Sunday, August 28, 2011


ഇന്നലെകളെ തിരിച്ചുപിടിക്കാം, ഈഡന്‍ വില്ലാസിലൂടെ
വാര്‍ധക്യം സ്വാതന്ത്യ്രത്തിന്റെതാണ്.ബാധ്യതകളൊഴിഞ്ഞ് ടെന്‍ഷനുകളില്ലാത്ത ജീവിത സായാഹ്നം.ഒരേ മനസും , ചുറ്റും ഒരേ അഭിരുചികളുമുള്ള ഒരു പറ്റം സൌഹൃദങ്ങള്‍.അതും ശാന്തസുന്ദരമായ അന്തരീഷത്തില്‍.ആരും കൊതിക്കുന്ന വാര്‍ധക്യ ജീവിതം.ജീവിതത്തിന്റെ നൈരന്തര്യ ടെന്‍ഷനുകളില്‍ നിന്നം വിദൂരമായ ആ സ്വപ്നം ഇനിയും നിങ്ങളില്‍ നിന്നകലെയല്ല.ഭാരതക്ഷേമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ പ്രൊജക്റ്റുകളിലൊന്നായ 'ഈഡന്‍ വില്ലാസ് 'നിങ്ങളുടെ ആ സ്വപ്നം കൈകളിലെത്തിക്കുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ്, ആരോഗ്യ സര്‍വകലാശാല എന്നിവക്ക് സമീപം ആര്യമ്പാടത്ത് സ്വപ്ന ഭവനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.65 വയസിന് മേല്‍ പ്രായമുള്ള വ്യക്തിക്കോ, ദമ്പതികള്‍ക്കോ ആയി സര്‍വ സൌകര്യങ്ങളോട് കൂടിയ കോട്ടേജുകളാണ്കാത്തിരിക്കുന്നത്.440 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ബെഡ് റൂം,ഡൈനിങ് റൂം/ലിവിങ് റൂമോടു കൂടിയ അത്യന്താധുനിക സൌകര്യങ്ങളുള്ള പാര്‍പ്പിടങ്ങളാണിവ.ഇരട്ട ബെഡ്റൂമുകളോടെ 635 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലും, 1015 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുമായി മനോഹരങ്ങളായ മറ്റു രണ്ടുതരം കോട്ടേജുകളും തയ്യാറായിക്കഴിഞ്ഞു.
സ്വാദിഷ്ടമായ ഭക്ഷണം, വിനോദയാത്ര, ഔട്ടിങ്, കലാ-കായിക വിനോദങ്ങള്‍, വായനാ സൌകര്യങ്ങള്‍ എന്നു വേണ്ട ഹൃദ്യമായ ഒട്ടനവധി അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ആരോഗ്യ പരിശോധനയും,അസുഖങ്ങള്‍ക്ക് ചികില്‍സാ സൌകര്യവും ഒരുക്കുന്നു.ബി.പി, ബനുഡ്-യൂറിന്‍ പരിശോധന രണ്ടാഴ്ചയിലൊരിക്കലും കൊളസ്ട്രോള്‍ പരിശോധന പ്രതിമാസവും ഉറപ്പു നല്‍കുന്നു.
ഇഷ്ടത്തിനനുസരിച്ച് വെജിറ്റേറിയന്‍ ,നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം,വൃത്തിയുള്ള ജീവിതാന്തരീക്ഷം,ഇന്റര്‍നെറ്റ് ഉ
ള്‍പ്പെടെ അത്യന്താധുനിക സംവിധാനങ്ങള്‍, റഫ്രിജറേറ്റര്‍ ഉള്‍പ്പെടെ ജീവിത സൌകര്യങ്ങള്‍ 'വില്ല'യിലുണ്ടാകും.
ഇനി മടിച്ചു നില്‍ക്കണ്ട. തിരിച്ച് ലഭിക്കാവുന്ന ആറ് ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ  ഡൊണേഷന്‍ എന്നിവ മാത്രമാണ് സ്വപ്ന സൌകര്യം സ്വന്തമാക്കാന്‍ വേണ്ടത്..അപേക്ഷാ ഫോമുകള്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് റോഡിലെ ഭാരതക്ഷേമം ബിള്‍ഡിങ്സിലെ കമ്പനി ഓഫീസില്‍ നിന്ന് ലഭിക്കും.ഫോണ്‍:0487-2330464,2339464.
സ്വപ്ന സാക്ഷാല്‍ക്കാരത്തിന് പണം പ്രശ്നമാറില്ല. എങ്കിലും നിങ്ങള്‍ക്ക് ലക്ഷ്യം കൈയെത്തിപ്പിടിക്കാന്‍ ഭാരതക്ഷേമം നിങ്ങളെ സഹായിക്കുന്നു. 50-55 വയസ് പ്രായമുള്ളവരാണ് നിങ്ങളെങ്കില്‍ കമ്പനിയുടെ ചിട്ടി വഴി 12 വര്‍ഷം കൊണ്ട് കോട്ടേജുകള്‍ സ്വന്തമാക്കാം. ഇതിനായി പ്രത്യേക പദ്ധതി കമ്പനി ഒരുക്കിക്കഴിഞ്ഞു.
വാര്‍ധക്യത്തെ  നിരാശക്കും രോഗങ്ങള്‍ക്കും,ടെന്‍ഷനുകള്‍ക്കും വിട്ടുകൊടുക്കരുത്.നമുക്കാവശ്യം  ഒരു തിരിച്ചു പോക്കാണ്. ഇന്നലെകളിലെ സൌഹൃദങ്ങളിലേക്ക്, ഇന്നലെകളിലെ ഓര്‍മകളിലേക്ക്, എന്നും കൂടെയുള്ള കൈത്താങ്ങുകളുടെ സാന്ത്വനത്തിലേക്ക്, ഒരേ ഗാനവും,ഒരേ നായകരും, ഒരേ കാലഘട്ടത്തിന്റെ ഓര്‍മകളും താലോലിക്കുന്നവരുടെ സൌഹൃദകൂട്ടായ്മയിലേക്ക് . ഇവിടെ ഒരു പുതുജീവിതം തുടങ്ങാം....
-------------------------------------------------------------------------------------------------------------------------


