന്നു. കഴിവുള്ള ജീവനക്കാരാണ് കഴിഞ്ഞ ആറ് വര്‍ഷവും മുതല്‍കൂട്ടായത്.വാഹന വിപണിയിലെ ലേറ്റസ്റ്റ് ഉല്‍പന്നങ്ങളുടെ ഹോല്‍സെയില്‍ ഷോറൂമാണ് അടുത്ത ലക്ഷ്യം.ഇതിനായി ശ്രമവും തുടങ്ങിക്കഴിഞ്ഞു.ബാങ്ക് ജോലിക്കാരിയായ ഭാര്യ സീത ലഭിക്കുന്ന സമയങ്ങളില്‍ വിമലിനെ സഹായിക്കാന്‍ ഷോറൂമിലെത്തുന്നു.രണ്ട് വയസായ മകന്‍ കാര്‍ത്തികുമടങ്ങുന്നതാണ് കുടുംബം.





ഭൂമി സ്വപ്നം കാണുന്നവര്‍ക്ക് മാര്‍ഗമൊരുക്കി സീക്കന്റ്



'സ്വപ്നഭൂമി' ഇനി
 നമുക്ക് സ്വന്തം


സ്വന്തമായി ഒരു ഒരു തുണ്ട് ഭൂമി എല്ലാവരുടെയും സ്വപ്നമാണ്.ഭൂ വില കുതിച്ചുകയറുമ്പോള്‍ ആ സ്വപ്നം പലരുടെയും സ്വപ്നമായി അവശേഷിക്കുന്നു.വിഷമിക്കേണ്ട,   തൃശൂരിലെ സീക്കന്റ് ബിള്‍ഡേഴ്സ് ആന്റ് ഡവലപേഴ്സ് നിങ്ങള്‍ക്കൊരു കൈതാങ്ങാണ്.'ഡ്രീം ലാന്റ് 'എന്ന ചെറു നിക്ഷേപ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് സ്വന്തമായി ഭൂമി സ്വന്തമാക്കാം,ഈടില്ലാതെ തന്നെ.

ഒരു തുണ്ട് ഭൂമി കൈയിലൊതുക്കാം

തികച്ചും പുതുമയുള്ള നിക്ഷേപപദ്ധതിയാണിത്.തവണ വ്യവസ്ഥയില്‍ നിക്ഷേപം നടത്തി നിങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങളോടെയുള്ള വില്ലാ പ്ളോട്ടുകള്‍ സ്വന്തമാക്കാം.ഇതിനായി നടത്തുന്ന ത്രൈമാസക്കുറി ആരംഭിക്കുന്നത് ഒക്ടോബര്‍ മൂന്നിനാണ്.പ്രൈസ് സംഖ്യ 10 ലക്ഷവും മൊത്തം തുക 11 ലക്ഷവുമാണ്.50 തവണകളായാണ് തിരിച്ചടവ്.തവണ സംഖ്യ 22,000 രൂപ. ആദ്യ തവണ 14,000 രൂപ മാത്രം. ഈടിനായി തലപുകക്കേണ്ട.ഡ്രീം ലാന്റ് മുന്നോട്ടുവെക്കുന്ന പ്രൊജക്ട് സൈറ്റ് തന്നെയാണ് ഈട്.ചിട്ടി കിട്ടുകയോ ലേലത്തില്‍ വിളിച്ചെടുക്കുകയോ ചെയ്യുന്നവര്‍ക്ക് തൃശൂരിലെ വിവിധ സ്ഥലങ്ങളില്‍ അഞ്ച് സെന്റ് മുതലുള്ള ഭൂമി സ്വന്തമാക്കാനാണ് അവസരം.അഞ്ചേരി,നടത്തറ,മുണ്ടൂരില്‍ രണ്ട് പ്രൊജക്ട്,പാലക്കല്‍, പുതുക്കാട് ,ആട്ടോര്‍ എന്നിവിടങ്ങളിലാണ് പ്രധാന ഡ്രീം ലാന്റ് പ്രൊജക്ടുകള്‍ .റോഡ്,കോമ്പൌണ്ട് വാള്‍ ഉള്‍പ്പെടെ ആധുനിക സൌകര്യങ്ങളോടെയാണീ പ്ളോട്ടുകള്‍.
തവണകള്‍ മുടക്കമില്ലാതെ അടക്കുന്നവര്‍ക്ക് 500 രൂപ ബോണസ്.5,10,25 തവണകളില്‍ മുടക്കമില്ലാത്തവരില്‍ നിന്ന് നറുക്കെടുത്ത് മൂന്ന് പേര്‍ക്ക് വില്ലാ പ്രൊജക്ടില്‍ അഞ്ച് സെന്റ് നല്‍കും.ഇന്‍കംടാക്സ് റിട്ടേണ്‍, ഈട് തുടങ്ങീ നൂലാമാലകളില്‍ കുടുങ്ങി ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നവര്‍ക്ക് ആശ്വാസമാണ് സീക്കെന്റിന്റെ ലഘുനിക്ഷേപം.
കൂടാതെ ഭൂമിക്കായി ലക്ഷങ്ങള്‍ ഒറ്റയടിക്ക് സ്വരൂപിക്കാനില്ലാത്തവര്‍ക്ക് വഴികാട്ടിയാണീ പദ്ധതി.പ്രതിമാസം 3000 മുതല്‍ 4000 വരെ മാത്രമാണ് തവണസംഖ്യക്കായി നീക്കിയിരിപ്പ്  ആവശ്യമുള്ളൂവെന്നിരിക്കേ ഇടത്തരക്കാര്‍ക്ക് കൂടി പ്ളോട്ടുകള്‍ സ്വന്തമാക്കാനുള്ള അവസരമാണിത്്.ദിനംപ്രതി കൂടി വരുന്ന പലിശനിരക്കുകള്‍ നിക്ഷേപത്തെ തെല്ലും ബാധിക്കുന്നില്ലെന്ന പ്രത്യേകത കൂടിയുണ്ട് .


ഡ്രീം ലാന്റ് നിക്ഷേപമാര്‍ഗം തേടുന്നവര്‍ക്കും
സീക്കന്റ് ചിട്ടിയിലൂടെ അഞ്ച് ലക്ഷം വിലയുള്ള അഞ്ച് സെന്റ് ഭൂമി സ്വന്തമാക്കിയാല്‍ ചിട്ടി കാലാവധി കഴിയുന്ന സമയത്ത് ഭൂമി വില കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലുമാകുമെന്ന് എം.ഡി. റെജിന്‍ തോമസ് വ്യക്തമാക്കുന്നു.സ്ഥലവിലയിലെ ഏകദേശ വര്‍ധന 15 ശതമാനം കണക്കിലെടുക്കുമ്പോഴാണിത്.ഒരു വരിക്കാരന് ലേല കിഴിവ് കഴിച്ച് 50 തവണ കൊണ്ട്് അടക്കേണ്ടി വരുന്നത് കേവലം എട്ട് ലക്ഷം മാത്രമായിരിക്കും.പ്രതിമാസം 3,000 രൂപ മുതല്‍ 10,000 രൂപ നീക്കിയിരിപ്പ് വേണ്ടി വരുന്ന മനസിനിണങ്ങിയ നിക്ഷേപ മാര്‍ഗം സ്വീകരിക്കാം. ഇടത്തട്ടുകാര്‍ക്ക് സ്വപ്ന സാഫല്യത്തിലെത്താനുള്ള മാര്‍ഗവും ബിസിനസ് ലക്ഷ്യമിടുന്നവര്‍ക്ക് നല്ലൊരു നിക്ഷേപമാര്‍ഗവും കൂടിയാണിത്.


