Monday, December 5, 2011
Sunday, September 25, 2011
ഗൃഹത്തിന് പൂര്‍ണതയേകാന്‍ ലാവിഷ്
ഗൃഹത്തിന് പൂര്‍ണതയേകാന്‍ ലാവിഷ്
ഗൃഹം സ്വപ്നതുല്യമായിരിക്കണമെന്നത് ഏവരുടെയും സ്വപ്നമാണ്.കാണാന്‍ തന്നെ ആഢ്യത്തമുണ്ടാവണം.വീടിന് പുറം പോലെ ആകര്‍ഷകമാകണം അകവും; ആരും കൊതിക്കുന്ന പോലെ.ഗൃഹസങ്കല്‍പത്തില്‍ മലയാളിയുടെ മനസ് ഇത്തരത്തിലാണ്.സാനിട്ടറി ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇന്ന് മലയാളികള്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നു.ഗുണനിലവാരം കൂടിയ ആകര്‍ഷകമായ സ്വദേശി-വിദേശി സാനിട്ടറി ഉല്‍പന്നങ്ങളാണ് വീടുകളില്‍ ഇടം പിടിക്കുന്നത്.തൃശൂര്‍ ജില്ലയിലാണെങ്കില്‍ ഇലക്ട്രിക്കല്‍- സാനിട്ടറി ഉല്‍പന്നങ്ങള്‍ക്കായി വലിപ്പചെറുപ്പം കൂടാതെ കഴിഞ്ഞ 32 കൊല്ലമായി നാട്ടുകാര്‍ ആശ്രയിക്കുന്ന ഒരു ഇടമുണ്ട്.ലാവിഷ് -ലിങ്ക് ലൈന്‍സ് സ്ഥാപനങ്ങളാണിവ.മന്നാടിയാര്‍ ലൈന്‍സിലെ ലാവിഷ് ഇലക്ട്രിക്കല്‍സ് ആന്റ് സാനിട്ടറീസ്,പോസ്റ്റ് ഓഫിസ് റോഡിലെ ലിങ്ക് ലൈന്‍സ് എന്നിവക്ക് പുറമെ പോസ്റ്റ് ഓഫിസ് റോഡിലെ തന്നെ 'ലാവിഷ് ഹോം സ്റ്റൈല്‍' എന്ന ഇംപോര്‍ട്ടഡ് സാനിറ്ററി കലക്ഷനുകളുലെ അപൂര്‍വ ശേഖരവുമായാണ് തങ്ങളുടെ വ്യാപാര ശൃംഖല വ്യാപിപ്പിച്ചിരിക്കുന്നത്.തൃശൂര്‍ നഗരത്തിന് പുറത്ത് കുന്നംകുളത്തും ലിങ്ക് ലൈന്‍സിന് ശാഖയുണ്ട്.നവീകരണപ്രക്രിയയുടെ ഭാഗമായി കുന്നംകുളത്തെ ശാഖ അടുത്തു തന്നെ പട്ടാമ്പി റോഡിലേക്ക് മാറ്റി കൂടുതല്‍ വിപുലീകരണങ്ങളോടെ പ്രവര്‍ത്തനം സജീവമാക്കുമെന്ന് സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടര്‍ വി.വി.ജേക്കബ് 'ബിസിനസ് ഫീസ്റ്റി'നോട് പറഞ്ഞു.
32 വര്‍ഷത്തെ ജേക്കബിന്റെ കഠിനാദ്ധ്വാനമാണ് വ്യാപാരമേഖലയുടെ വികസനത്തിനിടയാക്കിയത്.പോസ്റ്റോഫിസ് റോഡിലെ ലിങ്ക് ലൈന്‍സ് എന്ന ചെറിയ ഇലക്ട്രിക്കല്‍ കടയുടെ ചെറുമുറിയില്‍ നിന്ന് ഇന്നത്തെ അവസ്ഥയിലെത്തിയതിന് പിന്നിലെ കഥയും വ്യത്യസ്തമല്ല.ഐ.ടി.ഐ പഠനം കഴിഞ്ഞ് ബാഗ്ളുരില്‍ ജോലിനോക്കിവരികയായിരുന്ന ജേക്കബ് അളിയന്റെ സഹായത്തോടെയാണ് 28 ാം വയസില്‍ തൃശൂരില്‍ തിരിച്ചെത്തി ബിസിനസിലേക്കിറങ്ങുന്നത്.പഠിച്ച മേഖലയായതുകൊണ്ട് ഇലക്ട്രിക്കല്‍ സാധനങ്ങളുടെ വില്‍പന കേന്ദ്രമായിരുന്നു തുടങ്ങിയത്-ലിങ്ക് ലൈന്‍സ് ഇലക്ട്രിക്കല്‍സ്.വൈദ്യുതീകരണം സാര്‍വത്രികമാകുന്ന സമയമായിരുന്നു അത്. സബ്സിഡിയോടെ വൈദ്യൂതീകരണം നടന്നത് കച്ചവടത്തിന് ഉല്‍പ്രേരകമായി.പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല; ജേക്കബിന്.84 ല്‍ കുന്നംകുളത്ത് ലിങ്ക് ലൈന്‍സ് ശാഖ തുടങ്ങി.92 ലാണ് മന്നാടിയാര്‍ ലൈന്‍സില്‍ ലാവിഷ് ഇലക്ട്രിക്കല്‍സ് ആന്റ് സാനിട്ടറീസ് തുടങ്ങുന്നത്.ഫിനോലെക്സ്,ആങ്കര്‍,ക്രാബ് ട്രീ,വില്‍വെക്സ് വി ഗാര്‍ഡ്,സീമെന്‍സ് തുടങ്ങീ ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങളുടെയും ജോണ്‍സന്‍,മാര്‍ബോണൈറ്റ്,കജാരിയ, പാരിവെയര്‍,ജാഗ്വാര്‍,കെറോഗ്രസ്,പോര്‍സിലാനോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്റുകളുടെ സാനിട്ടറി ഉല്‍പന്നങ്ങളുടെ അംഗീകൃത ഷേറൂമാണിവിടം. ജനങ്ങളില്‍ നിന്ന് സാനിട്ടറി ഉല്‍പന്നങ്ങളോടുള്ള ജനങ്ങളുടെ ആഭിമുഖ്യമാണ് ലാവിഷ് ഹോം സ്റ്റൈല്‍ എന്ന സ്ഥാപനത്തിന്റെ രൂപീകരണത്തിലെത്തിയത്. ഇംപോര്‍ട്ടഡ് ഉല്‍പന്നങ്ങളുടെ അപൂര്‍വശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
2010ല്‍ കൂടുതല്‍ ടാക്സ് ശേഖരിച്ച സ്ഥാപനമെന്ന കേരള ട്രേഡ് അവാര്‍ഡ് 'ലാവിഷ'ിന് ലഭിച്ചിരുന്നു.ഇതിന്റെ ഭാഗമായി നിരവധി വേദികളില്‍ ആദരിക്കപ്പെടുകയും ചെയ്തു.ഉപഭോക്താവിനോടുള്ള പെരുമാറ്റം,കഴിഞ്ഞ 32 വര്‍ഷത്തെ വ്യാപാരം കൊണ്ട് സ്ഥാപനം നേടിയെടുത്ത വിശ്വാസ്യത,അപൂര്‍വ കലക്ഷന്‍ ,വിലക്കുറവ് ,ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ അംഗീകൃത ഷോറൂം എന്നീ ഗുണങ്ങളാണ് ജനങ്ങളെ 'ലാവിഷി'ലേക്ക് ആകര്‍ഷിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം കൊണ്ട് സാനിട്ടറി ഉല്‍പന്നങ്ങളുടെ അഭിരുചികളില്‍ വന്‍ മാറ്റമാണ് മലയാളിക്ക് വന്നുചേര്‍ന്നത്. തുറന്നുവെച്ച സാമ്പത്തികാവസ്ഥയിലും മാധ്യമങ്ങളുടെ സ്വാധീനത്തിലും വന്നുചേര്‍ന്നതാണീമാറ്റം.ഇറ്റാലിയന്‍ ,ചൈന,കൊറിയ,ഗള്‍ഫ് മേഖലയില്‍ നിന്നും ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കാന്‍ തിരക്ക് കൂട്ടി.ചൈനീസ് ഉല്‍പന്നങ്ങളുടെ വരവും കുറവല്ല. രംഗത്ത് മല്‍സരം കൂടി.ഇത് ഗുണമേന്മയിലും പ്രതിഫലിച്ചു.
ലിങ്ക് ലൈന്‍സ് സ്ഥാപിതമായ കാലത്ത് ഉല്‍സവ കാലത്ത് മാത്രമായിരുന്നു വില്‍പനയില്‍ തിരക്ക്.ഫാന്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങുക ഇക്കാലത്താണ്.ഇപ്പോള്‍ അവസ്ഥമാറി. ഇപ്പോള്‍ വീടില്‍ താമസമുറപ്പിക്കുന്നത് തന്നെ എല്ലാ സജ്ജീകരണങ്ങളോട് കൂടിയാണ്.ഫെസ്റ്റിവല്‍ സീസണില്‍ വന്‍ തിരക്കായി. കമ്പനിയുടമകള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തി.വര്‍ഷാവര്‍ഷം ഇറങ്ങുന്ന പുതിയ മോഡലുകള്‍ സാനിട്ടറി മേഖലയിലെ മല്‍സരത്തിന് ആക്കം കൂട്ടി.ടൈലില്‍ തുടങ്ങി ക്ളോസറ്റ് വരെ പുതുമോഡലുകളില്‍ അവതരിച്ചു.മാറ്റങ്ങളേറെ വന്നെങ്കിലും ജനങ്ങള്‍ ഒപ്പം നിന്നുവെന്ന് തെളിയിക്കുന്നതാണ് ലാവിഷിന്റെ വിജയഗാഥ.
ലാവിഷ്-ലിങ്ക്ലൈന്‍സ് വ്യാപാരശൃംഖലകളിലായി 54 തൊഴിലാളികള്‍ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നു. പി.എഫ് ഉള്‍പ്പെടെ ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് കവറേജും ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്.ഒല്ലൂരിലാണ് മാനേജിങ് ഡയരക്ടര്‍ ജേക്കബിന്റെ താമസം. മകന്‍ ഷിജു പൂര്‍ണ സമയം പിതാവിനെ സഹായിക്കാന്‍ ഒപ്പമുണ്ട്.
റൂഫിങ്ങില്‍ ആക്സല്‍ വിജയഗാഥ
റൂഫിങ്ങില്‍ ആക്സല്‍ വിജയഗാഥ
പ്രീ എഞ്ചിനീയേര്‍ഡ് ബിള്‍ഡിങ്സ് എന്ന പുതു ആശയം കേരളത്തിന് സമ്മാനിച്ച ആക്സല്‍ മെറ്റല്‍ ബിള്‍ഡിങ്സ് ഇന്ത്യ വിദേശ രാജ്യങ്ങളില്‍ മാത്രം ലഭ്യമാകുന്ന വൈവിധ്യങ്ങളുമായി വിപണി കീഴടക്കുകയാണ്.യു.എ.ഇ യിലും മിഡില്‍ ഈസ്റ്റിലും വിജയക്കൊടി പാറിച്ച ഷാര്‍ജ കേന്ദ്രീകരിച്ച താബിയാന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സഹോദര സ്ഥാപനമായ ആക്സല്‍ മെറ്റല്‍ ബിള്‍ഡിങ്സ് ഇന്ത്യ കേരളത്തില്‍ വേരുറപ്പിച്ചിട്ട് രണ്ട് വര്‍ഷമേ ആയുള്ളൂ.ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തുടനീളം ഡീലര്‍മാരുടെ ശൃംഗല ഉണ്ടാക്കി കമ്പനി കേരളത്തില്‍ വേരുറപ്പിച്ചുകഴിഞ്ഞു.
താബിയാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്( കടഛ 9001:2008 ഇഋഞഠകഎകഋഉ)
പ്രശസ്തമായ ഏഴ് കമ്പനികളാണ് ഷാര്‍ജ കേന്ദ്രീകരിച്ച താബിയാന്‍ ഗ്രൂപ്പിലുള്ളത്
1.അല്‍ താബിയാന്‍ ബിള്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി- ഷാര്‍ജ
2.താബിയാന്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്-ഉമ്മുല്‍ഖുഐന്‍
3.അല്‍ താബിയാന്‍ ബിള്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി-ദുബൈ
4.എ.ടി.സി കോണ്‍ട്രാക്ടിങ് കമ്പനി-ഉമ്മുല്‍ഖുഐന്‍
5.അല്‍ താബിയാന്‍ ബിള്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി-റാസല്‍ഖൈമ
6.ആക്സല്‍ മെറ്റല്‍ ബിള്‍ഡിങ്സ് ഇന്ത്യ-തൃശൂര്‍
7.ടാബ്സ് കണ്‍സ്ട്രക്ഷന്‍സ് ആന്റ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്-.കൊച്ചി(ഓഫിസ്),മതിലകം (ഫാക്ടറി)
വിപണിയില്‍ ആക്സല്‍ റൂഫ് ഉല്‍പന്നങ്ങള്‍
ആക്സല്‍ ഉല്‍പന്നങ്ങളുടെ വില്‍പനയുടെ ഗതിവേഗം ഈയിടെ ഏറെ വര്‍ധിച്ചു. ഈയിടെ പുറത്തിറങ്ങിയ ആക്സ് പാനും നേരത്തെ ഇറങ്ങിയ ഷീറ്റുകളുടെ വിജയവഴിയില്‍ തന്നെയാണെന്ന് മാര്‍ക്കറ്റില്‍ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നു.
1.ആക്സ് പാന്‍ അഥവാ സാന്റ് വിച്ച് പാനല്‍: ആക്സല്‍ പുറത്തിറക്കുന്ന നൂതന ഷീറ്റുകളാണിവ.വിദേശങ്ങളില്‍ മാത്രം കാണുന്ന ഏറെ പ്രത്യേകതകളുള്ള ഷീറ്റുകളാണിവ. മുകളിലും ചുവട്ടിലും ജി.ഐ ഷീറ്റുകള്‍ അല്ലെങ്കില്‍ അലുമിനിയം ഷീറ്റുകള്‍ വച്ച് ഉള്ളില്‍ 50 എം.എം അല്ലെങ്കില്‍ 25 എം.എം. പോളി യൂറിത്തീന്‍ ഫില്‍ ചെയ്തിറക്കുന്ന മോഡലാണിത്. ചൂടില്‍ നിന്നുള്ള സംരക്ഷണത്തിന് ഏറെ ഫലപ്രദമാണിത്.
2.ആക്സ് ട്ര: എന്ന ട്രഫോഡ് ഷീറ്റുകള്‍-ഏറെ ജനപ്രിയമാര്‍ന്ന ആക്സലിന്റെ ഷീറ്റാണിത്.ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നു.വെയര്‍ഹൌസ,ഫാക്ടറി ഷെഡ് ,ഇന്‍ഡോര്‍ സ്റ്റേഡിയം,പെട്രോള്‍ പമ്പ് മേയാന്‍ അത്യുത്തമം. ആക്സ്ട്രാ 25253,ആക്സ്ട്രാ 35207,ആക്സ്ട്രാ 38200,ആക്സ്ട്രാ 25253 മോഡലുകളില്‍ ലഭ്യമാണ്.
3. ആക്സ് കോര്‍: എന്ന കോറിഗേറ്റഡ് ഷീറ്റുകള്‍- വേവ് ( തിരയുടെ)മാതൃകയിലുള്ള ഷീറ്റുകള്‍.കണ്‍സ്ട്രക്ഷന്‍ സൈറ്റിങിലാണെങ്കിലും ടെറസിലാണെങ്കിലും അനുയോജ്യം.ആവശ്യം വന്നാല്‍ വളരെപെട്ടന്ന് മാറ്റിസ്ഥാപിക്കാനാകും.
4.ആക്സ് ടൈല്‍സ്: കണ്ടാല്‍ ഓട് പോലെ തോന്നിക്കുന്ന റൂഫിങ് ടൈലുകളാണിവ.ഉറപ്പിനോടൊപ്പം പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കുന്നു.ഏതു കാലാവസ്ഥക്കും അനുയോജ്യം.നാല്,എട്ട്,12 ഇഞ്ചുകളില്‍ ലഭ്യമാണ്.
5.ആക്സ് ഡെക്:കമ്യൂണിറ്റിഹാള്‍,ഇന്‍ഡസ്ട്രിയല്‍ ഫെന്‍സിങ് എന്നിവക്ക് ഏറെ അനുയോജ്യം.
ആവശ്യമായ അളവില്‍
റൂഫിങ് ഷീറ്റുകള്‍
നിശ്ചിത അളവില്‍ മാത്രമേ ലഭിക്കൂവെന്ന കേരളത്തില്‍ ലഭ്യമായ റൂഫിങ് ഷീറ്റുകളുടെ പരിമിതി മറികടന്നായിരുന്നു ആക്സലിന്റെ കടന്നുവരവ്. കമ്പൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ കണ്‍ട്രോളിലൂടെ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രസംവിധാനത്തിലൂടെ നമുക്കാവശ്യമായ അളവില്‍ ഷീറ്റുകള്‍ തയ്യാറാക്കുന്നു.ആവശ്യമായ വലിപ്പത്തില്‍ ലഭിക്കാത്തതിനാല്‍ കമ്പനിയുടെ നിശ്ചിത വലിപ്പത്തിലുള്ള ഷീറ്റ് വാങ്ങി ബാക്കി ഭാഗം വേസ്റ്റായിപോകുന്ന സ്ഥിരം സംഭവങ്ങള്‍ക്ക് ഇതോടെ അറുതിയായി.ഇതിനാല്‍ ഉപഭോക്താക്കള്‍ക്ക് പണലാഭവും ഏറെയാണ്.
പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ്
വര്‍ക്ക് സൈറ്റില്‍ പോയി അളവെടുത്ത് പണിശാലയിലെത്തി ഷീറ്റുകള്‍ തയ്യാറാക്കുന്ന പഴഞ്ചന്‍ രീതി അട്ടിമറിച്ചാണ് പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ് എന്ന ആശയം രംഗത്തെത്തിയത്. ഓഫീസിലിരുന്ന് ലെങ്ത്ത് ഡിസൈന്‍ ചെയ്ത് അവ നിര്‍മിച്ച് പാക്ക് ചെയ്ത് വര്‍ക്ക് സൈറ്റില്‍ അസംബിള്‍ ചെയ്യുന്ന രീതിയാണിത്. വിദേശരാജ്യങ്ങളില്‍ ഈ ആശയം വ്യാപിച്ചുവെങ്കിലും കേരളത്തില്‍ ആശയം കൊണ്ടുവന്നത് ആക്സല്‍ കമ്പനിയാണ്.
മനോഹാരിതയും ഗുണനിലവാരവും
കേരളത്തില്‍ ആറുമാസക്കാലം തുടര്‍ച്ചയായി ലഭിക്കുന്ന മഴ കെട്ടിടങ്ങളുടെ ഉറപ്പിനെ ബാധിക്കുന്നു. ഇത് പരിഹരിക്കാനാണ് റൂഫിങിനായി ഉപഭോക്താക്കള്‍ സമീപിക്കുന്നത്.ട്രസ് ഇടല്‍ അഥവാ റൂഫ് മേയലിലൂടെ
ചൂടില്‍ നിന്നും ചോര്‍ച്ചയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.ആവശ്യക്കാര്‍ക്ക് ആവശ്യമായ ഏത് കളറുകളിലും ലഭിക്കുന്ന റൂഫുകള്‍ വീടിന് ചാരുതകൂട്ടുമെന്ന് ഉറപ്പ്.മാറിവരുന്ന കാലാവസ്ഥ അകത്തേക്ക് ബാധിക്കില്ലെന്ന പ്രത്യേകത കൂടിയുണ്ട്.വാള്‍ പാനലായും റൂഫ് പാനലായും ഉപയോഗിക്കാം.നിര്‍മിതി എടുത്തു മാറ്റി വളരെപെട്ടന്ന് ആള്‍ട്ടറേഷന്‍ നടത്താനുതകുമെന്നതാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.ഗുണനിലവാരം കൂടിയ സ്റ്റീല്‍ ഫാബ്രിക്കേറ്റഡ് ആയതിനാല്‍ ഉറപ്പിന്റെയും സുരക്ഷയും കാര്യത്തില്‍ സംശയം വേണ്ട.
ആധുനിക നിര്‍മാണ രീതി
കേരളത്തില്‍ വ്യാപകമായ ട്രസ് എന്ന റൂഫിങ് ഷീറ്റ് മേയല്‍ ഇപ്പോള്‍ ഹൈടെക് വഴിയിലാണ്.മുണ്ടൂരിനടുത്ത അവണൂരിലാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഫാക്ടറി സ്ഥാപിച്ചത്.കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മെറ്റീരിയല്‍സ് ആണ് കമ്പനിയിലുള്ളത്.തൃശൂര്‍ കൊക്കാലയിലാണ് മെയിന്‍ ഓഫിസ്. റൂഫിങ് ഷീറ്റുകള്‍ക്ക് പുറമെ ട്രഫോര്‍ഡ് റിഡ്ജ്,ഗട്ടേഴ്സ്,ഈവ് ഗട്ടേഴ്സ്, കര്‍വ്ഡ് ഷീറ്റ്, ഡ്രിപ്പ് ടോപ്പ് ,ആംഗിളുകള്‍ തുടങ്ങി റൂഫിങ്ങിനാവശ്യമായ മുഴുവന്‍ സാമഗ്രികളും അവണൂരിലെ പണിശാലയില്‍ നിര്‍മിക്കുന്നുണ്ട്.
വിശ്വസ്തമാര്‍ന്ന സേവനം
ഗ്യരണ്ടിയോടു കൂടിയ നിര്‍മാണാനന്തര സേവനമാണ് ആക്സലിന്റെ പ്രത്യേകത.റൂഫിങ് പ്രവൃത്തിക്ക് ശേഷം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒരു ടെലഫോണ്‍ കോളില്‍ സേവനം ലഭ്യമാകുമെന്ന് ഉറപ്പുനല്‍കുന്നു.
സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി ഡീലര്‍മാരുടെ വന്‍ ശൃംഗല ആക്സലിനുണ്ട്.
കേരളത്തിലും തമിഴ് നാട്ടിലുമായി നൂറുകണക്കിന് വീടുകളുടെ മേല്‍കൂരകളും കമ്പനികളുടെ വെയര്‍ഹൌസുകളുള്‍പ്പെടെ സ്ട്രക്ചറുകള്‍ നിര്‍മിക്കാന്‍ ആക്സലിനായി.
ടാബ്സ് കണ്‍സ്ട്രക്ഷന്‍സ് ആന്റ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്-കൊച്ചി(ഓഫിസ്),മതിലകം (ഫാക്ടറി)
പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങുകള്‍ ടേണ്‍കീ ബേസിസില്‍ ചെയ്തുകൊടുക്കാനുദ്ദേശിച്ച താബിയാന്‍ ഗ്രൂപ്പിന്റെ ഏഴാമത് സ്ഥാപനമാണ് ടാബ്സ്.കൊച്ചിയില്‍ ഓഫീസ് കേന്ദ്രീകരിച്ച് തൃശൂര്‍ ജില്ലയിലെ മതിലകത്ത് ഫാക്ടറി സ്ഥാപിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നു.സിവില്‍,സ്റ്റീല്‍ ബിള്‍ഡിങ് നിര്‍മാണങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കുന്ന സ്ഥാപനമാണിത്. വെയര്‍ ഹൌസുകള്‍ മുതല്‍ വ്യവസായ ശാലകള്‍ വരെ കമ്പനി തന്നെ സ്ട്രകചര്‍ ഡിസൈന്‍ മുതല്‍ മുഴുവന്‍ നിര്‍മാണവും ചെയ്തുകൊടുക്കുന്നു.ആധുനിക സജ്ജീകരണങ്ങളുടെ പിന്‍ബലത്തില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലാണ് നിര്‍മാണം.