അറിയണം വ്യവസായ കേരളം
ഈ വിജയഗാഥ
കേരളം വ്യവസായ ശാലകളുടെ ശവപറമ്പാണെന്ന് കേട്ടാല്‍ എം.സി.പോള്‍ ചിരിക്കും. കാരണം കേരളത്തില്‍ വെന്നിക്കൊടി പാറിച്ച കെ.എസ്.ഇ. ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടറാണദ്ദേഹം. 38 വര്‍ഷത്തെ വിജയഗാഥയുടെ അനുഭവ സമ്പത്തുമായാണ് കെ.എസ്.ഇ യെ ഇന്നും 'പോളേട്ടന്‍ ' നയിക്കുന്നത്.മിശ്രിത കാലിത്തീറ്റ നിര്‍മാണത്തിലും,തേങ്ങാപ്പിണ്ണാക്കില്‍ നിന്ന് എണ്ണയെടുക്കുന്നതിലും വര്‍ഷങ്ങളായി ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ സ്ഥാപനത്തിന് ലഭിച്ച നിരവധി അംഗീകാരങ്ങള്‍ക്ക് പിന്നില്‍ ഈ നേതാവ് തന്നെയാണ്.ഇതൊക്കെയാണെങ്കിലും പോളേട്ടന്‍ പറയും 'ടീം വര്‍ക്കി'ന്റെ വിജയം മാത്രമാണിതെന്ന്.സമീകൃത കാലിത്തീറ്റ ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്താണ് കെ.എസ്.ഇ., 2.9ലക്ഷം . പ്രതി വര്‍ഷം 375 കോടിയുടെ ലാഭമുള്ള കമ്പനിയുടെ പട്ടികയാണിപ്പോള്‍ സ്ഥാപനം.
ഒരു കൂട്ടം ഓയില്‍ മില്ലൂടമകളുടെ കൂട്ടായ്മയില്‍ 1970 കളിലായിരുന്നു സ്ഥാപനത്തിന്റെ ഉദയം.വിപണി കുറവായ തേങ്ങാപിണ്ണാക്കിന്  ഗുജറാത്തില്‍ ആവശ്യക്കാരേറിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്.1973 ല്‍ സോള്‍വെന്റ് എക്ട്രാക്ഷന്‍ യൂനിറ്റ് തുടങ്ങി.1976 ല്‍ കാലിത്തീറ്റ പ്ളാന്റ്.എളിയ രൂപത്തില്‍ തുടങ്ങിയ സ്ഥാപനത്തെ ദേശീയ വ്യവസായ ഭൂപടത്തില്‍ തികച്ചും അര്‍ഹ സ്ഥാനത്തെത്താന്‍ അധിക താമസമുണ്ടായില്ല.2000 ല്‍ വെസ്റ്റ ഐസ് ക്രീമുമായി കെ.എസ്.ഇ രംഗത്തെത്തി. മികച്ച പാലിന്റെ മിശ്രണം നിലവിലെ ഐസ്ക്രീമുകളില്‍ നിന്നും വ്യത്യസ്ത സ്വാദ് നല്‍കി. ഇന്ന് മൂന്ന് ഐസ്ക്രീം പ്ളാന്റുകളുമായി ഐസ്ക്രീം വ്യവസായത്തില്‍ മുന്‍നിരയിലുണ്ട്.
 ഡയറി ഡിവിഷന്റെ കീഴില്‍ കെ.എസ്. പാല്‍, കെ.എസ്.നെയ്യ് ,കെ.എസ് വെണ്ണ എന്നിവയും കെ.എസ്.ഇയുടെതായുണ്ട്.നാഷനല്‍ പ്രൊഡക്റ്റിവിറ്റി കൌണ്‍സിലിന്റെ 'പ്രൊഡക്റ്റിവിറ്റി പെര്‍ഫോമന്‍സ് ഫോര്‍ കാറ്റില്‍ ഫീഡ്  ഇന്‍ ഇന്ത്യ പുരസ്കാരം തുടര്‍ച്ചയായി 11 വര്‍ഷവും , കൂടുതല്‍ കൊപ്രാ പിണ്ണാക്ക് സംസ്കരിച്ചതിനുള്ള 'ദ സോള്‍ന്റ്െ  എക്സ്ട്രാക്റ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ'നല്‍കുന്ന അവാര്‍ഡ് തുടര്‍ച്ചയായി 20 വര്‍ഷവും കെ.എസ്.ഇ കരസ്ഥമാക്കി.സംസ്ഥാന പ്രൊഡക്റ്റിവിറ്റി അവാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാത്തോളജിസ്റ്റും സംയുക്തമായി നല്‍കുന്ന 'ടോപ്പ് കാറ്റില്‍ഫീള്‍ഡ് അവാര്‍ഡ്', തമിഴ്നാട് സര്‍ക്കാരിന്റെ പ്രൊഡക്റ്റിവിറ്റി അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ സ്ഥാപനം സ്വന്തമാക്കി.ഇരിങ്ങാലക്കുട, വേദഗിരി, സ്വാമിനാഥപുരം, പാലക്കാട്,കൊരട്ടി, കോനിക്കര, താലയൂത്ത്  എന്നിവിടങ്ങളില്‍ കെ.എസ്.ഇക്ക് യൂനിറ്റുകളുണ്ട്.
1200 ടണ്‍ കപ്പാസിറ്റിയുള്ള ഇരിങ്ങാലക്കുടയിലെ സോള്‍വെന്റ് എക്സ്ട്രാക്ഷന്‍ പ്ളാന്റില്‍ പ്രതിദിനം 1000 ടണ്‍ കാലിത്തീറ്റയാണ് ഉല്‍പാദിപ്പിക്കുന്നത്.രണ്ടര ലക്ഷം കര്‍ഷകര്‍ കെ.എസ് കാലിത്തീറ്റയില്‍ വിശ്വാസമര്‍പ്പിക്കുന്നെന്നാണ് കമ്പനി കണക്ക്. കൂടാതെ ക്ഷീരകര്‍ഷകര്‍ക്കിടയില്‍ ഉല്‍പാദന വര്‍ധന സംബന്ധിച്ച് വ്യാപക ബോധവല്‍കരണ പരിപാടികളും കമ്പനി നടത്തുന്നു.
കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഭാഗമായി ഇരിങ്ങാലക്കുടയില്‍ കെ.എസ്.ഇ ലിമിറ്റഡ് ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും ഇന്‍ഫര്‍മേഷന്‍ സെന്ററും ഒരുക്കിയീട്ടുണ്ട്.ആത്മാര്‍ഥതയും, കഠിനപ്രയത്നവും ഒപ്പം ആത്മവിശ്വാസമാണ് വിജയത്തിന് പിന്നിലെന്ന് എം.ഡി. എം.സി.പോള്‍ പറയുന്നു.