സാമൂഹിക സേവന -ജീവകാരുണ്യ പദ്ധതികള്‍
തൃശൂരില്‍ ടൌണ്‍ഷിപ്പ് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സീക്കന്റിന്റെ അമരക്കാര്‍.സാമൂഹിക സേവന -ജീവകാരുണ്യ പദ്ധതികള്‍ക്കും അടുത്തുതന്നെ തുടക്കമിടും.വിദ്യാഭ്യാസം,ടൂറിസം മേഖലകളിലെ പല പദ്ധതികളുടെയും ഒരുക്കത്തിലാണ് ഇവര്‍.ലാഭമെന്ന ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അശരണരെ സഹായിക്കുക കൂടി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനമെന്ന് കമ്പനിയുടെ അമരക്കാരായ റെജിന്‍ തോമസ്,ടി.ജി സജീവ്,കെ.ജി.വിനോദ് എന്നിവര്‍ 'ബിസിനസ് ഫീസ്റ്റി'നോട് പറഞ്ഞു.




 വിജയം ആവര്‍ത്തിക്കാന്‍ സീക്കന്റ്
നാല് വര്‍ഷം മുമ്പാണ്  സീക്കന്റ് ബിള്‍ഡേഴ്സ് ആന്റ് ഡവലപേഴ്സ് പ്രവര്‍ത്തനം തുടങ്ങിയത്.ജൂനിയര്‍ ചേംബറിന്റെ കീഴില്‍ കണ്ടുമുട്ടിയ 12 ചെറുപ്പക്കാരുടെ ബിസിനസ് സ്വപ്നമാണ് പാര്‍ട്നര്‍ഷിപ്പ് ഫേമായി സ്ഥാപനം തുടങ്ങുന്നതിലെത്തിയത്.ചുരുങ്ങിയ കാലത്ത് തന്നെ മേഖലയില്‍ വെന്നിക്കൊടി പാറിക്കാന്‍ സീക്കന്റിനായി.ഇപ്പോള്‍ 25 പേരടങ്ങുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് പ്രവര്‍ത്തനം.മെട്രോ ജങ്ഷനിലെ നാരായണ കോംപ്ളക്സിലാണ് സീക്കന്റിന്റെ ഓഫിസ്.ടി.ജി സജീവാണ് ചെയര്‍മാന്‍. റെജിന്‍ തോമസ് മാനേജിങ് ഡയരക്ടറും,കെ.ബി രാജഗോപാല്‍ ഡെപ്യൂട്ടി ചെയര്‍മാനുമാണ്.കെ.ജി വിനോദ് എക്സിക്യൂട്ടീവ് ഡയരക്ടര്‍.എ.എ ഷൈജു,നാന്‍സി പ്രിന്റോ,സാന്‍ജോ നമ്പാടന്‍ എന്നിവര്‍ ഡയരക്ടര്‍മാരുമാണ്.

സീക്കന്റ് പ്ളോട്ടുകള്‍

പ്രകൃതി സുന്ദരവും എന്നാല്‍ ടൌണിനോടടുത്ത ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്ളോട്ടുകള്‍  സീക്കന്റിന് സ്വന്തം.അവയില്‍ ചിലത്.

'സൈലന്റ് വാലി'
തൃശൂര്‍ ജില്ലയിലെ മുണ്ടൂരിലെ സീക്കന്റിന്റെ പ്ളോട്ടാണ് 'സൈലന്റ് വാലി'.പ്രകൃതി രമണീയമായ സ്ഥലം.പടിപ്പുരയോടു കൂടിയ കവാടം.കേരവൃക്ഷങ്ങളാല്‍ സമൃദ്ധം.ശാന്ത സുന്ദരം.കുട്ടികള്‍ക്കുള്ള കളിസ്ഥലം, സെക്യൂരിറ്റി,കോമ്പൌണ്ട് വാള്‍,ഓരോ പ്ളോട്ടിനും ജല-വൈദ്യുതി ബന്ധം.

ഗ്രീന്‍ സിറ്റി

നടത്തറയിലെ പ്രകൃതി സുന്ദര പ്ളോട്ടാണ് ഗ്രീന്‍ സിറ്റി ഗാര്‍ഡന്‍.തൃശൂരില്‍ നിന്ന് ഏഴര കിലോമീറ്റര്‍ അകലെ.സ്വിമ്മിങ് പൂള്‍,ഹെല്‍ത്ത് ക്ളബ്,ഷട്ടില്‍ ബാഡ്മിന്റന്‍ കോര്‍ട്ട്,കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവ പ്രത്യേകതകളില്‍ ചിലതാണ്.

മെഡോസ്

ആരംപിള്ളിയിലെ സീക്കന്റിന്റെ പ്ളോട്ടാണ് മെഡോസ്.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ.പ്രകൃതി ഭംഗിയേറിയ ശാന്തസുന്ദരമായ ഇടം.

കേപ്പ്ടൌണ്‍

തൃശൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പാലക്കലില്‍.ടൌണിനോട് ഏറെ അടുത്ത്.ക്ളബ് ഹൌസ്,പടിപ്പുരയോടു കൂടിയ പ്ളോട്ട്,ജല സമൃദ്ധമായ പ്രകൃതി രമണീയ ഇടം.

ംംം.ലെലസലിറ.രീാ
ലെലസലിറരവശ@ഴാമശഹ.രീാ ,രവശ@ലെലസലിറ.രീാ
0487 3269259,9387003777




2




റൂഫിങ്ങില്‍ ആക്സല്‍ വിജയഗാഥ



 പ്രീ എഞ്ചിനീയേര്‍ഡ് ബിള്‍ഡിങ്സ് എന്ന പുതു ആശയം കേരളത്തിന് സമ്മാനിച്ച ആക്സല്‍ മെറ്റല്‍ ബിള്‍ഡിങ്സ്  ഇന്ത്യ വിദേശ രാജ്യങ്ങളില്‍ മാത്രം ലഭ്യമാകുന്ന വൈവിധ്യങ്ങളുമായി വിപണി കീഴടക്കുകയാണ്.യു.എ.ഇ യിലും മിഡില്‍ ഈസ്റ്റിലും വിജയക്കൊടി പാറിച്ച ഷാര്‍ജ കേന്ദ്രീകരിച്ച താബിയാന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സഹോദര സ്ഥാപനമായ ആക്സല്‍ മെറ്റല്‍ ബിള്‍ഡിങ്സ് ഇന്ത്യ കേരളത്തില്‍  വേരുറപ്പിച്ചിട്ട് രണ്ട് വര്‍ഷമേ ആയുള്ളൂ.ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തുടനീളം ഡീലര്‍മാരുടെ ശൃംഗല ഉണ്ടാക്കി കമ്പനി കേരളത്തില്‍ വേരുറപ്പിച്ചുകഴിഞ്ഞു.

താബിയാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്(  കടഛ 9001:2008 ഇഋഞഠകഎകഋഉ)

പ്രശസ്തമായ ഏഴ് കമ്പനികളാണ് ഷാര്‍ജ കേന്ദ്രീകരിച്ച താബിയാന്‍ ഗ്രൂപ്പിലുള്ളത്
1.അല്‍ താബിയാന്‍ ബിള്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി- ഷാര്‍ജ
2.താബിയാന്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്-ഉമ്മുല്‍ഖുഐന്‍
3.അല്‍ താബിയാന്‍ ബിള്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി-ദുബൈ
4.എ.ടി.സി കോണ്‍ട്രാക്ടിങ് കമ്പനി-ഉമ്മുല്‍ഖുഐന്‍
5.അല്‍ താബിയാന്‍ ബിള്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി-റാസല്‍ഖൈമ
6.ആക്സല്‍ മെറ്റല്‍ ബിള്‍ഡിങ്സ് ഇന്ത്യ-തൃശൂര്‍
7.ടാബ്സ് കണ്‍സ്ട്രക്ഷന്‍സ് ആന്റ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്-.കൊച്ചി(ഓഫിസ്),മതിലകം (ഫാക്ടറി)


വിപണിയില്‍ ആക്സല്‍ റൂഫ് ഉല്‍പന്നങ്ങള്‍

ആക്സല്‍ ഉല്‍പന്നങ്ങളുടെ വില്‍പനയുടെ ഗതിവേഗം ഈയിടെ ഏറെ വര്‍ധിച്ചു. ഈയിടെ പുറത്തിറങ്ങിയ ആക്സ് പാനും നേരത്തെ ഇറങ്ങിയ ഷീറ്റുകളുടെ വിജയവഴിയില്‍ തന്നെയാണെന്ന് മാര്‍ക്കറ്റില്‍ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നു.
1.ആക്സ് പാന്‍ അഥവാ സാന്റ് വിച്ച് പാനല്‍: ആക്സല്‍ പുറത്തിറക്കുന്ന നൂതന ഷീറ്റുകളാണിവ.വിദേശങ്ങളില്‍ മാത്രം കാണുന്ന ഏറെ പ്രത്യേകതകളുള്ള ഷീറ്റുകളാണിവ. മുകളിലും ചുവട്ടിലും ജി.ഐ ഷീറ്റുകള്‍ അല്ലെങ്കില്‍ അലുമിനിയം ഷീറ്റുകള്‍ വച്ച് ഉള്ളില്‍ 50 എം.എം അല്ലെങ്കില്‍ 25 എം.എം. പോളി യൂറിത്തീന്‍ ഫില്‍ ചെയ്തിറക്കുന്ന മോഡലാണിത്. ചൂടില്‍ നിന്നുള്ള സംരക്ഷണത്തിന് ഏറെ ഫലപ്രദമാണിത്.
2.ആക്സ് ട്ര: എന്ന ട്രഫോഡ് ഷീറ്റുകള്‍-ഏറെ ജനപ്രിയമാര്‍ന്ന ആക്സലിന്റെ ഷീറ്റാണിത്.ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നു.വെയര്‍ഹൌസ,ഫാക്ടറി ഷെഡ് ,ഇന്‍ഡോര്‍ സ്റ്റേഡിയം,പെട്രോള്‍ പമ്പ് മേയാന്‍ അത്യുത്തമം. ആക്സ്ട്രാ 25253,ആക്സ്ട്രാ 35207,ആക്സ്ട്രാ 38200,ആക്സ്ട്രാ 25253 മോഡലുകളില്‍ ലഭ്യമാണ്.
3. ആക്സ് കോര്‍: എന്ന കോറിഗേറ്റഡ് ഷീറ്റുകള്‍- വേവ് ( തിരയുടെ)മാതൃകയിലുള്ള ഷീറ്റുകള്‍.കണ്‍സ്ട്രക്ഷന്‍ സൈറ്റിങിലാണെങ്കിലും ടെറസിലാണെങ്കിലും അനുയോജ്യം.ആവശ്യം വന്നാല്‍ വളരെപെട്ടന്ന് മാറ്റിസ്ഥാപിക്കാനാകും.
4.ആക്സ് ടൈല്‍സ്: കണ്ടാല്‍ ഓട് പോലെ തോന്നിക്കുന്ന റൂഫിങ് ടൈലുകളാണിവ.ഉറപ്പിനോടൊപ്പം പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കുന്നു.ഏതു കാലാവസ്ഥക്കും അനുയോജ്യം.നാല്,എട്ട്,12 ഇഞ്ചുകളില്‍ ലഭ്യമാണ്.
5.ആക്സ് ഡെക്:കമ്യൂണിറ്റിഹാള്‍,ഇന്‍ഡസ്ട്രിയല്‍ ഫെന്‍സിങ് എന്നിവക്ക് ഏറെ അനുയോജ്യം.


ആവശ്യമായ അളവില്‍
റൂഫിങ് ഷീറ്റുകള്‍

നിശ്ചിത അളവില്‍ മാത്രമേ ലഭിക്കൂവെന്ന കേരളത്തില്‍ ലഭ്യമായ റൂഫിങ് ഷീറ്റുകളുടെ പരിമിതി മറികടന്നായിരുന്നു ആക്സലിന്റെ കടന്നുവരവ്. കമ്പൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ കണ്‍ട്രോളിലൂടെ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രസംവിധാനത്തിലൂടെ നമുക്കാവശ്യമായ അളവില്‍  ഷീറ്റുകള്‍ തയ്യാറാക്കുന്നു.ആവശ്യമായ വലിപ്പത്തില്‍ ലഭിക്കാത്തതിനാല്‍  കമ്പനിയുടെ നിശ്ചിത വലിപ്പത്തിലുള്ള ഷീറ്റ് വാങ്ങി ബാക്കി ഭാഗം വേസ്റ്റായിപോകുന്ന സ്ഥിരം സംഭവങ്ങള്‍ക്ക് ഇതോടെ അറുതിയായി.ഇതിനാല്‍ ഉപഭോക്താക്കള്‍ക്ക് പണലാഭവും ഏറെയാണ്.

പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ്

വര്‍ക്ക് സൈറ്റില്‍ പോയി അളവെടുത്ത് പണിശാലയിലെത്തി ഷീറ്റുകള്‍ തയ്യാറാക്കുന്ന പഴഞ്ചന്‍ രീതി അട്ടിമറിച്ചാണ് പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ് എന്ന ആശയം രംഗത്തെത്തിയത്. ഓഫീസിലിരുന്ന് ലെങ്ത്ത്  ഡിസൈന്‍ ചെയ്ത് അവ നിര്‍മിച്ച് പാക്ക് ചെയ്ത് വര്‍ക്ക് സൈറ്റില്‍ അസംബിള്‍ ചെയ്യുന്ന രീതിയാണിത്. വിദേശരാജ്യങ്ങളില്‍ ഈ ആശയം വ്യാപിച്ചുവെങ്കിലും കേരളത്തില്‍ ആശയം കൊണ്ടുവന്നത് ആക്സല്‍ കമ്പനിയാണ്.

മനോഹാരിതയും ഗുണനിലവാരവും

കേരളത്തില്‍ ആറുമാസക്കാലം തുടര്‍ച്ചയായി ലഭിക്കുന്ന മഴ കെട്ടിടങ്ങളുടെ ഉറപ്പിനെ ബാധിക്കുന്നു. ഇത് പരിഹരിക്കാനാണ് റൂഫിങിനായി ഉപഭോക്താക്കള്‍ സമീപിക്കുന്നത്.ട്രസ് ഇടല്‍ അഥവാ റൂഫ് മേയലിലൂടെ
ചൂടില്‍ നിന്നും ചോര്‍ച്ചയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.ആവശ്യക്കാര്‍ക്ക് ആവശ്യമായ ഏത് കളറുകളിലും ലഭിക്കുന്ന റൂഫുകള്‍  വീടിന് ചാരുതകൂട്ടുമെന്ന് ഉറപ്പ്.മാറിവരുന്ന കാലാവസ്ഥ അകത്തേക്ക് ബാധിക്കില്ലെന്ന പ്രത്യേകത കൂടിയുണ്ട്.വാള്‍ പാനലായും റൂഫ് പാനലായും ഉപയോഗിക്കാം.നിര്‍മിതി എടുത്തു മാറ്റി വളരെപെട്ടന്ന് ആള്‍ട്ടറേഷന്‍ നടത്താനുതകുമെന്നതാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.ഗുണനിലവാരം കൂടിയ സ്റ്റീല്‍ ഫാബ്രിക്കേറ്റഡ് ആയതിനാല്‍ ഉറപ്പിന്റെയും സുരക്ഷയും കാര്യത്തില്‍ സംശയം വേണ്ട.