വഴികാട്ടിയായി ഇവര്‍
വളരേയെറെ പരിചയ സമ്പന്നരായ മൂന്ന് പേരാണ് ആക്സലിനെ നയിക്കുന്നത്.
1.എ.ബി. തങ്കപ്പന്‍: കമ്പനിയുടെ ചെയര്‍മാന്‍.പ്രവാസി മലയാളി.പ്രൊഡക്ഷന്‍ എഞ്ചിനീയറാണ്.പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ് നിര്‍മാണ മേഖലയില്‍ ഇരുപതിലേറെ വര്‍ഷത്തെ പരിചയസമ്പത്ത്.
2.ടി.എന്‍.വിശ്വനാഥന്‍:കമ്പനിയുടെ ഡയരക്ടര്‍ ഓപറേഷന്‍സ്-സിവില്‍ എഞ്ചിനീയര്‍. നിര്‍മാണ മേഖലയില്‍ 30 വര്‍ഷത്തിലേറെ പരിചയം.നവനി ബിള്‍ഡേഴ്സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നടത്തിപ്പുകാരില്‍ പ്രമുഖന്‍.
3.കെ.എന്‍.എന്‍ കുമാര്‍: മാനേജിങ് ഡയരക്ടര്‍.മാര്‍ക്കറ്റിങിന് പിന്നിലെ ബുദ്ധികേന്ദ്രം.27 വര്‍ഷമായി വിവിധ മേഖലയില്‍ പരിചയസമ്പത്ത്.
വിജയപാതയില്‍ മുന്നോട്ട്
മൂന്നു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ് മേഖലയിലെ പ്രമുഖ കമ്പനിയായി മാറുകയെന്നാണ് ലക്ഷ്യമെന്ന് കമ്പനിയുടെ ജനറല്‍ മാനേജര്‍ പി.ആര്‍.സുരേഷ് ബാബു പറഞ്ഞു.ഇതിന്റെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.ഏഴാമത് സംഭംഭമായ ടാബ്സ് കണ്‍സ്ട്രക്ഷന്‍സ് ലക്ഷ്യത്തിലേക്കുള്ള മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടക്കളത്തൂര്‍ ചിട്ടീസെന്നാല്‍ വെറുമൊരു നിക്ഷേപമല്ല
എടക്കളത്തൂര്‍ ചിട്ടീസെന്നാല്‍ വെറുമൊരു നിക്ഷേപമല്ല
കുറിക്കമ്പനികള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണ് ഫോര്‍മെന്‍ കമീഷന്‍.കുറി നടത്തിപ്പുകാരുടെ അവകാശമായി കരുതിയിരുന്ന ഈ സംഖ്യ ഉപേക്ഷിക്കുകയെന്നത് ആത്മഹത്യാപരമെന്ന് കരുതുന്ന സമയത്ത്,2004ല്‍ ആ തുക വേണ്ടെന്ന് പ്രഖ്യാപിച്ച് ഒരു കുറിക്കമ്പനി രംഗത്തെത്തുന്നത്.തൃശൂര്‍ ആസ്ഥാനമാക്കിയ എടക്കളത്തൂര്‍ ചിട്ടീസ് ആന്റ് ലോണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമായിരുന്നു അത് .അന്നത്തെ നിലപാട് ബുദ്ധിശൂന്യമായിരുന്നില്ലെന്ന് പിന്നീട് കാലം തെളിയിച്ചു.സംസ്ഥാനത്തെ മുന്‍നിര കുറിക്കമ്പനികളിലൊന്നാക്കി എടക്കളത്തൂര്‍ ചിട്ടീസ് ആന്റ് ലോണ്‍സ് ചെറിയ കാലം കൊണ്ട് മാറി.
1997ലായിരുന്നു ലോറന്‍സ് എടക്കളത്തൂര്‍ ചിട്ടിസ്ഥാപനം തുടങ്ങിയത്.ഒരു വ്യാഴവട്ടക്കാലത്തെ മേഖലയിലെ പരിചയമായിരുന്നു കൈമുതല്‍.ഭാര്യ തങ്കമ്മ ലോറന്‍സ് പാര്‍ട്നറായി.സ്ഥാപനം തൃശൂര്‍ വടക്കേസ്റ്റാന്റിലായിരുന്നു ആസ്ഥാനം.പത്രപരസ്യം മുഖേനയായിരുന്നു പ്രചാരണം. കുറിക്കമ്പനികളുടെ വസന്തമായിരുന്നു അക്കാലം. ഈ കുത്തൊഴുക്കിനിടയിലും ലോറന്‍സ് പിടിച്ചു നിന്നു.നീന്തിക്കയറി വെന്നിക്കൊടി പാറിച്ചു.
അക്കാലത്ത് പുതിയ കുറികള്‍ തുടങ്ങുമ്പോള്‍ പ്രത്യേക പേരിട്ടുവിളിക്കുന്ന ശൈലി ആദ്യമായി കൊണ്ടുവന്നത് എടക്കളത്തൂരാണ്.ഫോര്‍മെന്‍ കമീഷന്‍ ഒഴിവാക്കി സ്ഥിരംകിഴിവും കൃത്യമായി അടക്കുന്നവര്‍ക്ക് മണിബാക്ക് സ്കീമും കൊണ്ടുവന്നത് സ്വീകര്യതയുടെ ഗതിവേഗം കൂട്ടി. ചിട്ടി മേഖലയിലെ ഇത്തരം പുതുസമീപനങ്ങള്‍ കൊണ്ടുവന്ന പശ്ചാത്തലത്തില്‍ എടക്കളത്തൂര്‍ ചിട്ടീസ് ആന്റ് ലോണ്‍സ് 2009 ല്‍ മഹാത്മാഗാന്ധി പീസ് ഫൌണ്ടേഷന്റെ മഹാത്മാഗാന്ധി പുരസ്കാരത്തിനര്‍ഹനായി. 2010ല്‍ ഉപഭോക്തൃ സംരക്ഷണ പുരസ്കാരവും ലഭിച്ചു.
പൂങ്കുന്നം നിവാസിയായ ലോറന്‍സ് എടക്കളത്തൂര്‍ എടക്കളത്തൂര്‍ ട്രേഡേഴ്സ്,എടക്കളത്തൂര്‍ ട്രേഡിങ്കമ്പനി,ഈ സി മാച്ചിങ് സാരീസ്,റൂബി റോളര്‍ ഫേനുാര്‍മില്‍(ഈ സി ഫുഡ്സ്) സ്ഥാനങ്ങളുടെ അമരക്കാരനാണ്.കൃഷിക്കാരനായിരുന്ന പിതാവ് എടക്കളത്തൂര്‍ ഔസേപ്പില്‍ നിന്നും പകര്‍ന്നുകിട്ടിയ കാര്‍ഷിക പാഠങ്ങള്‍ തന്റെ വിളനിലത്തില്‍ പരീക്ഷിച്ചുവരുന്നുമുണ്ട്.
പത്രപ്രചാരണങ്ങളാണ് ബിസിനസിന്റെ വളര്‍ച്ചക്ക് പിന്നിലെന്നാണ് ചെയര്‍മാന്‍ ലോറന്‍സ് എടക്കളത്തൂരിന്റെ വിശ്വാസം.സ്ഥാപനത്തിന്റെ വിശ്വാസ്യതയും ജീവനക്കാരുടെ ആത്മാര്‍ഥ സേവനവും മുതല്‍ക്കൂട്ടായി.കുറികള്‍ ബുദ്ധിപൂര്‍വം ആവിഷ്കരിക്കുന്നതിലാണ് പുതിയ ചിട്ടികളുടെ വിജയം.അതില്‍ വിജയിച്ചാല്‍ ജനം അംഗീകരിക്കും.
രാജ്യത്താകെയായി 18,000 പേര്‍ എടക്കളത്തൂരിന്റെ ചിട്ടിയില്‍ അണിചേര്‍ന്നിട്ടുണ്ട്. കോര്‍ ബാങ്കിങ് വന്നതോടെ പണമിടപാടുകള്‍ എളുപ്പമായി.തൃശൂര്‍ നഗരത്തില്‍ മാത്രമേ കലക്ഷന്‍ ഏജന്റുമാരെ നിയോഗിച്ചിട്ടുള്ളൂ.അടവ് മുടങ്ങി കോടതി നടപടികളിലേക്ക് നീങ്ങുന്ന അവസ്ഥ അധികം വരാറില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
വായ്പയെടുക്കുന്നതിനേക്കാള്‍ ആദായകരവും മറ്റ് നിക്ഷേപങ്ങളേക്കാള്‍ ലാഭകരവുമാണ് എടക്കളത്തൂരിന്റെ ഓരോ കുറികളും 24 വര്‍ഷത്തെ പാരമ്പര്യം കൈമുതലാക്കി സാധാരണക്കാര്‍ക്ക് ഉപയോഗപ്പെടും വിധമാണ് ചിട്ടിയുടെ രൂപകല്‍പന.ഒരു നറുക്കെടുപ്പും ബാക്കി ലേലത്തിലുമാണ് കുറികള്‍.കുറിതവണകള്‍ കാത്തലിക് സിറിയന്‍ ബാങ്ക്,എസ്.ബി.ടി., സൌത്ത് ഇന്ത്യന്‍ ബാങ്ക്,ഫെഡറല്‍,ധനലക്ഷ്മി ബാങ്ക്,എസ്.ബി.ഐ ബാങ്കുകള്‍ വഴി അടക്കാം.
ധനവര്‍ഷ
സെപ്തംബര്‍ 14 ന് ആരംഭിക്കുന്ന കുറിയാണ് ധനവര്‍ഷ.1.5 ലക്ഷമാണ് പ്രൈസ് സംഖ്യ.60 മാസം.അ-ആ നറുക്കുതരത്തില്‍ ആദ്യഅടവ് 1,200 രൂപ മാത്രമേ വരുന്നുള്ളൂ.ഇവര്‍ക്ക് സ്ഥിരം കിഴിവ് 18,000 രൂപയാണ്.കൃത്യമായി അടക്കുന്നഎല്ലാവറക്കും 12,000 രൂപ മണിബാക്കായി കിട്ടും.
ദശാബ്ദക്കുറി
ഒക്ടോബര്‍ 18 മുതലാണ് ചിട്ടി ആരംഭം.അഞ്ച് ലക്ഷമാണ് പ്രൈസ് സംഖ്യ.120 മാസം.ആദ്യ അടവ് 2,500 രൂപ.കുറിയില്‍ 3.7 കോടി ബോണസായി നല്‍കും.മാസക്കുറി തവണകള്‍ കൃത്യമായി അടക്കുന്നവര്‍ക്ക്37,000 രൂപ മണിബാക്ക്.സ്ഥിരം കിഴിവ് 60,000 രൂപ.അഞ്ച് ലക്ഷം രൂപയുടെ കുറിയില്‍ 3,59,300 രൂപമാത്രമേ തിരിച്ചടവ് വരുന്നുള്ളൂവെന്നതാണ് പ്രത്യേകത.ഒരു നറുക്ക് ലേലത്തില്‍ എടുക്കുകയാണെങ്കില്‍ ഏകദേശം നാല് ലക്ഷത്തോളം മാത്രമേ അടവ് വരുന്നുള്ളൂ.ബാക്കി 1,03,906 രൂപ ലാഭമാണ്.