'എഡു നെക്സ്റ്റ്'




'എഡു നെക്സ്റ്റ്'

ഡെന്റല്‍ സിറാമിക് ടെക്നോളജിസ്റ്റ്,ഡെന്റല്‍ അസിസ്റ്റന്റ്് എന്നിവ മാറുന്ന ലോകക്രമത്തില്‍ ഡെന്റല്‍ ടൂറിസത്തിന്റെ അതീവ സാധ്യത കണ്ടറിഞ്ഞ രണ്ട് കോഴ്സുകളാണ്. സംസ്ഥാനത്ത് അപൂര്‍വം ഇടങ്ങളില്‍ മാത്രം കിട്ടുന്ന പരിശീലനം.അതും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെയുള്ള കോഴ്സ്. ഇന്ത്യക്കകത്തും പുറത്തും ലോകപ്രശസ്ത കമ്പനികള്‍ക്കു കീഴില്‍ പരിശീലനം നേടാനുള്ള അവസരം.യുവ തലമുറയുടെ നല്ല ഭാവി ലക്ഷ്യമിട്ട് തൃശൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി മുന്നോട്ടു വക്കുന്ന ðഞ്ചóബ്ളðഞ്ചഗ്ളബ്ദ ›òനു Ÿക്കóക്ളന്തക്കðുള്ള അവസരം ഇതാണ്.
കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സിഡ്കോ- യു.സി.പി.എല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോഴ്സുകളാണ് തോപ്പില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നൂറു ശതമാനം പ്ളേസ്മെന്റ് ƒúഗ്ഗന്നക്കഗ്ളബ്ദ നടത്തുന്നത്.


1. ഡിപ്ളോമ ഇന്‍ ഡെന്റല്‍ സെറാമിക് ടെക്നോളജി

ദന്ത ചികില്‍സയുമായി ബന്ധപ്പെട്ട ക്രിത്രിമ പല്ല് ഉണ്ടാക്കുക,പല്ലുമായി ബന്ധപ്പെട്ട ഭാഗങ്ങളിലെ കേടുപാട് പരിഹരിക്കാനുള്ള ടെക്നീഷ്യനായി പ്രവര്‍ത്തിക്കുക എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ കോഴ്സിന്റെ പരിധിയില്‍ വരും. യാതൊരു പരിശീലനവും ലഭിക്കാതെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ മാത്രം ജോലി നല്‍കി വന്ന സെറാമിക് ടെക്നോളജിയില്‍ ആദ്യമായാണ് സിലബസോടു കൂടിയ,  സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്.ഒരുവര്‍ഷമാണ് കോഴ്സ് കാലാവധി.രാജ്യത്തിനകത്തും വിദേശത്തും ഏറെ ജോലിസാധ്യതയുള്ള കോഴ്സാണിത്.ലാബറട്ടറി, തിയറി ക്ളാസ് റൂം, ക്ളിനിക്കിലെ പരിശീലനം എന്നീ സൌകര്യങ്ങള്‍ കോഴ്സിന്റെ ഭാഗമായി നല്‍കും.ആധുനിക സജ്ജീകരണങ്ങളോടെ  ലാബ്,പൂര്‍ണ സജ്ജമായ ക്ളാസ് റൂം,അതി വിദഗ്ദരായ പരിശീലകര്‍ എന്നിവയാണ് കോഴ്സിന്റെ പ്രത്യേകത.സിലബസും പരീക്ഷയും സര്‍ക്കാര്‍ സ്ഥാപനമായ സിഡ്കോ നേരിട്ട് നടത്തുന്നു.പരീക്ഷ ഓണ്‍ലൈന്‍ വഴി മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും.എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്ളസ് ടു അഭികാമ്യം.ഒരു വര്‍ഷ കോഴ്സിന് ശേഷം ഒരു വര്‍ഷ പരിശീലനവും ഉണ്ടാവും.ബാങ്ക് ലോണ്‍, ബസ് കണ്‍സഷന്‍,ഹോസ്റ്റല്‍ എന്നീ സൌകര്യങ്ങളൊരുക്കും.
രാജ്യത്തിനകത്തും പുറത്തും ഡെന്റല്‍ സിറാമിക് ലാബ്,ഡെന്റല്‍ കോളജ്, ഡെന്റല്‍ ക്ളിനിക് എന്നിവിടങ്ങളില്‍ ജോലി ഉറപ്പുനല്‍കുന്നതാണീ കോഴ്സ്.

ഡെന്റല്‍ ടെക്നോളജി അഡ്വാന്‍സ്ഡ് കോഴ്സ്


കോഴ്സും പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെറാമിക് മേഖലയിലെ പ്രമുഖ കമ്പനികളായ ഐവോക്ളോര്‍ (സ്വിസ്),ഡെന്റ്സ് പ്ളൈ(യു.എസ്) എന്നീ കമ്പനികളുടെ  കീഴില്‍ പരിശീലനത്തിന് അവസരമൊരുക്കുന്നു.ഒരാഴ്ചത്തെ പരീശീലനം കൊച്ചിയിലോ,ചെന്നൈയിലോ ആയിരിക്കും.