ആധുനിക നിര്‍മാണ രീതി

കേരളത്തില്‍ വ്യാപകമായ ട്രസ് എന്ന റൂഫിങ് ഷീറ്റ് മേയല്‍ ഇപ്പോള്‍ ഹൈടെക് വഴിയിലാണ്.മുണ്ടൂരിനടുത്ത അവണൂരിലാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഫാക്ടറി  സ്ഥാപിച്ചത്.കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മെറ്റീരിയല്‍സ് ആണ് കമ്പനിയിലുള്ളത്.തൃശൂര്‍ കൊക്കാലയിലാണ് മെയിന്‍ ഓഫിസ്. റൂഫിങ് ഷീറ്റുകള്‍ക്ക് പുറമെ ട്രഫോര്‍ഡ് റിഡ്ജ്,ഗട്ടേഴ്സ്,ഈവ് ഗട്ടേഴ്സ്, കര്‍വ്ഡ് ഷീറ്റ്, ഡ്രിപ്പ് ടോപ്പ് ,ആംഗിളുകള്‍ തുടങ്ങി റൂഫിങ്ങിനാവശ്യമായ മുഴുവന്‍ സാമഗ്രികളും അവണൂരിലെ പണിശാലയില്‍ നിര്‍മിക്കുന്നുണ്ട്.

വിശ്വസ്തമാര്‍ന്ന സേവനം

ഗ്യരണ്ടിയോടു കൂടിയ നിര്‍മാണാനന്തര സേവനമാണ് ആക്സലിന്റെ പ്രത്യേകത.റൂഫിങ് പ്രവൃത്തിക്ക് ശേഷം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒരു ടെലഫോണ്‍ കോളില്‍ സേവനം ലഭ്യമാകുമെന്ന് ഉറപ്പുനല്‍കുന്നു.
സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി    ഡീലര്‍മാരുടെ വന്‍ ശൃംഗല  ആക്സലിനുണ്ട്.
കേരളത്തിലും തമിഴ് നാട്ടിലുമായി നൂറുകണക്കിന് വീടുകളുടെ മേല്‍കൂരകളും കമ്പനികളുടെ വെയര്‍ഹൌസുകളുള്‍പ്പെടെ സ്ട്രക്ചറുകള്‍ നിര്‍മിക്കാന്‍ ആക്സലിനായി.

ടാബ്സ് കണ്‍സ്ട്രക്ഷന്‍സ് ആന്റ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്-കൊച്ചി(ഓഫിസ്),മതിലകം (ഫാക്ടറി)

പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങുകള്‍ ടേണ്‍കീ ബേസിസില്‍ ചെയ്തുകൊടുക്കാനുദ്ദേശിച്ച താബിയാന്‍ ഗ്രൂപ്പിന്റെ ഏഴാമത് സ്ഥാപനമാണ് ടാബ്സ്.കൊച്ചിയില്‍ ഓഫീസ് കേന്ദ്രീകരിച്ച് തൃശൂര്‍ ജില്ലയിലെ മതിലകത്ത് ഫാക്ടറി സ്ഥാപിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നു.സിവില്‍,സ്റ്റീല്‍ ബിള്‍ഡിങ് നിര്‍മാണങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കുന്ന സ്ഥാപനമാണിത്. വെയര്‍ ഹൌസുകള്‍ മുതല്‍ വ്യവസായ ശാലകള്‍ വരെ കമ്പനി തന്നെ സ്ട്രകചര്‍ ഡിസൈന്‍ മുതല്‍ മുഴുവന്‍ നിര്‍മാണവും ചെയ്തുകൊടുക്കുന്നു.ആധുനിക സജ്ജീകരണങ്ങളുടെ പിന്‍ബലത്തില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലാണ് നിര്‍മാണം.


വഴികാട്ടിയായി ഇവര്‍
വളരേയെറെ പരിചയ സമ്പന്നരായ മൂന്ന് പേരാണ് ആക്സലിനെ നയിക്കുന്നത്.

1.എ.ബി. തങ്കപ്പന്‍: കമ്പനിയുടെ ചെയര്‍മാന്‍.പ്രവാസി മലയാളി.പ്രൊഡക്ഷന്‍ എഞ്ചിനീയറാണ്.പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ് നിര്‍മാണ മേഖലയില്‍ ഇരുപതിലേറെ വര്‍ഷത്തെ പരിചയസമ്പത്ത്.
2.ടി.എന്‍.വിശ്വനാഥന്‍:കമ്പനിയുടെ ഡയരക്ടര്‍ ഓപറേഷന്‍സ്-സിവില്‍ എഞ്ചിനീയര്‍. നിര്‍മാണ മേഖലയില്‍ 30 വര്‍ഷത്തിലേറെ പരിചയം.നവനി ബിള്‍ഡേഴ്സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നടത്തിപ്പുകാരില്‍ പ്രമുഖന്‍.
3.കെ.എന്‍.എന്‍ കുമാര്‍: മാനേജിങ് ഡയരക്ടര്‍.മാര്‍ക്കറ്റിങിന് പിന്നിലെ ബുദ്ധികേന്ദ്രം.27 വര്‍ഷമായി വിവിധ മേഖലയില്‍ പരിചയസമ്പത്ത്.

വിജയപാതയില്‍ മുന്നോട്ട്
മൂന്നു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ് മേഖലയിലെ പ്രമുഖ കമ്പനിയായി മാറുകയെന്നാണ് ലക്ഷ്യമെന്ന് കമ്പനിയുടെ ജനറല്‍ മാനേജര്‍ പി.ആര്‍.സുരേഷ് ബാബു പറഞ്ഞു.ഇതിന്റെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.ഏഴാമത് സംഭംഭമായ ടാബ്സ് കണ്‍സ്ട്രക്ഷന്‍സ് ലക്ഷ്യത്തിലേക്കുള്ള മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





മരത്തിന് ബദലായി അലുമിനിയം;പ്രകൃതി സംരക്ഷണ സന്ദേശവുമായി
 നവീന്‍ അലുമിനിയം ട്രേഡേഴ്സ്