വെബ് സൈറ്റ് : ംംം.ലറമസസമഹമവൌൃേരവശശേേല.രീാ ഫോണ്‍: 0487 2338949,2338951
'സ്വപ്നഭൂമി' ഇനി നമുക്ക് സ്വന്തം
ഭൂമി സ്വപ്നം കാണുന്നവര്‍ക്ക് മാര്‍ഗമൊരുക്കി സീക്കന്റ്
'സ്വപ്നഭൂമി' ഇനി
നമുക്ക് സ്വന്തം
സ്വന്തമായി ഒരു ഒരു തുണ്ട് ഭൂമി എല്ലാവരുടെയും സ്വപ്നമാണ്.ഭൂ വില കുതിച്ചുകയറുമ്പോള്‍ ആ സ്വപ്നം പലരുടെയും സ്വപ്നമായി അവശേഷിക്കുന്നു.വിഷമിക്കേണ്ട, തൃശൂരിലെ സീക്കന്റ് ബിള്‍ഡേഴ്സ് ആന്റ് ഡവലപേഴ്സ് നിങ്ങള്‍ക്കൊരു കൈതാങ്ങാണ്.'ഡ്രീം ലാന്റ് 'എന്ന ചെറു നിക്ഷേപ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് സ്വന്തമായി ഭൂമി സ്വന്തമാക്കാം,ഈടില്ലാതെ തന്നെ.
ഒരു തുണ്ട് ഭൂമി കൈയിലൊതുക്കാം
തികച്ചും പുതുമയുള്ള നിക്ഷേപപദ്ധതിയാണിത്.തവണ വ്യവസ്ഥയില്‍ നിക്ഷേപം നടത്തി നിങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങളോടെയുള്ള വില്ലാ പ്ളോട്ടുകള്‍ സ്വന്തമാക്കാം.ഇതിനായി നടത്തുന്ന ത്രൈമാസക്കുറി ആരംഭിക്കുന്നത് ഒക്ടോബര്‍ മൂന്നിനാണ്.പ്രൈസ് സംഖ്യ 10 ലക്ഷവും മൊത്തം തുക 11 ലക്ഷവുമാണ്.50 തവണകളായാണ് തിരിച്ചടവ്.തവണ സംഖ്യ 22,000 രൂപ. ആദ്യ തവണ 14,000 രൂപ മാത്രം. ഈടിനായി തലപുകക്കേണ്ട.ഡ്രീം ലാന്റ് മുന്നോട്ടുവെക്കുന്ന പ്രൊജക്ട് സൈറ്റ് തന്നെയാണ് ഈട്.ചിട്ടി കിട്ടുകയോ ലേലത്തില്‍ വിളിച്ചെടുക്കുകയോ ചെയ്യുന്നവര്‍ക്ക് തൃശൂരിലെ വിവിധ സ്ഥലങ്ങളില്‍ അഞ്ച് സെന്റ് മുതലുള്ള ഭൂമി സ്വന്തമാക്കാനാണ് അവസരം.അഞ്ചേരി,നടത്തറ,മുണ്ടൂരില്‍ രണ്ട് പ്രൊജക്ട്,പാലക്കല്‍, പുതുക്കാട് ,ആട്ടോര്‍ എന്നിവിടങ്ങളിലാണ് പ്രധാന ഡ്രീം ലാന്റ് പ്രൊജക്ടുകള്‍ .റോഡ്,കോമ്പൌണ്ട് വാള്‍ ഉള്‍പ്പെടെ ആധുനിക സൌകര്യങ്ങളോടെയാണീ പ്ളോട്ടുകള്‍.
തവണകള്‍ മുടക്കമില്ലാതെ അടക്കുന്നവര്‍ക്ക് 500 രൂപ ബോണസ്.5,10,25 തവണകളില്‍ മുടക്കമില്ലാത്തവരില്‍ നിന്ന് നറുക്കെടുത്ത് മൂന്ന് പേര്‍ക്ക് വില്ലാ പ്രൊജക്ടില്‍ അഞ്ച് സെന്റ് നല്‍കും.ഇന്‍കംടാക്സ് റിട്ടേണ്‍, ഈട് തുടങ്ങീ നൂലാമാലകളില്‍ കുടുങ്ങി ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നവര്‍ക്ക് ആശ്വാസമാണ് സീക്കെന്റിന്റെ ലഘുനിക്ഷേപം.
കൂടാതെ ഭൂമിക്കായി ലക്ഷങ്ങള്‍ ഒറ്റയടിക്ക് സ്വരൂപിക്കാനില്ലാത്തവര്‍ക്ക് വഴികാട്ടിയാണീ പദ്ധതി.പ്രതിമാസം 3000 മുതല്‍ 4000 വരെ മാത്രമാണ് തവണസംഖ്യക്കായി നീക്കിയിരിപ്പ് ആവശ്യമുള്ളൂവെന്നിരിക്കേ ഇടത്തരക്കാര്‍ക്ക് കൂടി പ്ളോട്ടുകള്‍ സ്വന്തമാക്കാനുള്ള അവസരമാണിത്്.ദിനംപ്രതി കൂടി വരുന്ന പലിശനിരക്കുകള്‍ നിക്ഷേപത്തെ തെല്ലും ബാധിക്കുന്നില്ലെന്ന പ്രത്യേകത കൂടിയുണ്ട് .
ഡ്രീം ലാന്റ് നിക്ഷേപമാര്‍ഗം തേടുന്നവര്‍ക്കും
സീക്കന്റ് ചിട്ടിയിലൂടെ അഞ്ച് ലക്ഷം വിലയുള്ള അഞ്ച് സെന്റ് ഭൂമി സ്വന്തമാക്കിയാല്‍ ചിട്ടി കാലാവധി കഴിയുന്ന സമയത്ത് ഭൂമി വില കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലുമാകുമെന്ന് എം.ഡി. റെജിന്‍ തോമസ് വ്യക്തമാക്കുന്നു.സ്ഥലവിലയിലെ ഏകദേശ വര്‍ധന 15 ശതമാനം കണക്കിലെടുക്കുമ്പോഴാണിത്.ഒരു വരിക്കാരന് ലേല കിഴിവ് കഴിച്ച് 50 തവണ കൊണ്ട്് അടക്കേണ്ടി വരുന്നത് കേവലം എട്ട് ലക്ഷം മാത്രമായിരിക്കും.പ്രതിമാസം 3,000 രൂപ മുതല്‍ 10,000 രൂപ നീക്കിയിരിപ്പ് വേണ്ടി വരുന്ന മനസിനിണങ്ങിയ നിക്ഷേപ മാര്‍ഗം സ്വീകരിക്കാം. ഇടത്തട്ടുകാര്‍ക്ക് സ്വപ്ന സാഫല്യത്തിലെത്താനുള്ള മാര്‍ഗവും ബിസിനസ് ലക്ഷ്യമിടുന്നവര്‍ക്ക് നല്ലൊരു നിക്ഷേപമാര്‍ഗവും കൂടിയാണിത്.
സാമൂഹിക സേവന -ജീവകാരുണ്യ പദ്ധതികള്‍
തൃശൂരില്‍ ടൌണ്‍ഷിപ്പ് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സീക്കന്റിന്റെ അമരക്കാര്‍.സാമൂഹിക സേവന -ജീവകാരുണ്യ പദ്ധതികള്‍ക്കും അടുത്തുതന്നെ തുടക്കമിടും.വിദ്യാഭ്യാസം,ടൂറിസം മേഖലകളിലെ പല പദ്ധതികളുടെയും ഒരുക്കത്തിലാണ് ഇവര്‍.ലാഭമെന്ന ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അശരണരെ സഹായിക്കുക കൂടി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനമെന്ന് കമ്പനിയുടെ അമരക്കാരായ റെജിന്‍ തോമസ്,ടി.ജി സജീവ്,കെ.ജി.വിനോദ് എന്നിവര്‍ 'ബിസിനസ് ഫീസ്റ്റി'നോട് പറഞ്ഞു.
വിജയം ആവര്‍ത്തിക്കാന്‍ സീക്കന്റ്
നാല് വര്‍ഷം മുമ്പാണ് സീക്കന്റ് ബിള്‍ഡേഴ്സ് ആന്റ് ഡവലപേഴ്സ് പ്രവര്‍ത്തനം തുടങ്ങിയത്.ജൂനിയര്‍ ചേംബറിന്റെ കീഴില്‍ കണ്ടുമുട്ടിയ 12 ചെറുപ്പക്കാരുടെ ബിസിനസ് സ്വപ്നമാണ് പാര്‍ട്നര്‍ഷിപ്പ് ഫേമായി സ്ഥാപനം തുടങ്ങുന്നതിലെത്തിയത്.ചുരുങ്ങിയ കാലത്ത് തന്നെ മേഖലയില്‍ വെന്നിക്കൊടി പാറിക്കാന്‍ സീക്കന്റിനായി.ഇപ്പോള്‍ 25 പേരടങ്ങുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് പ്രവര്‍ത്തനം.മെട്രോ ജങ്ഷനിലെ നാരായണ കോംപ്ളക്സിലാണ് സീക്കന്റിന്റെ ഓഫിസ്.ടി.ജി സജീവാണ് ചെയര്‍മാന്‍. റെജിന്‍ തോമസ് മാനേജിങ് ഡയരക്ടറും,കെ.ബി രാജഗോപാല്‍ ഡെപ്യൂട്ടി ചെയര്‍മാനുമാണ്.കെ.ജി വിനോദ് എക്സിക്യൂട്ടീവ് ഡയരക്ടര്‍.എ.എ ഷൈജു,നാന്‍സി പ്രിന്റോ,സാന്‍ജോ നമ്പാടന്‍ എന്നിവര്‍ ഡയരക്ടര്‍മാരുമാണ്.
സീക്കന്റ് പ്ളോട്ടുകള്‍
പ്രകൃതി സുന്ദരവും എന്നാല്‍ ടൌണിനോടടുത്ത ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്ളോട്ടുകള്‍ സീക്കന്റിന് സ്വന്തം.അവയില്‍ ചിലത്.
'സൈലന്റ് വാലി'
തൃശൂര്‍ ജില്ലയിലെ മുണ്ടൂരിലെ സീക്കന്റിന്റെ പ്ളോട്ടാണ് 'സൈലന്റ് വാലി'.പ്രകൃതി രമണീയമായ സ്ഥലം.പടിപ്പുരയോടു കൂടിയ കവാടം.കേരവൃക്ഷങ്ങളാല്‍ സമൃദ്ധം.ശാന്ത സുന്ദരം.കുട്ടികള്‍ക്കുള്ള കളിസ്ഥലം, സെക്യൂരിറ്റി,കോമ്പൌണ്ട് വാള്‍,ഓരോ പ്ളോട്ടിനും ജല-വൈദ്യുതി ബന്ധം.
ഗ്രീന്‍ സിറ്റി
നടത്തറയിലെ പ്രകൃതി സുന്ദര പ്ളോട്ടാണ് ഗ്രീന്‍ സിറ്റി ഗാര്‍ഡന്‍.തൃശൂരില്‍ നിന്ന് ഏഴര കിലോമീറ്റര്‍ അകലെ.സ്വിമ്മിങ് പൂള്‍,ഹെല്‍ത്ത് ക്ളബ്,ഷട്ടില്‍ ബാഡ്മിന്റന്‍ കോര്‍ട്ട്,കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവ പ്രത്യേകതകളില്‍ ചിലതാണ്.
മെഡോസ്
ആരംപിള്ളിയിലെ സീക്കന്റിന്റെ പ്ളോട്ടാണ് മെഡോസ്.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ.പ്രകൃതി ഭംഗിയേറിയ ശാന്തസുന്ദരമായ ഇടം.
കേപ്പ്ടൌണ്‍
തൃശൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പാലക്കലില്‍.ടൌണിനോട് ഏറെ അടുത്ത്.ക്ളബ് ഹൌസ്,പടിപ്പുരയോടു കൂടിയ പ്ളോട്ട്,ജല സമൃദ്ധമായ പ്രകൃതി രമണീയ ഇടം.