വിദേശത്ത് അഡ്വാസ്ഡ് ഡെന്റല്‍ സെറാമിക് കോഴ്സ്
ഇന്ത്യയിലെ എവോക്ളോര്‍ ,ഡെന്റ്സ് പ്ളൈ കമ്പനികളുടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തെ തൊഴില്‍ശാലകളില്‍ പരിശീലനം നേടാനും അവസരമൊരുക്കുന്നു.ഐവോക്ളോറിന്റെ സ്വിറ്റ്സര്‍ലാന്റിലെ ആസ്ഥാനത്തും,ഡെന്റ്സ് പ്ളൈയുടെ ഹോങ്കോങിലേയും ആസ്ട്രേലിയയിലെയും കേന്ദ്രങ്ങളില്‍ തുടര്‍ പരിശീലനത്തിനും അവസരമുണ്ട്.തികച്ചും സൌജന്യമായാണ് പരിശീലനം നല്‍കുന്നത്.

2. ഡെന്റല്‍ അസിസ്റ്റന്റ്
ദന്ത ഡോക്ടര്‍മാരെ സഹായിക്കുക എന്നതിലുപരി ദന്തമേഖലയെകുറിച്ച് ഏറെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് സിലബസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.രോഗികളെ സ്വീകരിക്കുന്നത് മുതല്‍ പുറത്തിറങ്ങും വരെയുള്ള മനശാസ്ത്ര സമീപനങ്ങളും പ്രായോഗിക പരിശീലനവും ഗ്ഗˆക്കùണ്ണöക്ളý ഉള്‍പ്പെടും. ദന്തചികില്‍സയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ദ്ധ~ക്ളന്നക്ളറ്റണ്ണ
 പ്രായോഗിക പരിശീലനത്തിന് ക്ളിനിക്കില്‍ അവസരവും ഒരുക്കുന്നു.ആറ് മാസ കോഴ്സാണിത്.സിഡ്കോ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. 10 ാം ക്ളാസാണ് യോഗ്യത. അതത് മേഖലകളിലെ വിദഗ്ദര്‍ ക്ളാസെടുക്കും.ബാങ്ക്ലോണ്‍,ഹോസ്റ്റല്‍ സൌകര്യം എന്നിവ ഒരുക്കും.
ഡെന്റല്‍ അസിസ്റ്റന്റുമാരുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യമാണിത്.കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഏറെ അവസരങ്ങളാണുള്ളത്.നഴ്സുമാരുടെ അതേ സ്റ്റാറ്റസും രാത്രി ഡ്യൂട്ടി ഒഴിവായ തൊഴില്‍ സാഹചര്യവുമാണ് ഡെന്റല്‍ അസിസ്റ്റന്റ്മാര്‍ക്കുണ്ടാകുക.ആശുപത്രികളില്‍ ജനറല്‍ ഡെന്റിസ്റ്റ്,ഡെന്റല്‍ സ്പെഷലിസ്റ്റ് എന്നിവരെ സഹായിക്കുന്നതാണ് ജോലി.ഡെന്റല്‍ ക്ളിനിക്കുകളിലും ഡെന്റല്‍ കോളജുകളിലും തൊഴില്‍ അവസരമുണ്ട്.

അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍

സിക്കിം മണിപ്പാല്‍ ðച്ച›ക്ളഗ്ഗóùണ്ണöക്ളണ്മക്ള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴിലാണ് കോഴ്സുകള്‍


എം.ബി.എ, എച്ച് സി.എസ്(ഹെല്‍ത്ത് കെയര്‍ സിസ്റ്റം), എം.എസ്.സി. സി.ആര്‍.ആര്‍.എ,പി.ജി.ഡി.എച്ച്.എസ്.എം,പി.ജി.ഡി.സി.ആര്‍.ആര്‍.എ,എം.എസ്്.സി.ബി.ഐ,എം.എസ്.സി.ബി.ടി,ഡി.എച്ച്.ഐ.എ,ഡി.എം.എല്‍.ടി.,ഡി.എം.ഐ.ടി


മാനേജ്മെന്റ് കോഴ്സുകള്‍

15 സ്പെഷലൈസേഷനില്‍ എം.ബി.എ, പി.ജി.ഡി.ബി.എ,ബി.ബി.എ

ഐ.ടി.കോഴ്സുകള്‍

എം.സി.എ,എം.എസ്.സി.സി.എസ്, എം.എസ്.സി. ഐ.ടി,ബി.എസ്.സി. ഐ.ടി,ബി.സി.എ


ആര്‍ട്സ് ആന്റ് കൊമേഴ്സ്

ബി.എ, ബി-കോം,എം.എ, എം.കോം

'എഡു നെക്സ്റ്റ്'

സിക്കിം മണിപ്പാല്‍ ðച്ച›ക്ളഗ്ഗóùണ്ണöക്ളണ്മക്ളയുടെ 'എഡു നെക്സ്റ്റ്' പദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ് സഹായത്തോടെ ഇ ലേണിങിനും സംശയനിവാരണത്തിനും പുസ്തക റഫറന്‍സിനും സൌകര്യമൊരുക്കുന്നുണ്ട്.വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പാസ്വേഡ് ഉപയോഗിച്ച് പ്രവേശിച്ച് ഇ ലേണിങ് സൌകര്യം പ്രയോജനപ്പെടുത്താം.വിവിധ കോഴ്സുകളില്‍ ഡിപ്ളോമ ചെയ്തവര്‍ക്ക്  അതിന്റെ തുടര്‍പഠനത്തിന് നേരിട്ട് അഞ്ചാം സെമിസ്റ്ററിലേക്ക് പ്രവേശനം നേടാവുന്ന പഠനക്രമവും സിക്കിം മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ മാത്രം പ്രത്യേകതയാണ്.