ഗൃഹ നിര്‍മാണത്തിന് മരത്തിന് ബദല്‍ അലുമിനിയമോ എന്ന് സന്ദേഹിക്കുന്നവര്‍ ഇന്ന് ഏറെയില്ല.അകത്തളങ്ങളില്‍ ജനലായും,കതകായും ഷോകേസായും അലുമിനിയം സര്‍വവ്യാപിയായി എന്നത് തന്നെ കാരണം.നാട്ടിന്‍ പുറങ്ങളിലായാലും നഗരങ്ങളിലായാലും നിര്‍മാണങ്ങള്‍ക്ക് അലുമിനിയം ഉപയോഗമേറെയാണിപ്പോള്‍. അലുമിനിയം ഫ്രേമില്‍ തീര്‍ത്ത ഗ്ളാസ് കവറിങ്ങ് സൌധനങ്ങള്‍ തന്നെയാണ് ഇന്നും നഗരകാഴ്ച.
വിലകുറവ് ,മെയിന്റനന്‍സ് പ്രശ്ന പരിഹാരം, പെട്ടന്ന് പണി പൂര്‍ത്തിയാക്കല്‍, ആവശ്യാനുസരണം കളറുകളിലും ഡിസൈനിലെയും വ്യത്യസ്തത എന്നിങ്ങനെയുള്ള ഗുണങ്ങളാണ് അലുമിനിയത്തെ സ്വീകാര്യമാക്കുന്നത്.മരം പോലെ ചിതലരിക്കുകയോ വട്ടക്കുകയോ ചെയ്യില്ലെന്നതും ഗൃഹ നിര്‍മാതാക്കളെ അലുമിനയത്തോടൊടുപ്പിക്കുന്നു.കൂടാതെ പഴയ അലുമിനിയം പൊളിച്ച് കൊടുത്താലും വിലകിട്ടുമെന്നതും ഗുണമാണ്.
അലുമിനിയത്തിലെ ഗുണമേന്മയാണ് പിന്നെ അലട്ടുന്ന പ്രശ്നം.ഗുണമേന്മയേറിയ അലുമിനിയം.പലരും വഞ്ചിക്കപ്പെടുന്നതിവിടെയാണ്.  പൂത്തോളിലെ നവീന്‍ അലുമിനിയം ട്രേഡേഴ്സ് കഴിഞ്ഞ ഏഴുവര്‍ഷമായി ഉപഭോക്താക്കളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്ന സ്ഥാപനമാണ്.
അലുമിനിയം എക്സ്ട്രൂഷന്‍സ്,ചാനല്‍സ്,ഫിറ്റിങ്സ്,ഫ്രെയിംസ്,പി.വി.സി ഡോറുകള്‍,സീലിങ്ങ് പാനല്‍സ്,കിച്ചന്‍ കബോര്‍ഡ്സ് എന്നിവയുടെ ഗുണമേന്മയേറിയ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ അപൂര്‍വ ശേഖരമാണ് നവീന്‍ അലുമിനിയം ട്രേഡേഴ്സിലുള്ളത്.കൂടാതെ അനൊഡൈസിങ്,ഇലക്ട്രോ കളറിങ്,വുഡ് ലാമിനേഷന്‍,പൌഡര്‍ കോട്ടിങ് എന്നിവയും ചെയ്തുകൊടുക്കുന്നു. ഏഴ് വര്‍ഷമായി തൃശൂരില്‍ വേറുറപ്പിച്ച സ്ഥാപനത്തില്‍ സിന്‍ടെക്സ്,ജോംസണ്‍ ഡോറുകളുടെ അംഗീകൃത ഷോറൂമാണ്.
ഏഴുവര്‍ഷംമുമ്പാണ് ദുബൈയില്‍ നിന്ന് തിരിച്ചെത്തിയ എടക്കുളം ചക്കാലപ്പറമ്പില്‍ ഊക്കന്‍ വീട്ടില്‍ സി.ജെ പോള്‍സന്‍ സുഹൃത്ത് വടകര സ്വദേശിയായ ഗോപാലകൃഷ്ണന്റെ സഹകരണത്തോടെ തൃശൂരില്‍ നവീന്‍ അലുമിനിയം ട്രേഡേഴ്സ് തുടങ്ങിയത്.സഹോദരന്‍ വിന്‍സെന്റിന്റെ അലുമിനിയം ട്രേഡേഴ്സ് സ്ഥാപനം 13 വര്‍ഷമായി പെരിന്തല്‍മണ്ണയിലുണ്ട്.അദ്ദേഹം കുട്ടനെല്ലൂരില്‍ ഊക്കന്‍സ് അലുമിനിയം സെന്റര്‍ എന്ന അലുമിനിയം ഹോള്‍സെയില്‍,റീടെയില്‍ സ്ഥാപനം തുടങ്ങാനിരിക്കുകയാണ്.കൂടാതെ അഞ്ചേരിയില്‍ പൌഡര്‍ കോട്ടിങ്ങ് സ്ഥാപനം നടത്തുന്നുണ്ട്.
മരം വിലകയറിയതോടെയാണ് അലുമിനിയത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് തൃശൂരില്‍ തുടങ്ങിയതെന്ന് മാനേജിങ്ങ് പാര്‍ട്നറായ പോള്‍സന്‍ പറഞ്ഞു.തുടങ്ങിയപ്പോള്‍ ഉണ്ടായ ഡിമാന്റല്ല;ഇപ്പോള്‍ അലുമിനിയം സാധ്യത തിരിച്ചറിഞ്ഞ് ആവശ്യക്കാരേറെയാണ്. ഉപയോഗവും വില്‍പനയും അന്നുള്ളതിനേക്കാള്‍ ഇരട്ടിയിലധികമായി.വീട് പണിക്കും നഗരത്തിലെ കെട്ടിടങ്ങള്‍ക്കുമൊക്കെ അലുമിനിയം ഫ്രെയിമോടെയുള്ള ഗ്ളാസ് കവറിങ്ങ് വ്യാപകമായി.വീടുകളില്‍ കബോര്‍ഡ്,ഷോകേസ്,ബാത്ത് റൂം ഡോര്‍സ്,ജനലുകള്‍ എന്നിവ  സാധാരണയായി.കിച്ചണ്‍ കബോര്‍ഡുകളില്‍ വുഡ് ലാമിനേഷനും വുഡ് ഡിസൈനിനും  ആവശ്യക്കാരേറെയാണ്.
ഷൈജി പോള്‍സനാണ് ഭാര്യ. മെല്‍വിന്‍ പോള്‍സന്‍,ആല്‍ഫ്രഡ് എന്നിവര്‍ മക്കളാണ്.
നവീന്‍ അലുമിനിയം ട്രേഡേഴ്സ്

റീജന്‍സി ബിള്‍ഡിങ്
പി.ആന്റ് ടി ക്വാര്‍ട്ടേഴ്സ് റോഡ്
പൂത്തോള്‍
0487 2389562









ഗുണമേന്മയേറിയ ഫര്‍ണിച്ചറിന് മറ്റൊരു പേര് ;

 കൈരളി ഫര്‍ണിച്ചര്‍


സൌന്ദര്യമേറിയ അകത്തളങ്ങള്‍ വീടിന് ഐശ്വര്യമാണ്.ലിവിങ് റൂമായാലും അടുക്കളയായാലും ആകര്‍ഷകമായിരിക്കണം.വീടിന്റെ ചുവരിനും വലിപ്പത്തിനുമനുസരിച്ച് മാറ്റ് കൂട്ടുന്ന ഗുണമേന്മയേറിയ ഫര്‍ണിച്ചറുകള്‍ അത്യന്താപേക്ഷിതമാണ്.ഈ ഘടകമാണ് വര്‍ഷങ്ങളായി കൈരളി ഫര്‍ണിച്ചറിനെ വീട്ടകങ്ങളില്‍ ഇടം കൊടുക്കുന്നത്.വിദേശീ- സ്വദേശീ ഫര്‍ണിച്ചറുകളുടെ അപൂര്‍വശേഖരത്തിന് 'കൈരളി'യുടെ വിശ്വാസ്യത കൂടിയൊരുമിക്കുമ്പോള്‍ അകത്തളങ്ങള്‍ക്ക് ചാരുത ഉറപ്പ്.
ഫര്‍ണിച്ചര്‍ മേഖലയില്‍ 32 വര്‍ഷത്തെ പരിചയസമ്പത്താണ് കൈരളി ഫര്‍ണിച്ചറിന്റെ മുതല്‍ക്കൂട്ട്.പാരമ്പര്യശൈലിയിലുള്ളതു മാത്രമല്ല ന്യൂജനറേഷന്‍ വീടുകള്‍ക്ക് വേണ്ട ഇന്റര്‍ നാഷനല്‍ ഫര്‍ണിച്ചര്‍ കലക്ഷനാണ് കൈരളിയുടെ പ്രത്യേകത. അബൂദബിയിലെ 'കൈരളി ഫര്‍ണിച്ചറി'ന്റെ സ്വീകര്യതയുടെ ചുവടുപിടിച്ചാണ് കൈരളി ഷോറൂം പൂങ്കുന്നത്ത് തുടങ്ങിയത്.പത്ത് വര്‍ഷം മുമ്പായിരുന്നു തൃശൂരില്‍ കൈരളി ഷോറൂം തുടങ്ങിയത്.കൂടാതെ അടുക്കളക്ക് മാത്രമായി പ്രത്യേക ഷോറൂം'കൈരളി മോഡുലാര്‍ കിച്ചണ്‍' പേരാമംഗലത്തും പ്രവര്‍ത്തിക്കുന്നു.