ംംം.ലെലസലിറ.രീാ
ലെലസലിറരവശ@ഴാമശഹ.രീാ ,രവശ@ലെലസലിറ.രീാ
0487 3269259,9387003777
2
നൊവാര്‍ടിസ് vs ഇന്ത്യന്‍ പാറ്റന്റ്
ഔഷധകൊള്ളക്കാരുടെ ടെസ്റ്റ് ഡോസ്:
നൊവാര്‍ടിസ് vs ഇന്ത്യന്‍ പാറ്റന്റ്
ഇന്ത്യയുടെ ആരോഗ്യരക്ഷ തകിടം മറിക്കുന്ന പോരാട്ടത്തിന്റെ അന്തിമനാളുകളാണിത്.ഇന്ത്യയുടെ പേറ്റന്റ് നിയമത്തിനെതിരെ അഞ്ചുവര്‍ഷമായി തുടരുന്ന സ്വിസ് മരുന്ന് കുത്തക ഭീമനായ നൊവാര്‍ടിസ് നടത്തുന്ന നിയമകുരുക്കിന്റെ അവസാന വാദം സുപ്രിംകോടതിയില്‍ നടക്കുകയാണ്.ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെയുള്ളവക്ക് പേറ്റന്റ് അനുവദിക്കാന്‍ പേറ്റന്റ് നിയമത്തിലെ കര്‍ശന മാനദണ്ഡങ്ങളെയാണ് നൊവാര്‍ടിസ് ചോദ്യം ചെയ്യുന്നത്.പേറ്റന്റ് അനുവദിക്കപ്പെട്ടാല്‍ കേസിന് കാരണമാക്കിയ കാന്‍സര്‍ മരുന്നിന്റെ കുത്തകാവകാശം നൊവാര്‍ടിസ് ലഭിക്കും.ഇതേ വഴിയെ മറ്റുകമ്പനികളും നിരന്നാല്‍ കുത്തനെയുള്ള മരുന്നുവിലവര്‍ധനയായിരിക്കും ഫലം.വിധി നിര്‍ണയകമാകുന്നത് ഇന്ത്യക്കെന്നല്ല;വികസ്വര^അവികസിത രാജ്യങ്ങള്‍ക്കെല്ലാമാണ് . ഈ രാജ്യങ്ങള്‍ക്ക് നിലവില്‍ കുറഞ്ഞ നിരക്കില്‍ മരുന്നെത്തിക്കുന്നവരില്‍ മുമ്പന്‍ ഇന്ത്യയാണ് എന്നതാണിതിന് കാരണം.
ലക്ഷ്യം മരുന്നുകൊള്ളയുടെ സാര്‍വത്രിക വിപണി
2005ലാണ് ലോക വ്യാപാര സംഘടനയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പേറ്റന്റ് കരാറില്‍ ഒപ്പുവെച്ചതിനെതുടര്‍ന്ന് ഉല്‍പന്ന പേറ്റന്റ് നിലവില്‍ വന്നു.ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെ വില കുത്തനെ കുതിച്ചുകയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 2005 ല്‍ പുതിയ പേറ്റന്റ് നിയമത്തില്‍ സെക്ഷന്‍ 3(ഡി) ഉള്‍പ്പെടുത്തിയത്.പൊതുജനാരോഗ്യം സംരക്ഷിക്കാനും ജീവന്‍രക്ഷാമരുന്നുകളുടെ ലഭ്യതയും വിലകയറ്റവും നിയന്ത്രിക്കാനും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്.
നിലവിലെ മരുന്നുകളില്‍ ചെറിയ മാറ്റംവരുത്തി പുതിയ മരുന്നാക്കി പേറ്റന്റ് എടുക്കുന്ന പ്രക്രിയയെ തടയിടാന്‍ കര്‍ശന നിര്‍ദേശങ്ങളോടുകൂടിയതാണ് സെക്ഷന്‍ 3(ഡി). മരുന്ന് വില വര്‍ധിക്കാതിരിക്കുന്നതില്‍ ജീവവായു കുടിയാണ് ഈ സെക്ഷന്‍.പേറ്റന്റ് എടുത്ത് വിപണിയിലെ മരുന്ന് കുത്തകയാക്കി വില വര്‍ധിപ്പിക്കാനുള്ള തന്ത്രത്തിന് തടയിടുകകൂടിയായിരുന്നു ഭേദഗതിയുടെ ലക്ഷ്യം.പുതിയ നിയമപ്രകാരം പേറ്റന്റിനുള്ള അര്‍ഹതക്ക് അനേകം മാനദണ്ഡങ്ങളും പരിശോധനകളുമുണ്ട്.ശരീരത്തില്‍ മരുന്ന് ഉണ്ടാക്കുന്ന ഫലപ്രാപ്തി,ശരീരത്തില്‍ പ്രവര്‍ത്തിക്കാനെടുക്കുന്ന സമയം തുടങ്ങിയവയാണ് ഇവയില്‍ ചിലത്.ഈ ഗുണമേന്മ(എഫിക്കസി) ഉറപ്പുവരുത്തിയാല്‍ മാത്രമേ പേറ്റന്റിന് പരിഗണിക്കുകയുള്ളൂ.
നൊവാര്‍ടിസിന്റെ പഞ്ചവല്‍സര യുദ്ധം
2006 ലാണ് ചെന്നൈയിലെ ഇന്ത്യന്‍ പേറ്റന്റ് ഓഫിസ് നൊവാര്‍ടിസ് എന്ന സ്വിസ് ബഹുരാഷ്ട്ര ഭീമന്റെ പേറ്റന്റ് അപേക്ഷ നിരസിക്കുന്നത്. കാന്‍സറിനുള്ള ഔഷധമെന്ന നിലയില്‍ ഇമാറ്റിനിബ് എന്ന ജനറിക് മരുന്നിന്റെ ക്രിസ്റ്റലൈന്‍ സോള്‍ട്ടായ ഇമാറ്റിനിബ് മെസലേറ്റ് , 'ഗ്ലിവെക് 'എന്ന ബ്രാന്‍ഡ് നെയിമോടെ പേറ്റന്റിനായി സമര്‍പ്പിച്ചു.തുടര്‍ന്ന് ഇന്ത്യന്‍ പേറ്റന്റ് അപ്പല്ലേറ്റ് ബോര്‍ഡും നൊവാര്‍ടിസിന്റെ അപേക്ഷ നിരസിച്ചു.പഴയ മരുന്ന് പുതിയ രൂപത്തിലാക്കിയുള്ള കമ്പനിയുടെ ശ്രമത്തിന് പേറ്റന്റ് നല്‍കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. 'ഗ്ലിവെക്' തികച്ചും പുതിയ ഉല്‍പന്നമാണെന്നും പേറ്റന്‍സിക്ക് അര്‍ഹതയുണ്ടെന്നുമാണ് നൊവാര്‍ടിസ് വാദിക്കുന്നത്.നേരത്തെയുള്ള മരുന്നിനേക്കാള്‍ 30 ശതമാനം അധികം ശരീരത്തില്‍ ഫലം ചെയ്യുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നു.
2007ല്‍ മദ്രാസ് ഹൈകോടതിയില്‍ പേറ്റന്റ്ഭേദഗതിക്കെതിരെ നൊവാര്‍ടിസ് ഹരജി ഫയല്‍ ചെയ്തു.തുടര്‍ന്ന് 2009 ലാണ് കമ്പനി സുപ്രീംകോടതിയില്‍ പേറ്റന്റ് മാനദണ്ഡത്തെ ചോദ്യംചെയ്ത് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഹരജി ഫയല്‍ ചെയ്തത്.
വിപണിയിലെ മരുന്നില്‍ മാറ്റം വരുത്തി പേറ്റന്റ് എടുക്കാനുള്ള ബഹുരാഷ്ട്രകുത്തകക്കാരുടെ നീക്കങ്ങള്‍ പലതും ഈ സെക്ഷന്റെ മാനദണ്ഡങ്ങളില്‍പെട്ട് തകര്‍ന്നു.എയ്ഡ്സ് പ്രതിരോധ പാറ്റന്റിനായി വന്ന ലോകപ്രശസ്ത ജര്‍മന്‍ കമ്പനിയായ ബോറിഞ്ചര്‍ ഇന്‍ജലേം , നൊവാര്‍ടിസ് എന്ന സ്വിസ് കമ്പനിയും തിരസ്കാരത്തെ തുടര്‍ന്ന് നിയമ നടപടി സ്വീകരിച്ചു.പേറ്റന്റ് ലഭിച്ചാല്‍ നൊവാര്‍ടിസിന് ലഭിക്കുക 20 വര്‍ഷത്തെ കുത്തകവിതരണാവകാശമാണ്.
തടയിട്ടത് പ്രതിഷേധക്കടല്‍
കാന്‍സര്‍ പേഷ്യന്‍സ് എയ്ഡ് അസോസിയേഷന്‍ എന്ന സംഘടനക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടനയാണ് തുടക്കം മുതലേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.കര്‍ണാടകയിലെ ഡ്രഗ് ആക്ഷന്‍ ഫോറം ആയിരക്കണക്കിന് പേരുടെ ഓണ്‍ലൈന്‍ പരാതി ശേഖരിച്ച് ചെന്നൈ ഹൈകോടതിയില്‍സമര്‍പ്പിച്ചിരുന്നു. ജീവന്‍രക്ഷക്ക് അത്യാവശ്യമായ മരുന്നുകള്‍ പേറ്റന്റിന് വെക്കാതെ നിര്‍ബന്ധിത ലൈസന്‍സിനായി മറ്റ് മരുന്ന് കമ്പനികള്‍ക്ക് തുറന്നുവെക്കണമെന്നാണ് പ്രതിരോധത്തിനെത്തിയ സംഘടനകളുടെ ആവശ്യം.മരുന്നിലെ കുത്തകാവകാശം നിഷേധിച്ച് പൊതുവിപണിയില്‍ മല്‍സരം നേരിടുന്നതോടെ മരുന്നുവില കുറയാനിടയാക്കുമെന്നാണിവരുടെ പ്രത്യാശ.ബോറിഞ്ചര്‍ ഇന്‍ജലേം കമ്പനിക്കെതിരായി രംഗത്തെത്തിയത് ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്.ഐ.വി\എയ്ഡ്സ് ,പോസിറ്റീവ് വിമന്‍സ് നെറ്റ്വര്‍ക്ക് എന്നീ എന്‍.ജ.ഒകളായിരുന്നു.പേറ്റന്റ് നിയമം സംരക്ഷിക്കപ്പെടുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്.ബഹുരാഷ്ട്രകമ്പനികള്‍ മരുന്നുകൊള്ളയുടെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അവകാശം നിലനിര്‍ത്തിക്കിട്ടാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് സംഘടനകള്‍ വിലയിരുത്തുന്നു.പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ്,ദെല്‍ഹിനെറ്റ്വര്‍ക്ക് പോസിറ്റീവ് പീപ്പിള്‍ എന്നീ സംഘടനകളും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.
എന്തുകൊണ്ട് ഇന്ത്യന്‍ മരുന്ന്
ലോകത്ത് വിതരണം ചെയ്യുന്ന എച്ച്.ഐ.വി വരാതിരിക്കാനുള്ള മരുന്നുകളില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകളില്‍ 92 ശതമാനവും ഇന്ത്യന്‍ മരുന്നുകളാണ്.ആഫ്രിക്കയിലെ രോഗബാധിതരായ ദരിദ്ര ജനവിഭാഗങ്ങളിലേക്കെത്തുന്നതും ഇന്ത്യന്‍ മരുന്നാണ്.വിലകുറവും വ്യാപകമായ ഉല്‍പാദനം നടക്കുന്നതുമാണിതിന് കാരണം.
നൊവാര്‍ടിസിന്റെ വെല്ലുവിളി മരുന്നുകുത്തക കമ്പനികളുടെ ടെസ്റ്റ് ഡോസാണ്.ഇന്ത്യയിലെ വമ്പന്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട മരുന്നുകൊള്ളക്കാരുടെ പരീക്ഷണ ശ്രമം.വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍ മരുന്നുവില കുതിച്ചുകയറും.ജീവന്‍രക്ഷാമരുന്നുകളേപോലും കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും.ജനറിക് മരുന്നുകളില്‍ ചെറിയ ഭേദഗതി വരുത്തി കുത്തകക്കാര്‍ പേറ്റന്റിനായി വരിനില്‍ക്കും.മരുന്ന് ചെലവ് വഹിക്കാനാവാതെ മഹാമാരി ബാധിച്ച രോഗികള്‍ മരിച്ചുകൊടുക്കും.ലോകത്തെമ്പാടുമുള്ള വികസ്വര^അവികസിത രാഷ്ട്രങ്ങള്‍ക്ക് ചുരുങ്ങിയ ചെലവിലെത്തിക്കുന്ന എച്ച്.ഐ.വി^കാന്‍സര്‍ മരുന്നുകളേറെയും ഇന്ത്യയില്‍നിന്നുള്ളവയാണ്.ഇന്ത്യയില്‍ മരുന്നുവിലയേറുന്നതോടെ ഇത്തരം രാഷ്ട്രങ്ങളുടെ ആലംബമാണ് നഷ്ടപ്പെടുക.അതിനാല്‍ നൊവാര്‍ടിസിന്റെ വിജയ^പരാജയങ്ങള്‍ ഇന്ത്യയുടെ മാത്രമല്ല;വികസ്വര^അവികസിത രാഷ്ട്രങ്ങളുടെ നിലനില്‍പിന്റെ കൂടി വിഷയമാകുന്നതിവിടെയാണ്.