വിദേശ ഭാഷാ പഠന കോഴ്സുകള്‍
നാല് മാസ പഠനകോഴ്സുകളാണിവ.
ജര്‍മന്‍,ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്,

ഗ്ഗബ്ളക്കന്നക്ളý ‚üöണ്ണണ്മക്ളണ്മട്ടച്ചപ്പക്ളഗ്ളüú óക്ളച്ഛðóùക്ള

തോപ്പില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി തോപ്പില്‍ എഡുക്കേഷണല്‍ ട്രസ്റ്റിന്റെ(റജി.) യൂനിറ്റാണ്.2003ല്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന പി.ശങ്കരനായിരുന്നു ഉദ്ഘാടനം ചെയ്തത്.പരേതനായ പി.കെ. ആന്റണിയുടെ ദീര്‍ഘദര്‍ശനമായിരുന്നു സംരംഭത്തിന് പിന്നില്‍ .óക്ള™ട്ടക്കû˜ക്ളˆ-ന്തണ്ണ ള്ളഗ്ഗ›ˆണ്‍ ഗ്ളബ്ളക്കùക്ളòóöñപ്ള- ›ýˆഞ്ചസ്ള ഉപരിപഠനം നമ്മുടെ സംസ്ഥാനത്തിനകത്ത് തന്നെ ലഭ്യമാക്കാന്‍ സൌകര്യമൊരുക്കുക എന്നതായിരുന്നു ലക്ഷ്യം.തുടര്‍ന്ന് സിക്കിം മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം ,വിദേശ ഭാഷകള്‍ പഠിക്കാനും വിദേശ രാജ്യങ്ങളില്‍ വിസ ലഭിക്കാനുള്ള ഭാഷാ പരിജ്ഞാന കോഴ്സുകളില്‍ പരിശീലനം ( ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, ഒ.ഇ.ടി),സ്പോക്കണ്‍ ഇംഗ്ളീഷ്,പേഴ്സനാലിറ്റി ഡവലപ്മെന്റ് കോഴ്സുകള്‍ എന്നിവയിലൂടെ അറിയപ്പെടുന്ന പഠനകേന്ദ്രമായി മാറി.ഇപ്പോഴും വിവിധ കോഴ്സുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തി വരുന്നു.ഇപ്പോള്‍ ഡോ. ചാക്കോ തോപ്പിലാണ് മാനേജിങ് ഡയരക്ടര്‍.തൊഴില്‍ സാധ്യതയുള്ള കോഴ്സുകളില്‍ പരിശീലനം നല്‍കി പുതുതലമുറക്ക് നല്ല ഭാവി ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

óക്ളòക്കöണ്‍

തോപ്പില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി
ഫാത്തിമ നഗര്‍ കോ-ഓപറേറ്റീവ് ബാങ്ക് ബിള്‍ഡിങ്,സെന്റ് തോമസ് കോളജ് റോഡ്, കിഴക്കേകോട്ട, തൃശൂര്‍
ഫോണ്‍: 0487 2321856, 2323535, മൊബൈല്‍: 9388331196
ഇമെയില്‍: വീുുേശഹലറൌൃൌ@്യമവീീ.രീാ
ംലയ ംംം.വീുുേശഹഴൃീൌു.രീാ