വിദേശ ഫര്‍ണിച്ചറുകളുടെ
 അപൂര്‍വ കളക്ഷന്‍

കൈരളിയുടെ പ്രത്യേകത പ്രശസ്തമായ വിദേശ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ അപൂര്‍വ വൈവിധ്യങ്ങളാണ്.ഓഫീസ് ഫര്‍ണിച്ചര്‍,സോഫ, മാട്രസ്,വീട്ടിലേക്കുള്ള അലങ്കാര വസ്തുക്കള്‍,തായ് ഫനുവേഴ്സ് ,വാല്‍ഡ്രോബ്,കേട്ട്,ക്രോക്കറി ഷെല്‍ഫ് എന്നിവയുടെയെല്ലാം കളക്ഷന്‍ ഷോറൂമിലുണ്ട്. പല പ്രമുഖ ബ്രാന്‍ഡഡ് വിദേശ ഉല്‍പന്നങ്ങളുടെ അംഗീകൃത വില്‍പന കേന്ദ്രമാണ് കൈരളി.യു.എ.ഇ,മലേഷ്യ,ഇന്‍ഡോനേഷ്യ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവ സോഫ,സെറ്റി ,ഫര്‍ണിച്ചര്‍ മോഡലുകള്‍ ഷോറൂമിലെ ആകര്‍ഷണങ്ങളാണ്.

കിഫ് മോഡല്‍

കൈരളിയുടെ തനിമയാര്‍ന്ന ഉല്‍പന്നങ്ങള്‍ അറിയപ്പെടുന്നത് കിഫ് മോഡലെന്ന (കൈരളി ഇന്റര്‍നാഷനല്‍ ഫര്‍ണിച്ചര്‍) പേരിലാണ് .ഇന്ന് അറിയപ്പെടുന്ന ബ്രാന്‍ഡായി കിഫ് മാറി.പുതുമയാര്‍ന്ന ഡിസൈനുകളില്‍ ഫര്‍ണിച്ചറുകള്‍ സ്വന്തം പണിശാലകളില്‍ നിര്‍മിക്കുന്നു.വിദഗ്ദരായ ഡിസൈനര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി.പേരാമംഗലത്ത് ഫര്‍ണിച്ചര്‍ ഉല്‍പാദനയൂനിറ്റുണ്ട്.30 വിദഗ്ദ തൊഴിലാളികളുടെ പണിശാലയാണിത്.കൈരളിയുടെ 'കിഫ് മോഡലി'ന്റെ കേരളത്തിലെ ഉല്‍പാദനകേന്ദ്രം കൂടിയാണിത്.
കേരളത്തില്‍ മെഡിക്കേറ്റഡ് ഓര്‍തോപിഡിക് മാട്രസുകള്‍ ആദ്യമായി കൊണ്ടുവന്നത് കൈരളിയാണ്.ഇതിന് രാജ്യത്തിനകത്തും മിഡില്‍ ഈസ്റ്റിലും നല്ല ഡിമാന്‍ഡുണ്ട്.

ഇന്റീരിയര്‍ ഡിസൈനും പുതുട്രെന്‍ഡുകളും

 വീടുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്താന്‍ പ്രത്യേക വിങ് കൈരളിയിലുണ്ട്.ആധുനിക രീതിയില്‍ ആരും കൊതിക്കുന്ന മാതൃകയില്‍ വീട്ടകങ്ങള്‍ മോടി പിടിപ്പിക്കാന്‍ വിദഗ്ദരായ സംഘമാണുള്ളത്.ഇതിനകം തന്നെ തൃശൂരിലെ ശോഭ സിറ്റിയിലെ  വില്ലകകള്‍ പോലുള്ള വര്‍ക്കുകള്‍ ചെയ്തുകഴിഞ്ഞു.

കിച്ചന്‍ ഇന്റീരിയര്‍

എം.ഡി.എഫ് കൊണ്ടോ  മഹാഗണി ഉപയോഗിച്ചോ ആവശ്യത്തിനനുസരിച്ച് സ്ക്വയര്‍ ഫീറ്റില്‍ ഉത്തരവാദത്തോടെ ചെയ്തുകൊടുക്കുന്നു.കിച്ചന്‍ ഇന്റീരിയറുകളുടെ എക്സ്ക്ളൂസീവ് ഷോറൂമാണ് പേരാമംഗലത്തെ 'കൈരളി മോഡുലാര്‍ കിച്ചണ്‍'.ഗുണമേന്മയേറിയ എം.ഡി.എഫ്്് ഉപയോഗിക്കുന്നതാണ് പുതിയ ട്രെന്‍ഡ്.സ്ക്വയര്‍ ഫീറ്റിന് 1400 മുതല്‍2400 രൂപ വരെ വ്യത്യസ്തതക്കനുസരിച്ച് ചാര്‍ജ് ഈടാക്കുന്നു.വാട്ടര്‍ പ്രൂഫ്,ഫയര്‍ പ്രൂഫ്, ഉറപ്പുനല്‍കുന്ന മള്‍ട്ടി വുഡ് ഉപയോഗിച്ച് മോഡേണ്‍ ശൈലിയിലുള്ളതാണ് നിര്‍മാണം.

ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വിശ്വസ്തതയോടെ

തൃശൂരില്‍ കൈരളി വേറുറപ്പിച്ചിട്ട് 10 വര്‍ഷമായി. 2006ല്‍ ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത് പ്രമുഖ വ്യവസായി പത്മശ്രീ യൂസഫലിയാണ്.വിദേശ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഗ്യാരണ്ടിയോടെ ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം.മല്‍സരാധിഷ്ടിതമായ ഫീല്‍ഡില്‍ വിശ്വാസ്യതയും ഗുണനിലവാര മേന്മയുമാണ് കൈരളിയുടെ മുഖമുദ്ര.രാജ്യാന്തര നിലവാരത്തിലുള്ള ഉല്‍പന്നങ്ങളാണ് ഉണ്ടാക്കുന്നത്. ആവശ്യക്കാര്‍ കൈരളിയെ തേടി വരാന്‍ കാരണമിതാണ്.സോഫാ സെറ്റ്,സ്റ്റീല്‍ ഫര്‍ണിച്ചര്‍,സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ചെയേഴ്സ്,വാള്‍ഡ്രോബ്,ബെഡ് റൂം സെറ്റ്,ഡൈനിങ് ടേബിള്‍,ഓഫിസ് ടേബിള്‍,ടി.വി സ്റ്റാന്റ്,ഫോട്ടോ ഫ്രെയിംസ്,തായ് ഫനുവേഴ്സ്,കോട്ട്സ്,മാട്രസ്,ക്രോക്കറി ഷെല്‍ഫ് എന്നിവയുടെ അപൂര്‍വശേഖരം കൈരളി ഷോറൂമിന് മാത്രം സ്വന്തം.