പ്രശാന്ത്.പി.പി
prasanthpp1977@gmail.com
പനി ഇവര്‍ക്കൊരു അനുഗ്രഹമാണ്
പനി ഇവര്‍ക്കൊരു അനുഗ്രഹമാണ്
പനി ഇവര്‍ക്കൊരു അനുഗ്രഹമാണ്
'എനിക്കൊരു പനി തരൂ..ഞാന്‍ എല്ലാ രോഗവും മാറ്റാ'മെന്ന് പറഞ്ഞത് ആരോഗ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് ആണ്.നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ പനി രോഗ സംഹാരിയായല്ല;കൊലയാളിയായി മാറിയത് ലോകത്തിന്റെ മുമ്പിലുള്ള സത്യം.മഴയൊന്നലച്ച് പെയ്തതോടെ പനി മരണങ്ങള്‍ വീണ്ടും ഭയം വിതച്ച് തുടങ്ങി..ആശുപത്രികളില്‍ പനിതിരക്ക്.എലിപ്പനി,ചികുന്‍ഗുനിയ വീണ്ടും ജീവിതങ്ങള്‍ കവരുന്നു.കടിഞ്ഞാണിടാന്‍ ആരോഗ്യവകുപ്പ് നെട്ടോട്ടമോടിതുടങ്ങി.കേന്ദ്രസംഘം സംസ്ഥാനത്തെത്തി വിലയിരുത്തി മടങ്ങി,എല്ലാവര്‍ഷവുമുള്ള ഈ കാഴ്ചകള്‍ക്കിടയില്‍ വീണ്ടും സംശയം ബാക്കി. എന്തുകൊണ്ട് ഈ പനി മരണങ്ങള്‍.നമുക്ക് ഈ ഭീതിയില്‍ നിന്ന് മോചനമില്ലേ.
പനി ഇവര്‍ക്കൊരു അനുഗ്രഹമാണ്
പനി ജീവന്‍ കവരുമ്പോള്‍ ഉണരുകയും കെട്ടടങ്ങുമ്പോള്‍ വിട്ടൊഴിയുകയും ചെയ്യുകയെന്നതിലുപരി എന്താണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്?.മഴക്കൊപ്പം മാത്രം ഉണരുകയെന്നത് മാത്രമാണോ സര്‍ക്കാരിന്റെ ഉത്തരവാദിത്തം?.സര്‍ക്കാര്‍ കുറേ കാര്യം ചെയ്യുന്നുണ്ട്.എന്നാല്‍ വേണ്ടത് ചെയ്യുന്നുമില്ല.പനിയെത്തുമ്പോള്‍ കോടികള്‍ വിതറാന്‍ സര്‍ക്കാരിന് മടിയില്ല.നാടും നഗരവും മാലിന്യകൂമ്പാരത്തില്‍ തന്നെ.പനി ബാധക്ക് കാരണമായ രോഗാണുക്കള്‍ ഇരട്ടി ബലത്തോടെ നമ്മെ ആക്രമിക്കുന്നു.
നൂറുകണക്കിന് പേര്‍ പനി സീസണില്‍ വിവിധ പനിപ്പേരുകളില്‍ മരണമടയുന്നു.ദേശീയ ഗ്രാമീണാരോഗ്യ ദൌത്യമെന്ന(എന്‍.ആര്‍.എച്ച്.എം) 'ആരോഗ്യ കേരളം ' ഫണ്ടില്‍ കോടികളാണ് വരുന്നത്.പിന്നെന്ത് ഫണ്ട് ക്ഷാമം.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ വാര്‍ഡില്‍ ശുചീകരണ പ്രവൃത്തിക്ക് എത്തിയ കോടികളുടെ കണക്ക് അറിയുമോ. കഴിഞ്ഞ അഞ്ച് വര്‍ഷം മാത്രം ജില്ലകളിലെ വാര്‍ഡ് ശുചിത്വ കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തത് 51.6 കോടി.ഇതില്‍ ചെലവിട്ടതാകട്ടെ 45 കോടിയും.കഴിഞ്ഞ വര്‍ഷം മാത്രം ഇവരുടെ കൈയിലെത്തിയത് 16.34 കോടി. എന്ത് ശുചീകരണമാണ് നിങ്ങളുടെ വാര്‍ഡുകളില്‍ നടന്നതെന്ന് ഒന്ന് അന്വേഷിക്കുക. ഇങ്ങനെ ഐസായി അലിഞ്ഞ് പോകുന്ന കണക്കുകളാണ് ഓരോ പദ്ധതിക്കും പറയാനുള്ളത്്.
ആരോഗ്യ വകുപ്പ് പനിക്ലിനിക്കുകളും ബോധവല്‍ക്കരണ ക്ലാസുകളും ബ്ലീച്ചിങ് പൌഡര്‍ വിതറലുമായി രേഖകളുണ്ടാക്കുന്നു.പാരസിറ്റമോളും ആന്റിബയോട്ടിക്കുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങിക്കൂട്ടി പൊതുജനങ്ങളേക്കൊണ്ട് തീറ്റിപ്പിക്കുന്നു.
പ്ലാസ്റ്റിക് നിരോധം വന്നിട്ടും കുന്നുകൂടുകയാണ് ഈ നിരോധിത വസ്തു.തടയാന്‍ നിയമമുണ്ടായീട്ടും പാലിക്കപ്പെടുന്നില്ല.വ്യക്തിക്കാണ് മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്തമെന്ന വീണ്‍വാക്ക് പറഞ്ഞ് അവസാനം പരസ്യവും നല്‍കി അധികൃതര്‍ക്ക് രക്ഷപ്പെടാം.
ക്ഷയിക്കുന്ന 'അല്‍ഭുത മരുന്ന്'
അലക്സാണ്ടര്‍ ഫ്ലെമിങ് ക്ഷയരോഗാണുക്കളെ വെല്ലാന്‍ കൊണ്ടു വന്ന പെനിസിലിന്‍ എന്ന അല്‍ഭുത മരുന്നോടുകൂടിയാണ് ആന്റിബയോട്ടിക്കുകളുടെ യുഗം തുടങ്ങുന്നത്.സ്റ്റഫലോ കോക്കസ് എന്ന ബാക്ടീരിയക്കെതിരെയുള്ള വിജയമായിരുന്നു ആന്റിബയോട്ടിക്കുകള്‍ ആഘോഷിച്ചിരുന്നതെങ്കില്‍ വര്‍ഷം ചെല്ലും തോറും ഇതേ ബാക്ടീരിയ വര്‍ധിച്ച വീര്യത്തോടെ തിരിച്ചുവരവിനൊരുങ്ങുന്നതാണ് പിന്നീട് കണ്ടത്.1990 കളുടെ അവസാനത്തോടെ ആന്റിബയോട്ടിക്കുകളെ വെല്ലുന്ന രോഗാണുക്കളുടെ വരവ് വര്‍ധിച്ചു.പിന്നീട് പ്രതിരോധമരുന്നുകളെ അടിയറവ് പറയിപ്പിച്ച് 'മാന്ത്രിക മരുന്നുകള്‍' നിഷ്പ്രഭമാണെന്ന്് വരുത്തിക്കാന്‍ രോഗാണുപ്പട്ടാളത്തിനായി.
ആഗസ്റ്റ് 11ന് മെഡിക്കല്‍ രംഗത്തെ ആധികാരിക ജേണലായ ലാന്‍സെറ്റ് മാസികയില്‍പ്രൊഫ് ടിം വാള്‍ഷും സംഘവും പ്രസിദ്ധപ്പെടുത്തിയ പകര്‍ച്ചാരോഗങ്ങളെപ്പറ്റിയുള്ള ലേഖനം ആന്റിബയോട്ടിക്കുകളെപ്പറ്റിയുള്ള പഠനത്തില്‍ നാഴികക്കല്ലാണ്.ന്യൂഡല്‍ഹി മെറ്റലോ ബീറ്റാ ലാക്ടമേസ്(എന്‍.ഡി.എം^1) എന്ന ബാക്ടീരിയയിലെ ജീനിനെക്കുറിച്ച പഠനമാണീ ലേഖനത്തില്‍.എല്ലാത്തരം ആന്റിബയോട്ടിക്കുകള്‍ക്കുമെതിരെ പ്രതിരോധം കെട്ടിപ്പടുക്കാന്‍ ബാക്ടീരിയങ്ങളെ സഹായിക്കുന്നതാണീ ജീന്‍.ഇതിന് ഒരു ബാക്ടീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനാകും.ഇന്ത്യയില്‍ വ്യപകമായ 'എന്ററോ ബാക്ടീരിയാസീസ് 'കുടുംബത്തിലാണിവ കണ്ടെത്തിയത്.അതുകൊണ്ടാണിത്തരത്തില്‍ പേരും ലഭിക്കാനിടയാക്കിയത്.ഇപ്പോള്‍ അമേരിക്ക,ഇസ്രായേല്‍,ഗ്രീസ് എന്നിവിടങ്ങളിലും ഇവ വ്യപകമാണെന്ന് കണ്ടെത്തിയീട്ടുണ്ട്.തെറ്റായ രോഗനിര്‍ണയവും മരുന്നുകള്‍ നിര്‍ദേശിക്കുന്നതിലെ പിഴവുമാണ് ബാക്ടീരിയങ്ങളെ ഇരട്ടിബലമുള്ളതാക്കാനിടയാക്കിയതെന്നാണ് കണ്ടെത്തലും പ്രബന്ധത്തിലുണ്ട്.
വേണം പുതുഗവേഷണങ്ങള്‍
അരനൂറ്റാണ്ട് മുമ്പുള്ള ആന്റി ബയോട്ടിക്കുകള്‍ തന്നെയാണ് ഇന്നും നാം കഴിക്കുന്നത് .വര്‍ഷം തോറും പ്രതിരോധശേഷി വര്‍ധിച്ചു വരുന്ന രോഗാണുക്കളേയും രോഗാണുവാഹകരേയും പ്രതിരോധിക്കാനാണ് ഈ വയസന്‍ ആന്റി ബയോട്ടിക്കുകള്‍.അധികമൊന്നും മെനക്കേടില്ലാത്ത ആന്റിബയോട്ടിക്ക് റിസര്‍ച്ചില്‍ ഏര്‍പ്പെട്ട് പുതുമരുന്നുണ്ടാക്കാന്‍ മരുന്നുകമ്പനികള്‍ തയ്യാറാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ കുറ്റപ്പെടുത്തുന്നത്.അവര്‍ രോഗം ഇല്ലാതാക്കുന്ന മരുന്നുകളെയല്ല രോഗാവസ്ഥ നിലനിറുത്തുന്ന മരുന്നുകളേയാണ് ആവശ്യം.അതിനായി കളമൊരുക്കുകയാണ് മരുന്നുകമ്പനികള്‍.മാറി വരുന്ന രോഗാവസ്ഥക്കനുസരിച്ചും ശക്തി പ്രാപിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കാനുതകുന്ന ആന്റിബയോട്ടിക്കുകളാണ് ഇന്ന് ആവശ്യം.യൂറോപ്യന്‍ യൂനിയന്‍ ഈ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ രണ്ട് മാസം മുന്‍പ് ചേര്‍ന്നു ഒരു ഉച്ചകോടി.വിഷയം ' പ്രതിരോധ മരുന്നുകളുടെ ഗുണനിലവാരം'.കുലങ്കഷമായി ചര്‍ച്ചചെയ്തെടുത്ത തീരുമാനം പുതിയ ഫലപ്രദമായ രോഗസംഹാരികള്‍ ഉണ്ടാക്കുകയെന്നത് മാത്രമായിരുന്നു.