  1.  സര്‍വൈശ്വര്യം ഷോഗണിലൂടെ



കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമാണ് കുറിക്കമ്പനികളുടെ സ്വന്തം നാടായ തൃശൂരിനുള്ളത്.ചെറുതും വലുതുമായി തൃശൂരിലുള്ള  നൂറുകണക്കിന് കുറിക്കമ്പനികളുടെ  ചെറു നിക്ഷേപങ്ങളുടെ തണലില്‍ ജീവിതം പച്ചപിടിപ്പിച്ച ജീവിതങ്ങളേറെയുണ്ടിവിടെ.കാലങ്ങളേറെയായീട്ടും അവ ഇന്നും നിലനില്‍ക്കുന്നുവെന്നതുതന്നെ അവയുടെ വിശ്വാസ്യതക്ക് മാറ്റുകൂട്ടുന്നു.അത്തരം കുറിക്കമ്പനികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് തൃശൂര്‍ പള്ളിക്കുളം റോഡിലെ ഷോഗണ്‍ കുറീസ് പ്രൈവറ്റ് ലിമിറ്റഡ്.1998 ല്‍ ബിസിനസ് മേഖലയിലെ 20 പേര്‍ ചേര്‍ന്ന് തുടങ്ങിയ കുറിക്കമ്പിനി 13 വര്‍ഷത്തിന് ശേഷവും പുതുകുറികളുമായി സജീവമാണ്.ബാങ്കുകളുടെ കര്‍ശന വ്യവസ്ഥകളുടെ നൂലാമാലകളില്ലാതെ ലളിത വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കുകയെന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം.
തൃശൂരുകാരുടെ മനസ് കുറിക്കമ്പനികള്‍ക്കൊപ്പം തന്നെയാണ് തെളിയിക്കുന്നതാണ് ഷോഗന്റെ വിജയഗാഥ.13 വര്‍ഷം, 57 കുറികള്‍, 20,000 കസ്റ്റമേഴ്സ്. സാധാരണ കുറിക്കമ്പനികള്‍ക്ക് അത്ര എളുപ്പത്തില്‍ നേടിയെടുക്കാവുന്നതല്ല ഈ നേട്ടം.ഇതേ ആത്മവിശ്വാസമാണ്  57 ാമത് കുറി മെയ് 11ന് പുറത്തിറക്കാന്‍  കമ്പനിക്ക് പ്രചോദനമായതും. നിക്ഷേപകര്‍ക്ക് സുവര്‍ണകാലം സമ്മാനിച്ച് സമൃദ്ധി,സൌഭാഗ്യം കുറികളാണ് ഇക്കഴിഞ്ഞ ദിവസം നിക്ഷേപകര്‍ക്കായി സമര്‍പ്പിച്ചത്.
വിശ്വാസ്യത പിന്നെ കൃത്യമായ ഫോളോ അപ്പിന്റെ നേട്ടം-തങ്ങളുടെ നേട്ടത്തെ  ചെയര്‍മാന്‍ ജോയ് ചിരിയന്‍കണ്ടത്തും മാനേജിങ് ഡയരക്ടര്‍ എം.എ സേതുമാധവനും വിലയിരുത്തുന്നത് ഇങ്ങനെയാണ്.ദിവസ കലക്ഷന്‍ സംവിധാനം, ചെറിയ സംഖ്യയുടെ പ്രതിദിന അടവ്. ബിസിനസ് മേഖലയിലുള്ളവരെ ഷോഗണുമായി അടുപ്പിക്കുന്നത് ഇവയാണ്.കുറികള്‍ വിളിച്ചാല്‍ അഡ്വാന്‍സ്പേയ്മെന്റ് സംവിധാനമാണിവിടെ.അതിനാല്‍ മറ്റു കുറികളെ അപേക്ഷിച്ച് തുക വളരെ പെട്ടന്ന് കസ്റ്റമറുടെ കൈകളിലെത്തും.സെക്യൂരിറ്റി നിക്ഷേപമായി വലിയ തുക അടക്കേണ്ട ആവശ്യമില്ല.
നിലവില്‍ 18 ഡയരക്ടര്‍മാരുണ്ട് ഷോഗണ്.ചെയര്‍മാന്‍ ജോയ് ചിരിയന്‍ കണ്ടത്ത്, മാനേജിങ് ഡയരക്ടര്‍ എം.എ സേതുമാധവന്‍, ഡപ്യൂട്ടി ചെയര്‍മാന്‍ ജോണ്‍സന്‍ പുലിക്കോട്ടില്‍, ഡയരക്ടര്‍ ബോര്‍ഡംഗങ്ങളായ ജോണ്‍സന്‍ തോട്ടാന്‍, പി.കെ.സൈമണ്‍, ജോണ്‍സന്‍ ആന്റണി, കെ.എം.ഡേവിസ്, പി.എ.തോമസ്, തോമസ് മാത്യൂ,സി.ഐ.റോയ്,ഇ.എം. ഉണ്ണികൃഷ്ണന്‍, സി.രാമചന്ദ്രന്‍, ജോസ് ഫ്രാന്‍സിസ്, എ.ഉണ്ണികൃഷ്ണന്‍,ജാക്സന്‍ ജോസഫ്, ജോസ് പോള്‍,മൈക്കിള്‍ ജോര്‍ജ്,ഇ.ഡി.ജോര്‍ജ് എന്നിവരാണ് സാരഥികള്‍.വ്യത്യസ്ത മേഖലയിലുള്ളവരാണ് കമ്പനിയുടെ അമരക്കാര്‍ .അതിനാല്‍ ഉപഭോക്താക്കളെ കിട്ടാന്‍ പ്രയാസമുണ്ടാകാറില്ല.  കുറിയില്‍ ചേരാനെത്തുന്നവരുടെ ഒരോ മുഖവും പരിചമുള്ളവരാണ് .അതിനാല്‍ തിരിച്ചടവില്‍ തെറ്റുവരാറില്ല.ചേരുന്ന ഓരോ വ്യക്തിയുമായും ബന്ധം സ്ഥാപിക്കാന്‍ ഷോഗണ്‍ ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്.
വലിയ തുകയാണ് ടാക്സ് ഇനത്തില്‍ കുറിക്കമ്പനികള്‍ പ്രതിവര്‍ഷം സര്‍ക്കാരിലേക്ക് ഒടുക്കുന്നത്.സര്‍ക്കാര്‍ പ്രൈവറ്റ് മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളെ സഹായിക്കുന്ന സമീപനം ഉണ്ടാകണമെന്നാണ് മാനേജിങ് ഡയരക്ടര്‍ സേതുമാധവന്റെ അഭിപ്രായം.കുറികളില്‍ പ്രോല്‍സാഹനമായി നല്‍കുന്ന സമ്മാനങ്ങളില്‍ നല്‍കുന്ന ടി.ഡി.എസ് നിരക്ക് കുറക്കണം.നിലവില്‍ 30 ശതമാണ് ടി.ഡി.എസ്. -അദ്ദേഹം പറഞ്ഞു.
15 ജീവനക്കാരുടെ ആത്മാര്‍ഥ സേവനവും ഷോഗണ് കൂട്ടായുണ്ട്.ബിസിനസ്കാര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ഉപഭോക്താക്കളായുണ്ട്.ദീര്‍ഘകാല കുറികളിലും ദിന അടവുകളിലുമാണ് ബിസിനസുകാരുടെ താല്‍പര്യം.പ്രതിമാസ , ഷോര്‍ട്ട് ടേം കുറികളിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും, ഷോപ്പ് ജീവനക്കാരുടെയും താല്‍പര്യം.ഷോര്‍ട്ട് ടേം കുറിയെ താല്‍പര്യപ്പെടുന്നവരാണ് 75 ശതമാനം പേരും.
ദിവസ അടവ്, ആഴ്ച അടവ് , മാസ അടവ് എന്നിങ്ങനെയുള്ള കുറികളുണ്ട്.പ്രതിമാസം 3000 മുതല്‍ 5000 വരെ അടവുള്ള കുറികളുണ്ട്.സാധാരണക്കാര്‍ ഏറെ അടവുള്ള കുറിയാണിത്.അവര്‍ക്ക് താങ്ങാവുന്നതാണിവയെന്നതാണ് പ്രത്യേകത.നഗരാതിര്‍ത്തിക്കുള്ളിലുള്ളവരാണ് കസ്റ്റമേഴ്സ് അധികവും .അതിനാല്‍ അവരെ തേടിപ്പിടിച്ചെത്തുകയെന്നത് ബുദ്ധിമുട്ടില്ല.കൂടാതെ ഡെയ്ലി കലക്ഷന്‍ ഏജന്റുമാരും കമ്പനിക്കുണ്ട്.
അടവ് തെറ്റി കമ്പനിക്ക് ബാധ്യത വരുത്തുന്ന സംഭവങ്ങള്‍ ഷോഗണ് അന്യം. അടവ് തെറ്റാതെ കൃത്യമായി തുക അടക്കുന്നവരാണ് കമ്പനിയുടെ ഉപഭോക്താക്കളെന്ന് കമ്പനി ചെയര്‍മാന്‍  ജോയ് ചിരിയന്‍കണ്ടത്ത് വ്യക്തമാക്കി.ഒരു ശതമാനം പോലും ഡിഫോള്‍ട്ട് വരാറില്ല.പല കുറിക്കമ്പനികളും ഉപഭോക്താക്കള്‍ക്കെതിരെ നിയമനടപടിയില്‍ അഭയം തേടേണ്ടി വരാറുണ്ട്.ഷോഗണ് അത്തരം അവസ്ഥ വന്നിട്ടില്ല , വരികയുമില്ല.അത്രമാത്രം ശ്രദ്ധ കമ്പനി കസ്റ്റമേഴ്സിനെ തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്താറുണ്ട്-അദ്ദേഹം പറഞ്ഞു. 'ലളിതമായ സമ്പാദ്യം ഭദ്രമായ കൈകളില്‍' എന്നതാണ് ഷോഗണിന്റെ മുദ്രാവാക്യം.മെയ് 11നിറങ്ങിയ സമൃദ്ധികുറിയില്‍ തവണ സംഖ്യകള്‍ 1000,3000 രൂപയിലുള്ളതാണ്. 1000 രൂപാ തവണ സംഖ്യയുള്ളതില്‍ 84 തവണകള്‍.75,000 രുപയാണ് പ്രൈസ്.ബൈക്ക് നറുക്കെടുപ്പിലൂടെ പ്രോല്‍സാഹനമായി നേടാന്‍ അവസരവുമൊരുക്കുന്നു.ഒന്നര ലക്ഷം പ്രൈസില്‍ 3000 രൂപയുടെ തവണ സംഖ്യയുടെ കുറിയില്‍ പ്രോല്‍സാഹനമായി നറുക്കെടുപ്പിലൂടെ ഷെവര്‍ലേ കാര്‍ സ്വന്തമാക്കാന്‍ അവരസരവുമൊരുക്കുന്നു.55 തവണകളിലായാണ് കുറി.കുറിയുടെ വിശദാംശങ്ങള്‍ 0487 2424175,2441472 നമ്പറുകളില്‍ ലഭിക്കും.