 യുവ രക്തത്തിന്റെ
 ചിറകില്‍ കൈരളിയുടെ കുതിപ്പ്
26 കാരനായ മാനേജിങ് പാര്‍ട്നര്‍ സന്‍ജിതിന്റെ മേല്‍നോട്ടത്തിലാണ് തൃശൂരിലെ കൈരളി ഫര്‍ണിച്ചര്‍ വികസനക്കുതിപ്പ് തുടരുന്നത്.കേരളീയറുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് പുതിയ ബിസിനസ് തന്ത്രങ്ങളുമായാണ് മല്‍സരാധിഷ്ഠിത കമ്പോളത്തില്‍ മുന്നേറുന്നത്.കേരളത്തിലെ പ്രമുഖ വ്യവസായി പി.കെ.കാദര്‍മോന്‍-മുംതസ് ബീഗം ദമ്പതികളുടെ മകനാണ് സന്‍ജിത് കാദര്‍.പിതാവില്‍ നിന്ന് ചുമതല ഏറ്റെടുത്തിട്ട് രണ്ടുവര്‍ഷമായി.ബാംഗ്ളൂരില്‍ നിന്ന് എം.ബി.എ കഴിഞ്ഞാണ് ബിസിനസിലേക്കിറങ്ങിയത്.മുതുവറയിലെ എലൈറ്റ് ഗാര്‍ഡനില്‍ താമസം.ഖത്തറില്‍ കൈരളി ഫര്‍ണിച്ചറിന്റെ പുതിയ ഷോറും അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും.അതിനുള്ള മുന്നൊരുക്കത്തിലാണ് സന്‍ജിത് ഖാദര്‍.സഹോദരങ്ങള്‍ ഷബാന്‍ കാദര്‍,സിന്‍ജു കാദര്‍.







'നവരത്ന'യുടെ വിജയഗാഥ;സുരേഷ്കുമാറിന്റേയും





'വിയപ്പൊഴുക്കി വെട്ടിപ്പിടിച്ച ജീവിത വിജയം'-നവരത്ന ഗ്രൂപ്പ് ഉടമ എന്‍.ബി സുരേഷ്കുമാറിന്റെ ജീവിതരേഖയെ ഈയൊരു ഒറ്റവാക്കിലൊതുക്കാം.ജ്വല്ലറി പണിക്കാരനില്‍ നിന്ന് തുടങ്ങി ജ്വല്ലറി ഉടമയിലേക്ക്.ഇന്ന് ഒന്നല്ല മുന്‍നിരയിലെ രണ്ട് ജ്വല്ലറികള്‍ സ്വന്തം.ഒന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്നു.നാല് ബേക്കറികള്‍...ഏക്കര്‍ കണക്കിന് കൃഷിഭൂമിയുള്ള നല്ല ഒന്നാന്തരം കര്‍ഷകന്‍,കാട-കോഴി വളര്‍ത്തല്‍..സുരേഷ്കുമാറിന്റെ  ലോകം വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

വിജയത്തിന്റെ പടവുകള്‍
പത്താം ക്ളാസുകഴിഞ്ഞ് തുടര്‍പഠനത്തിന് ശേഷിയില്ലാതെ സ്വര്‍ണപണിക്കാരനായി ജോലി നോക്കിയിരുന്ന ഒരു കൌമാരം സുരേഷിനുണ്ട്.തന്റെ നേട്ടങ്ങള്‍ക്ക് കാരണമായ ,മനസുകൊണ്ട് നന്ദി പറയുന്ന കയ്പേറിയ ആ കാലഘട്ടം.മെഷീന്‍ ഡിസൈന്‍ പഠിച്ചു.ഒന്നു രണ്ട് കടകളില്‍ പണിക്കാരനായി തുടര്‍ന്നു.കുറച്ച് പണം നീക്കിയിരിപ്പ് വന്നപ്പോഴായിരുന്നു സ്വന്തമായ ബിസിനസ് വേണമെന്ന ചിന്ത വന്നത്.സ്വര്‍ണാഭരണ ബിസിനസിലേക്ക് ചിന്തചെന്നെത്തിയത് സ്വാഭാവികം.കുറേ പണം വായ്പയായി തരപ്പെടുത്തി.കേച്ചേരിയുടെ ഉള്‍പ്രദേശത്ത് ചെറിയ ഷോപ്പ്.പലരും വിഢിത്തമെന്ന് പറഞ്ഞ് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു.പക്ഷേ പിന്‍വാങ്ങിയില്ല.2001ആഗസ്റ്റ് 19 ന് കേച്ചേരിയില്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്.പലര്‍ക്കും അസ്വഭാവികമെന്ന് വിശേഷിപ്പിക്കുന്ന പടിപടിയായ വളര്‍ച്ചയാണ് ചെറിയ ജ്വല്ലറിക്കുണ്ടായത്.നവരത്ന മംഗല്യ സുരക്ഷാ പദ്ധതി പോലെ സാധാരണക്കാര്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന പ്രവര്‍ത്തനമാണിതിന് കാരണമായത്.2005ല്‍ നവരത്ന ബേക്കറി കേച്ചേരിയില്‍ തുടങ്ങി.2007 ല്‍ മറ്റ് രണ്ട് പാര്‍ട്നര്‍മാരുമായി ചേര്‍ന്ന് ചാവക്കാട് ബേക്കറി തുടങ്ങി.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്നെയായിരുന്നു ഉദ്ഘാടനം.ശിഹാബ് തങ്ങള്‍ ലോകം വെടിയും മുമ്പത്തെ അവസാന ഉദ്ഘാടനചടങ്ങാണിതെന്ന് സുരേഷ് കുമാര്‍ ഓര്‍ത്തെടുക്കുന്നു.ചാവക്കാട് നോര്‍ത്ത് ബൈപാസ് റോഡിലാണ് ഷോറൂം.തുടര്‍ന്ന് പന്നിത്തടം,ഗുരുവായൂര്‍ ,പറപ്പൂക്കാവ് സെന്‍ട്രല്‍ യൂനിറ്റ് എന്നിവ തുടങ്ങി.ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടായിരുന്നു ഗുരുവായൂര്‍,മുണ്ടൂര്‍ ബേക്കറികള്‍ ഉദ്ഘാടനം ചെയ്തത്.തീരെ നിസാരമല്ലാത്ത ഈ നേട്ടം കൊയ്തെടുത്തതിന്റെ പിന്നില്‍ സുരേഷിന്റെ വിയര്‍പ്പും അപൂര്‍വമായ പ്രവര്‍ത്തന മികവുംകൊണ്ട് മാത്രമായിരുന്നു.


നവരത്ന മംഗല്യ സുരക്ഷാ പദ്ധതി
സുരേഷ് കുമാറിന്റെ വിജയത്തിലെ നാഴികക്കല്ലാണ് നവരത്ന മംഗല്യ സുരക്ഷാ പദ്ധതി. ജില്ലയില്‍ ആദ്യമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച നവരത്നയുടെ സ്വന്തം പദ്ധതിയാണിത്.കുഞ്ഞിന് അഞ്ച് വയസെത്തുമ്പോള്‍ കൈയിലുള്ള ചെറിയ സംഖ്യ നിക്ഷേപിച്ച് കുഞ്ഞിന് 18 വയസെത്തുമ്പോഴേക്കും ആശ്വാസമാകും വിധം സ്വര്‍ണനിക്ഷേപം സ്വന്തമാക്കാന്‍ സൌകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും തന്റെ സാമ്പത്തികശേഷിയനുസരിച്ച് 50,100,250,500 രൂപ പ്രതിവാരമോ,പ്രതിമാസമോ നവരത്ന ജ്വല്ലറിയില്‍ സ്വര്‍ണ ബുക്കിങ്ങിനായി അടക്കാം.നേരില്‍ വീടുകളില്‍ചെന്നും നിക്ഷേപം സ്വീകരിക്കും.ഒരുഗ്രാം സ്വര്‍ണത്തിനുള്ള പണമായാല്‍ വിളിച്ചെടുത്ത് ഷോപ്പിന്റെ ബോണസോടെ സ്വര്‍ണാഭരണം സ്വന്തമാക്കാം.പണമായി തിരിച്ചുനല്‍കില്ല.1998ല്‍ തുടങ്ങിയ നവരത്നാ മംഗല്യ സുരക്ഷാപദ്ധതിയാണ് ഇന്ന് ചെറുകിട ജ്വല്ലറികള്‍ക്ക് നിലനില്‍പിനുള്ള പാത വെട്ടിത്തെളിക്കാന്‍ മാര്‍ഗദീപമായത്.  വിപ്ളവകരമെന്ന് വിശേഷിപ്പിക്കുന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് മറ്റ് ചെറുകിട-വന്‍കിട ഭേദമന്യേ എല്ല ജ്വല്ലറികള്‍ക്കും പദ്ധതി സ്വീകരിച്ച് നടത്തേണ്ടി വന്നത്.