മരുന്നുകമ്പനികളുടെ കൊയ്ത്തിന് അധികൃതരുടെ കൂട്ട്
കേരളത്തില്‍ പനിക്കാലമെന്നത് മരുന്നുകമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കൊയ്ത്തുകാലമാണ്.പനി മരണങ്ങളുണ്ടെന്ന സത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ അമിത ഭയം നിലനിറുത്തുന്നതില്‍ മരുന്നുകമ്പനികളുടെ ഇടപെടലാണെന്നതില്‍ തര്‍ക്കമില്ല .കേരളമെന്ന രാജ്യത്തെ പ്രധാന മരുന്ന് മാര്‍ക്കറ്റ് മാത്രമാണിവരുടെ ലക്ഷ്യമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.പനിക്കായി ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകളില്‍ പോലും നിരോധിത മരുന്നുകളുണ്ടെന്നത് ജനകീയാരോഗ്യപ്രവര്‍ത്തകര്‍ വെളിച്ചത്ത് കൊണ്ടുവന്നതും ആശുപത്രി^മരുന്ന് കമ്പനി ബന്ധത്തെ ബലപ്പെടുത്തുന്നു.
2004^2009 വര്‍ഷം ലോകത്ത് ഭീതി പരത്തിയ H1N1പന്നിപ്പനിക്ക് പിന്നില്‍ ലോകാരോഗ്യ സംഘടനയുടെ മരുന്നുകമ്പനികളുമായുള്ള അവിഹിത ഇടപെടലുകളായിരുന്നെന്ന് പുറത്ത് കൊണ്ടുവന്നത് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍,ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസം എന്നിവയിലെ റിപ്പോര്‍ട്ടുകളാണ്.അനാവശ്യഭീതി പരത്തി ലോകാരോഗ്യ സംഘടനയിലെ ഉപദേശക സമിതി ഭാരവാഹികള്‍ കോടിക്കണക്കിന് ഡോളര്‍ കൈപറ്റിയെന്നായിരുന്നു കണ്ടെത്തല്‍.2009ല്‍ മരുന്നുകുത്തക കമ്പനികളായ ഗ്ലാക്സോ സ്മിത്ത് ലൈന്‍,റോച്ചേ കമ്പനികള്‍ 3.3 ബില്യണ്‍ ഡോളറിന്റെ പന്നിപ്പനി മരുന്നുകളാണ് ഭീതിയുടെ മറവില്‍ വിറ്റഴിച്ചത്.പന്നിപ്പനി വാക്സിന്‍ നല്‍കിയതിനെ തുടര്‍ന്നന് 25 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ച് കിടപ്പിലാകുകയും ചെയ്തു.
വേണ്ടത് ആരോഗ്യകാഴ്ചപ്പാട്
വേണ്ടത് സര്‍ക്കാരിന് സുസ്ഥിരമായ ആരോഗ്യ കാഴ്ചപ്പാടാണ്.മഴ വന്ന് രോഗം പടരുമ്പോഴുള്ള പ്രവര്‍ത്തനമല്ല ആവശ്യം.മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ കണ്ടെത്തണം.ആശുപത്രി പരിസരത്തെ ശുചിത്വം ഇതില്‍ പ്രധാനമാണ്.മരുന്നുകുത്തകകള്‍ നിര്‍ദേശിക്കുന്ന 'ചാത്തന്‍ മരുന്നു'കള്‍ വിറ്റഴിക്കാനുള്ള ഇടമാകരുത് സര്‍ക്കാര്‍ ആശുപത്രികള്‍.ഫലപ്രദമായ ചിലവ് കുറഞ്ഞ മരുന്ന് സംഭരണ^വിതരണ സമ്പ്രദായമാണ് ആവശ്യം.

Sunday, September 11, 2011
ബ്രൂസലോസിസ്
ബ്രൂസലോസിസ് മരണം:
സാധ്യത കേരളം അപകടമുനമ്പില്‍ ;
സാധ്യതാ പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറുകള്‍ മൂടിവെക്കുന്നു
ഫ്ലോസന്‍സ് നൈറ്റിങ്ഗെയിലിന്റെ ദു:ഖം
വിളക്കേന്തിയ വനിതയെന്നറിയപ്പെടുന്ന ഫ്ലോസന്‍സ് നൈറ്റിങ്ഗെയിലിനെ തീരാ ദുരിതത്തിലേക്ക് നയിച്ച രോഗമുണ്ട് ബ്രൂസിലോസിസ്.കന്നുകാലികളില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന അസുഖമാണിത്.200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാശ്ചാത്യ നാടുകളില്‍ രോഗം സുപരിചിതമായിരുന്നെങ്കിലും പരിഷ്കൃത സമൂഹം അത് മറന്നു.ജീവിതത്തെ മാറാവ്യാധികളാല്‍ വലച്ച് മരണത്തിലെത്തിക്കുന്ന അസുഖത്തിന്റെ ഭീകരമുഖമിതാ നമ്മുടെ തൊട്ടരികേ.....ഇക്കഴിഞ്ഞ മാസം മൂവാറ്റുപുഴയിലെ വീട്ടമ്മ മരിച്ചത് ബ്രൂസലോസിസ് മൂലമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നു.ബ്രൂസെല്ലാ മെലിറ്റന്‍സിസ് എന്ന രോഗാണു എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യവകുപ്പ് നെട്ടോട്ടമോടുന്നു.കേരളത്തില്‍ എന്നല്ലാ ഇന്ത്യയില്‍ തന്നെ അത്യപൂര്‍വമാണീ അസുഖം.
ബ്രൂസിലോസിസ്: മൂടിവെക്കലല്ല; വേണ്ടത് പ്രതിരോധം
അധികമൊന്നും തെരയേണ്ടാ..ആരോഗ്യവകുപ്പേ,.....സഹവകുപ്പായ മൃഗസംരക്ഷണ വകുപ്പിനോട് ചോദിക്കൂ....എന്താദ്...ന്ന്്...അല്ലെങ്കില്‍ പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറോട് ചോദിക്കൂ...അവര്‍ പറഞ്ഞു തരും ഒരു രഹസ്യം...മൂടിവെച്ച രഹസ്യം...കേരളത്തില്‍ ബ്രൂസിലോസിസ് എന്ന മഹാമാരിയുടെ സാധ്യത കൂടുതലാണ്.ഇന്ന് കണ്ടുപിടിച്ചതല്ല.മൃഗസംരക്ഷണ വകുപ്പ് കാലാകാലങ്ങളില്‍ കന്നുകാലികളുടെ പാലെടുത്ത് പരിശോധനക്കയക്കുന്ന പതിവുണ്ട്.ബ്രൂസലോസിസ് ഉള്‍പ്പെടെ രോഗങ്ങള്‍ കണ്ടെത്താന്‍..ഈ പ്രഹസന മാമാങ്കത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ വകുപ്പ് എഴുതിയെടുക്കുന്നുമുണ്ട്.ഈ പ്രക്രിയയില്‍ നമ്മുടെ വകുപ്പ് തന്നെ കണ്ടെത്തിയീട്ടുണ്ട് ബ്രൂസലോസിസ് സാധ്യതകള്‍.2007ല്‍ നടത്തിയ പരിശോധനാ ഫലത്തില്‍ ബ്രൂസലോസിസ് സംശയലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ തന്നെ ഈയുള്ളവനോട് വിവരാവകാശ അപേക്ഷയില്‍ സമ്മതിച്ചിട്ടുണ്ട്.പിന്നീട് തുടര്‍ പരിശോധനകള്‍ അതായത് പശുക്കളുടെ രക്തസാമ്പിളുകള്‍ എടുത്തുള്ള പരിശോധന നടന്നോയെന്ന് വ്യക്തമല്ല. ബ്രൂസലോസിസ് പരിശോധനയുടെ പ്രഥമഘട്ടം പാല്‍ മില്‍ക്ക് റിങ് ടെസ്റ്റിന് വിധേയമാക്കുകയെന്നതാണ്.തുടര്‍ന്നാണ് സംശയമുള്ള പ്രദേശങ്ങളില്‍ രക്തസാമ്പിള്‍ പരിശോധന നടക്കുക.
ആദ്യം 1992ല്‍
1992 ല്‍ ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.ബ്രൂസെല്ലാ മെലിറ്റന്‍സിസ് ടൈപ്പ് ബാക്ടീരിയയെയാണ് കണ്ടെത്തിയത്.ഭക്ഷണം പാചകം ചെയ്യുന്നതിലെ അപാകതയും പാല് പാശ്ചറൈസേഷന്‍ നടത്താത്തതുമാണ് രോഗകാരണമെന്ന് കണ്ടെത്തിയിരുന്നു.
സൂക്ഷിച്ചാല്‍.....
പനി,സന്ധിവാതം,ഭാരം കുറയല്‍,സന്ധിവേദന,ഡിപ്രഷന്‍ എന്നിവയാണ് ബ്രൂസിലോസിസ് ലക്ഷണങ്ങള്‍.രോഗത്തിന്റെ ഭാഗമായി കന്നുകാലികള്‍ക്ക് വന്ധ്യത, വൃഷ്ണം വീര്‍ക്കല്‍,അബോര്‍ഷന്‍ എന്നിവക്ക് സാധ്യതയുണ്ട്.രോഗം മൂര്‍ചിഛ് മരണത്തിലെത്തിയേക്കാം.പന്നികളില്‍ നിന്നും കന്നികാലികളില്‍ നിന്നുമാണ് രോഗവാഹകര്‍.വലിയ ഫാമുകളിലാണ് രോഗം പൊട്ടിപ്പുറപ്പെടാന്‍ സാധ്യത.മൃഗങ്ങളുമായി ഇടപെടുമ്പോള്‍ ശുചിത്വം പാലിക്കുകയെന്നത് മാത്രമാണ് മറുമരുന്ന് .സംശയമുള്ള മൃഗങ്ങളുമായി അടുത്തിടപെടാതിരിക്കുക.
Sunday, August 28, 2011
ഇന്നലെകളെ തിരിച്ചുപിടിക്കാം, ഈഡന്‍ വില്ലാസിലൂടെ
വാര്‍ധക്യം സ്വാതന്ത്യ്രത്തിന്റെതാണ്.ബാധ്യതകളൊഴിഞ്ഞ് ടെന്‍ഷനുകളില്ലാത്ത ജീവിത സായാഹ്നം.ഒരേ മനസും , ചുറ്റും ഒരേ അഭിരുചികളുമുള്ള ഒരു പറ്റം സൌഹൃദങ്ങള്‍.അതും ശാന്തസുന്ദരമായ അന്തരീഷത്തില്‍.ആരും കൊതിക്കുന്ന വാര്‍ധക്യ ജീവിതം.ജീവിതത്തിന്റെ നൈരന്തര്യ ടെന്‍ഷനുകളില്‍ നിന്നം വിദൂരമായ ആ സ്വപ്നം ഇനിയും നിങ്ങളില്‍ നിന്നകലെയല്ല.ഭാരതക്ഷേമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ പ്രൊജക്റ്റുകളിലൊന്നായ 'ഈഡന്‍ വില്ലാസ് 'നിങ്ങളുടെ ആ സ്വപ്നം കൈകളിലെത്തിക്കുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ്, ആരോഗ്യ സര്‍വകലാശാല എന്നിവക്ക് സമീപം ആര്യമ്പാടത്ത് സ്വപ്ന ഭവനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.65 വയസിന് മേല്‍ പ്രായമുള്ള വ്യക്തിക്കോ, ദമ്പതികള്‍ക്കോ ആയി സര്‍വ സൌകര്യങ്ങളോട് കൂടിയ കോട്ടേജുകളാണ്കാത്തിരിക്കുന്നത്.440 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ബെഡ് റൂം,ഡൈനിങ് റൂം/ലിവിങ് റൂമോടു കൂടിയ അത്യന്താധുനിക സൌകര്യങ്ങളുള്ള പാര്‍പ്പിടങ്ങളാണിവ.ഇരട്ട ബെഡ്റൂമുകളോടെ 635 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലും, 1015 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുമായി മനോഹരങ്ങളായ മറ്റു രണ്ടുതരം കോട്ടേജുകളും തയ്യാറായിക്കഴിഞ്ഞു.