പോഷകാഹാര പദ്ധതിയുടെ മറവില്‍ നെസ്ലേയുമായി യൂനിവേഴ്സിറ്റികള്‍ക്ക് രഹസ്യ പദ്ധതി

പോഷകാഹാര പദ്ധതിയുടെ മറവില്‍
നെസ്ലേയുമായി യൂനിവേഴ്സിറ്റികള്‍ക്ക്
രഹസ്യ പദ്ധതി


 ബേബി ഫുഡ് മേഖലയിലെ കുത്തക ഭീമന്‍ ,നെസ്ലേ പോഷകാഹാര പദ്ധതിയുടെ മറവില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിമുറുക്കുന്നു.സ്കൂളുകളിലെ കൌമാരക്കാരികളെ ലക്ഷ്യമിട്ട ബോധവല്‍ക്കരണ പദ്ധതിക്കാണ് രാജ്യത്തെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി രഹസ്യധാരണ ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയത്.

പൊതു വിദ്യാഭ്യസ സ്ഥാപനങ്ങളുടെ
 കള്ളക്കളി

ഹരിയാനയിലെ നാഷനല്‍ ഡയറി ഇന്‍സ്റ്റിറ്റ്യൂട്ട്, പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി,കര്‍ണാടകയിലെ മൈസൂര്‍ യൂനിവേഴ്സിറ്റി ,ഉത്തര്‍ഖണ്ഡിലെ ജി.ബി.പാന്ത് യൂനിവേഴ്സിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്റ്് ടെക്നോളജി എന്നീ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായാണ് നെസ്ലേ സ്പോണ്‍സേഡ് പോഷകാഹാര ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യ ധാരണ ഉണ്ടാക്കിയത്.പദ്ധതിയുടെ ഭാഗമായി നെസ്ലേ പ്രവര്‍ത്തകര്‍ സ്കൂളുകളിലും ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഇടയിലും  കൌമാര ബോധവല്‍കരണവുമായി എത്തും.കുഞ്ഞുങ്ങള്‍ക്ക് സമീകൃത ആഹാരം തയ്യാറാക്കുന്ന രീതി, പോഷക മൂല്യമുള്ള ആഹാരങ്ങള്‍ പരിചയപ്പെടുത്തല്‍ ,എങ്ങനെ പോഷക മൂല്യമുള്ള ഭക്ഷണം ലഭ്യമാക്കാം...ഇങ്ങനെ പോകുന്നു പാഠ്യവിഷയങ്ങള്‍.


നേരിലേക്ക് എന്‍.ജി.ഒ ഇടപെടല്‍
ബ്രസ്റ്റ് ഫീഡിങ് നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യ(ബി.എഫ്.എന്‍.ഐ) എന്ന സംഘടനയാണ് നെസ്ലേയുടെ കള്ളക്കളി വിവരാവകാശ രേഖയിലൂടെ പുറത്തുകൊണ്ടു വന്നത്.ഏറ്റവും രസകരമായ അധ്യായം കൂടി ഇതിനിടെ നടന്നു.പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റിയോട് വിവരാവകാശ പ്രകാരം നെസ്ലേ യുമായുണ്ടാക്കിയ ധാരണയെപ്പറ്റി ചോദിച്ചപ്പോള്‍ വിവരം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച്   വിവരം നല്‍കാന്‍ നെസ്ലേ അധികൃതര്‍ക്ക് യൂനിവേഴ്സിറ്റി അധികൃതര്‍ കൈമാറി.''യൂനിവേഴ്സിറ്റികളുമുണ്ടാക്കിയ ധാരണ രഹസ്യാത്മകവും വാണിജ്യപരവുമാണ്.ഇത് വെളിപ്പെടുത്തുന്നത് കമ്പനിയുടെ മല്‍സരാധിഷ്ഠിത സ്വഭാവത്തെ ബാധിക്കും''_അധികൃതര്‍ വ്യക്തമാക്കി.ബുദ്ധിശൂന്യമായ ഈ മറുപടിയിലൂടെ നെസ്ലേയുമായുണ്ടാക്കിയ കരാറിലെ കള്ളക്കളി വ്യക്തമാണ്.