മുന്നോട്ട്
അടുത്ത സംരഭമായി നവരത്നയുടെ ഫ്രാഞ്ചൈസികള്‍ നല്‍കാന്‍ പദ്ധതിയുണ്ട്.വടക്കാഞ്ചേരി ഓട്ടുപാറ ഫെറോന ചര്‍ച്ചിന് സമീപം കാര്‍പാര്‍ക്കിങ്ങ് സൌകര്യത്തോടെ ജ്വല്ലറി അടുത്തുതന്നെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്.ജനുവരിമുതല്‍ തന്നെ വടക്കാഞ്ചേരിയില്‍ കസ്റ്റമര്‍ ഹെല്‍പ്പ്ലൈന്‍ സംവിധാനം തുടങ്ങിക്കഴിഞ്ഞു.നല്ല പ്രതികരണമാണ് നാട്ടുകാരില്‍ നിന്ന് ഉണ്ടാവുന്നത്.


എന്തുകൊണ്ട് സ്വര്‍ണം
സ്വര്‍ണത്തില്‍ പണമിറക്കിയാല്‍ നഷ്ടമുണ്ടാവില്ലെന്ന വിശ്വാസമാണ് ബിസിനസിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്.സ്വര്‍ണത്തിലാണ് സാധാരണക്കാരേറെ ഇന്‍വെസ്റ്റ് ചെയ്യുന്നത്.സ്വര്‍ണത്തിന് ആവശ്യക്കാരില്ലാത്ത അവസ്ഥ വരില്ല.സ്വര്‍ണവിലക്കയറ്റം സ്വര്‍ണബിസിനസിനെ തളര്‍ത്തിയെന്ന് തോന്നുന്നില്ല.ബിസിനസില്‍ ഇതുവരെ കുത്തനെ താഴ്ചയുണ്ടായീട്ടില്ല.കുത്തക-വമ്പന്‍ ജ്വല്ലറികളുടെ വരവ് ചെറു ജ്വല്ലറികളെ തളര്‍ത്തിയീട്ടുണ്ട്.വമ്പന്‍ജ്വല്ലറികളുടെ കുത്തൊഴുക്കില്‍ പല ചെറുജ്വല്ലറികളും ഒലിച്ചുപോയി.മാധ്യമങ്ങളിലെ പരസ്യം കണ്ട് സാധാരണക്കാര്‍പോലും ഇത്തിരി സ്വര്‍ണം വാങ്ങാന്‍ വമ്പന്‍ ജ്വല്ലറികളിലേക്കെത്തുന്നു.

നവരത്നത്തിളക്കം
92 കാരറ്റ് സംശുദ്ധിയോടെ ഹോള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ നവരത്നക്ക് സ്വന്തം.ഇടനിലക്കാരില്ലാതെ സ്വന്തം പണിശാലയില്‍ നിന്ന് നിര്‍മിക്കുന്നതിനാല്‍ വിലകുറവില്‍ ലഭിക്കുന്നു.ജനകീയത,സത്യസന്ധത,വിശ്വാസ്യത .ഇവയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സുരേഷ്കുമാര്‍ പറയുന്നു.ജീവനക്കാരുടെ ആത്മാര്‍ഥതയാണ് എന്റെ ശക്തി. ജനപങ്കാളിത്തവും,സ്ഥാപനത്തിന്റെ വിശ്വാസ്യതയും വളര്‍ച്ചക്ക് ആക്കംകൂട്ടി.

ജനസേവനം ലക്ഷ്യം
ജനസേവനം തന്നെയാണ് എന്റെ ലക്ഷ്യം.സര്‍ക്കാരില്‍ നിന്ന് സഹായമുണ്ടെങ്കില്‍ കൂടുതല്‍പേര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാണ്.160 ജീവനക്കാര്‍  ജ്വല്ലറികളിലും 40 ഓളം ജീവനക്കാര്‍ ബേക്കറികളിലും 35 പേര്‍ സെന്‍ട്രല്‍ യൂനിറ്റിലും ജോലിചെയ്തുവരുന്നു.ബിസിനസില്‍ പ്രതിബന്ധങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു.ദൈവാനുഗ്രഹം തുണയായതിനാല്‍ തരണം ചെയ്തു.

നവരത്ന ചാരിറ്റബിള്‍ ട്രസ്റ്റ്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കാനാണ് നവരത്ന ചാരിറ്റബിള്‍ ട്രസ്റ്റ് 2010 ല്‍ തുടങ്ങിയത്.ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നുണ്ട്.പഠിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് പുസ്തകം, യൂനിഫോം വിതരണം,വൃക്കത്തകരാറുള്ള രോഗികള്‍ക്ക് സൌജന്യഡയാലിസിസ്,ധനസഹായം,പാവപ്പെട്ടവര്‍ക്ക് അരിവിതരണം എന്നിവ ട്രസ്റ്റിന്റെ ഭാഗമായി നടത്തുന്നു.ജനുവരിയില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കായി ആംബുലന്‍സ് സംവിധാനത്തിന് നടപടിയായതായും സുരേഷ് കുമാര്‍ പറഞ്ഞു.എല്ലാ വര്‍ഷവും സംസ്ഥാനത്തെ മികച്ച കുടുംബശ്രീ,അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് നവരത്ന അവാര്‍ഡ് നല്‍കിവരുന്നുണ്ട്.

വേണ്ടത് അതിജീവനത്തിന്റെ
 സന്ദേശം
ജനപങ്കാളിത്തത്തോടെ മാത്രമാണ് ജ്വല്ലറികളുടെ നിലനില്‍പ്പെന്ന് കാണിച്ചുതന്ന സുരേഷ്കുമാര്‍ ഗോള്‍ഡ് അസോസിയേഷന്‍ കേച്ചേരി യൂനിറ്റ് പ്രസിഡന്റായിരുന്നു .സെപ്തംബറില്‍ ഏറ്റവും നല്ല ബിസിനസുകാരനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.സാമ്പത്തിക മാന്ദ്യം പോലുള്ളവ പെരുപ്പിച്ച് ബിസിനസുകാര്‍ക്ക് നെഗറ്റീവ് എനര്‍ജി നല്‍കുന്നതിന് പകരം അതിജീവനത്തിന്റെ സന്ദേശം നല്‍കലാകണം സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടതെന്നാണ് സുരേഷിന്റെ അഭിപ്രായം.പറപ്പൂക്കാവ് ടെമ്പിള്‍ റോഡിലാണ്  നമ്പ്രത്ത് ബാലന്‍-ജാനകി ദമ്പതികളുടെ നാല് മക്കളില്‍ മൂന്നാമനായ സുരേഷ് കുമാര്‍ താമസിക്കുന്നത്.ഭാര്യ:സിമി.മകന്‍: അനന്തകൃഷ്ണന്‍
സഹോദരങ്ങള്‍:ജയപ്രസാദ്,പ്രദീപ് കുമാര്‍,ലത

















.