വെളിപ്പെടുത്താനാകാത്ത
രഹസ്യധാരണ
യൂനിവേഴ്സിറ്റികളുടെ സഹപദ്ധതിക്കാരായി എത്താന്‍ രണ്ടര ലക്ഷത്തോളം രൂപയുടെ കരാര്‍ വീതമാണ് യൂനിവേഴ്സിറ്റികളുമായി ഒപ്പുവെച്ചത്.പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു.2009_2010 വര്‍ഷങ്ങളിലാണ് വിവിധ യൂനിവേഴ്സിറ്റികളുമായി സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെ നെസ്ലേ ധാരണാ പത്രം ഒപ്പുവെച്ചത്.തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനം നടന്നുവരികയാണ്.
സ്കൂളുകളിലെ ഭാവി അമ്മമാര്‍. ഇതിനായി ഗ്രാമീണ സ്ത്രീകളെ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി. നെസ്ലേയുടെ മുമ്പില്‍ പദ്ധതിയിലൂടെ വമ്പന്‍ മാര്‍ക്കറ്റാണ് തുറന്നു കിട്ടുന്നത്.വികസനമെത്താത്ത ഗ്രാമീണ മേഖലയില്‍ തങ്ങളുടെ ഫുഡ് പ്രൊഡക്ടിനുള്ള വമ്പന്‍ ഇടമാണ് നെസ്ലേയുടെ ലക്ഷ്യമെന്ന് വ്യക്തം.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് കുട്ടികളെ ഉപയോഗപ്പെടുത്തിയ നെസ്ലേയുടെ മാര്‍ക്കറ്റിങ് തന്ത്രമാണ് പദ്ധതിയിലൂടെ വെളിപ്പെട്ടത്.ഡബ്ലു.എച്ച്.ഒയുടെ 63 ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ സ്കൂളുകളിലൂടെ മാര്‍ക്കറ്റിങ് ലക്ഷ്യമിട്ട ഭക്ഷണ സാധനങ്ങളടെ പ്രചാരണം നിരോധിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെയും യൂനിവേഴ്സിറ്റി അധികൃതരുടെ ഒത്താശയോടെയാണ് പദ്ധതി നടപ്പാക്കുന്നതും.പദ്ധതിക്കായി നെസ്ലേ ചെറുതായൊന്നുമല്ല വിയര്‍പ്പൊഴുക്കിയത്.

ബാക്കിയാവുന്ന ചോദ്യങ്ങള്‍
എന്തുകൊണ്ടാണ് വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ യൂനിവേഴ്സിറ്റികള്‍ മടിക്കുന്നത്?.വിവരാവകാശ മറുപടിക്ക് നെസ്ലേയുടെ സമ്മതം വേണമെന്ന് പഞ്ചാബ് അഗ്രി. യൂനിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നതിന് പിന്നിലെ ശാഠ്യമെന്താണ്?. ബോധവല്‍കരണം മാത്രമാണ് ശ്രമമെങ്കില്‍ എം.ഒ.യു(ധാരണാ പത്രം)  വിനെ ആവശ്യമെന്താണ്?.ബിസിനസ് താല്‍പര്യം പദ്ധതിക്ക് പിന്നിലുണ്ടെന്നും അതിനാലാണ് രഹസ്യാത്മകത പുലര്‍ത്തുന്നതിന് നെസ്ലേ അധികൃതര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് യൂനി. അധികൃതര്‍ക്ക് ഇതിലെന്ത് ലാഭമാണ് ലഭിച്ചത്?.പൊതുവിദ്യാഭ്യാസ മേഖലയെ ബഹുരാഷ്ട്ര കുത്തകക്ക് അടിയറവ് വെച്ച യൂനിവേഴ്സിറ്റി അധികൃതര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാരുകള്‍ മടിക്കുന്നതെന്തിന്?.ബോധവല്‍കരണത്തിന് 2.5 ലക്ഷം എന്ന താരതമ്യേന 'ചെറിയ' തുകയുടെ പ്രയോജനം മാത്രമേ ലഭിക്കുന്നുള്ളൂവെങ്കില്‍ ഇത്തരം പദ്ധതിക്ക് ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കൂട്ടുപിടിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?.

നെസ്ലേക്കെതിരെ പ്രതിഷേധം

 ബ്രാന്‍ഡ് പ്രമോഷന്‍ പദ്ധതിയാണ് ഇതിന്റെ പിന്നിലെന്ന ആരോപണവുമായി ബ്രസ്റ്റ് ഫീഡിങ് നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യ എന്ന സംഘടനയാണ് സജീവമായി രംഗത്ത്.പൊതുവിദ്യാഭ്യാസ രംഗത്തെ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതി ബ്രസ്റ്റ് ഫീഡിങ് പ്രമോഷന്‍ നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യസ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയീട്ടുണ്ട്.നെസ്ലേയുടെ വാണിജ്യ താല്‍പര്യം സംരക്ഷിക്കുന്ന പദ്ധതിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂട്ടുനിന്നെന്ന് കാണിച്ച് അലിയന്‍സ് എഗൈന്‍സ്റ്റ് കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന സംഘടന മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.


നെസ്ലേ ഇതാദ്യമോ?
ജനിതക മാറ്റം വരുത്തിയ ബേബി ഫുഡ് ഉല്‍പന്നങ്ങളുമായി ലോകത്തെമ്പാടുമുള്ള എതിര്‍പ്പുകളെ ക്ഷണിച്ചുവരുത്തിയിരുന്നു.ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ചൊറിച്ചില്‍, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഫലമില്ലാതെ വരിക എന്നിവ സംഭവിക്കാറുണ്ട്.നെസ്ലേയുടെ ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങള്‍ക്കെതിരെ ഗ്രീന്‍പീസ് പോലുള്ള സംഘടനകള്‍ നിരന്തരം പോരാടിവരികയാണ്. ബേബി ഫുഡ് ഉല്‍പന്നങ്ങളിലെ അസംസ്കൃത വസ്തുക്കളില്‍ ക്രിത്രിമം കാട്ടിയെന്ന പരാതിയില്‍ ഇന്ത്യയില്‍ നെസ്ലേക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്.



പ്രശാന്ത് പരമേശ്വരന്‍