സ്വാദിഷ്ടമായ ഭക്ഷണം, വിനോദയാത്ര, ഔട്ടിങ്, കലാ-കായിക വിനോദങ്ങള്‍, വായനാ സൌകര്യങ്ങള്‍ എന്നു വേണ്ട ഹൃദ്യമായ ഒട്ടനവധി അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ആരോഗ്യ പരിശോധനയും,അസുഖങ്ങള്‍ക്ക് ചികില്‍സാ സൌകര്യവും ഒരുക്കുന്നു.ബി.പി, ബനുഡ്-യൂറിന്‍ പരിശോധന രണ്ടാഴ്ചയിലൊരിക്കലും കൊളസ്ട്രോള്‍ പരിശോധന പ്രതിമാസവും ഉറപ്പു നല്‍കുന്നു.
ഇഷ്ടത്തിനനുസരിച്ച് വെജിറ്റേറിയന്‍ ,നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം,വൃത്തിയുള്ള ജീവിതാന്തരീക്ഷം,ഇന്റര്‍നെറ്റ് ഉ
ള്‍പ്പെടെ അത്യന്താധുനിക സംവിധാനങ്ങള്‍, റഫ്രിജറേറ്റര്‍ ഉള്‍പ്പെടെ ജീവിത സൌകര്യങ്ങള്‍ 'വില്ല'യിലുണ്ടാകും.
ഇനി മടിച്ചു നില്‍ക്കണ്ട. തിരിച്ച് ലഭിക്കാവുന്ന ആറ് ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ ഡൊണേഷന്‍ എന്നിവ മാത്രമാണ് സ്വപ്ന സൌകര്യം സ്വന്തമാക്കാന്‍ വേണ്ടത്..അപേക്ഷാ ഫോമുകള്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് റോഡിലെ ഭാരതക്ഷേമം ബിള്‍ഡിങ്സിലെ കമ്പനി ഓഫീസില്‍ നിന്ന് ലഭിക്കും.ഫോണ്‍:0487-2330464,2339464.
സ്വപ്ന സാക്ഷാല്‍ക്കാരത്തിന് പണം പ്രശ്നമാറില്ല. എങ്കിലും നിങ്ങള്‍ക്ക് ലക്ഷ്യം കൈയെത്തിപ്പിടിക്കാന്‍ ഭാരതക്ഷേമം നിങ്ങളെ സഹായിക്കുന്നു. 50-55 വയസ് പ്രായമുള്ളവരാണ് നിങ്ങളെങ്കില്‍ കമ്പനിയുടെ ചിട്ടി വഴി 12 വര്‍ഷം കൊണ്ട് കോട്ടേജുകള്‍ സ്വന്തമാക്കാം. ഇതിനായി പ്രത്യേക പദ്ധതി കമ്പനി ഒരുക്കിക്കഴിഞ്ഞു.
വാര്‍ധക്യത്തെ നിരാശക്കും രോഗങ്ങള്‍ക്കും,ടെന്‍ഷനുകള്‍ക്കും വിട്ടുകൊടുക്കരുത്.നമുക്കാവശ്യം ഒരു തിരിച്ചു പോക്കാണ്. ഇന്നലെകളിലെ സൌഹൃദങ്ങളിലേക്ക്, ഇന്നലെകളിലെ ഓര്‍മകളിലേക്ക്, എന്നും കൂടെയുള്ള കൈത്താങ്ങുകളുടെ സാന്ത്വനത്തിലേക്ക്, ഒരേ ഗാനവും,ഒരേ നായകരും, ഒരേ കാലഘട്ടത്തിന്റെ ഓര്‍മകളും താലോലിക്കുന്നവരുടെ സൌഹൃദകൂട്ടായ്മയിലേക്ക് . ഇവിടെ ഒരു പുതുജീവിതം തുടങ്ങാം....
-------------------------------------------------------------------------------------------------------------------------
അറിയണം വ്യവസായ കേരളം
ഈ വിജയഗാഥ
കേരളം വ്യവസായ ശാലകളുടെ ശവപറമ്പാണെന്ന് കേട്ടാല്‍ എം.സി.പോള്‍ ചിരിക്കും. കാരണം കേരളത്തില്‍ വെന്നിക്കൊടി പാറിച്ച കെ.എസ്.ഇ. ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടറാണദ്ദേഹം. 38 വര്‍ഷത്തെ വിജയഗാഥയുടെ അനുഭവ സമ്പത്തുമായാണ് കെ.എസ്.ഇ യെ ഇന്നും 'പോളേട്ടന്‍ ' നയിക്കുന്നത്.മിശ്രിത കാലിത്തീറ്റ നിര്‍മാണത്തിലും,തേങ്ങാപ്പിണ്ണാക്കില്‍ നിന്ന് എണ്ണയെടുക്കുന്നതിലും വര്‍ഷങ്ങളായി ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ സ്ഥാപനത്തിന് ലഭിച്ച നിരവധി അംഗീകാരങ്ങള്‍ക്ക് പിന്നില്‍ ഈ നേതാവ് തന്നെയാണ്.ഇതൊക്കെയാണെങ്കിലും പോളേട്ടന്‍ പറയും 'ടീം വര്‍ക്കി'ന്റെ വിജയം മാത്രമാണിതെന്ന്.സമീകൃത കാലിത്തീറ്റ ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്താണ് കെ.എസ്.ഇ., 2.9ലക്ഷം . പ്രതി വര്‍ഷം 375 കോടിയുടെ ലാഭമുള്ള കമ്പനിയുടെ പട്ടികയാണിപ്പോള്‍ സ്ഥാപനം.
ഒരു കൂട്ടം ഓയില്‍ മില്ലൂടമകളുടെ കൂട്ടായ്മയില്‍ 1970 കളിലായിരുന്നു സ്ഥാപനത്തിന്റെ ഉദയം.വിപണി കുറവായ തേങ്ങാപിണ്ണാക്കിന് ഗുജറാത്തില്‍ ആവശ്യക്കാരേറിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്.1973 ല്‍ സോള്‍വെന്റ് എക്ട്രാക്ഷന്‍ യൂനിറ്റ് തുടങ്ങി.1976 ല്‍ കാലിത്തീറ്റ പ്ളാന്റ്.എളിയ രൂപത്തില്‍ തുടങ്ങിയ സ്ഥാപനത്തെ ദേശീയ വ്യവസായ ഭൂപടത്തില്‍ തികച്ചും അര്‍ഹ സ്ഥാനത്തെത്താന്‍ അധിക താമസമുണ്ടായില്ല.2000 ല്‍ വെസ്റ്റ ഐസ് ക്രീമുമായി കെ.എസ്.ഇ രംഗത്തെത്തി. മികച്ച പാലിന്റെ മിശ്രണം നിലവിലെ ഐസ്ക്രീമുകളില്‍ നിന്നും വ്യത്യസ്ത സ്വാദ് നല്‍കി. ഇന്ന് മൂന്ന് ഐസ്ക്രീം പ്ളാന്റുകളുമായി ഐസ്ക്രീം വ്യവസായത്തില്‍ മുന്‍നിരയിലുണ്ട്.
ഡയറി ഡിവിഷന്റെ കീഴില്‍ കെ.എസ്. പാല്‍, കെ.എസ്.നെയ്യ് ,കെ.എസ് വെണ്ണ എന്നിവയും കെ.എസ്.ഇയുടെതായുണ്ട്.നാഷനല്‍ പ്രൊഡക്റ്റിവിറ്റി കൌണ്‍സിലിന്റെ 'പ്രൊഡക്റ്റിവിറ്റി പെര്‍ഫോമന്‍സ് ഫോര്‍ കാറ്റില്‍ ഫീഡ് ഇന്‍ ഇന്ത്യ പുരസ്കാരം തുടര്‍ച്ചയായി 11 വര്‍ഷവും , കൂടുതല്‍ കൊപ്രാ പിണ്ണാക്ക് സംസ്കരിച്ചതിനുള്ള 'ദ സോള്‍ന്റ്െ എക്സ്ട്രാക്റ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ'നല്‍കുന്ന അവാര്‍ഡ് തുടര്‍ച്ചയായി 20 വര്‍ഷവും കെ.എസ്.ഇ കരസ്ഥമാക്കി.സംസ്ഥാന പ്രൊഡക്റ്റിവിറ്റി അവാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാത്തോളജിസ്റ്റും സംയുക്തമായി നല്‍കുന്ന 'ടോപ്പ് കാറ്റില്‍ഫീള്‍ഡ് അവാര്‍ഡ്', തമിഴ്നാട് സര്‍ക്കാരിന്റെ പ്രൊഡക്റ്റിവിറ്റി അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ സ്ഥാപനം സ്വന്തമാക്കി.ഇരിങ്ങാലക്കുട, വേദഗിരി, സ്വാമിനാഥപുരം, പാലക്കാട്,കൊരട്ടി, കോനിക്കര, താലയൂത്ത് എന്നിവിടങ്ങളില്‍ കെ.എസ്.ഇക്ക് യൂനിറ്റുകളുണ്ട്.
1200 ടണ്‍ കപ്പാസിറ്റിയുള്ള ഇരിങ്ങാലക്കുടയിലെ സോള്‍വെന്റ് എക്സ്ട്രാക്ഷന്‍ പ്ളാന്റില്‍ പ്രതിദിനം 1000 ടണ്‍ കാലിത്തീറ്റയാണ് ഉല്‍പാദിപ്പിക്കുന്നത്.രണ്ടര ലക്ഷം കര്‍ഷകര്‍ കെ.എസ് കാലിത്തീറ്റയില്‍ വിശ്വാസമര്‍പ്പിക്കുന്നെന്നാണ് കമ്പനി കണക്ക്. കൂടാതെ ക്ഷീരകര്‍ഷകര്‍ക്കിടയില്‍ ഉല്‍പാദന വര്‍ധന സംബന്ധിച്ച് വ്യാപക ബോധവല്‍കരണ പരിപാടികളും കമ്പനി നടത്തുന്നു.
കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഭാഗമായി ഇരിങ്ങാലക്കുടയില്‍ കെ.എസ്.ഇ ലിമിറ്റഡ് ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും ഇന്‍ഫര്‍മേഷന്‍ സെന്ററും ഒരുക്കിയീട്ടുണ്ട്.ആത്മാര്‍ഥതയും, കഠിനപ്രയത്നവും ഒപ്പം ആത്മവിശ്വാസമാണ് വിജയത്തിന് പിന്നിലെന്ന് എം.ഡി. എം.സി.പോള്‍ പറയുന്നു.
'എഡു നെക്സ്റ്റ്'
'എഡു നെക്സ്റ്റ്'
ഡെന്റല്‍ സിറാമിക് ടെക്നോളജിസ്റ്റ്,ഡെന്റല്‍ അസിസ്റ്റന്റ്് എന്നിവ മാറുന്ന ലോകക്രമത്തില്‍ ഡെന്റല്‍ ടൂറിസത്തിന്റെ അതീവ സാധ്യത കണ്ടറിഞ്ഞ രണ്ട് കോഴ്സുകളാണ്. സംസ്ഥാനത്ത് അപൂര്‍വം ഇടങ്ങളില്‍ മാത്രം കിട്ടുന്ന പരിശീലനം.അതും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെയുള്ള കോഴ്സ്. ഇന്ത്യക്കകത്തും പുറത്തും ലോകപ്രശസ്ത കമ്പനികള്‍ക്കു കീഴില്‍ പരിശീലനം നേടാനുള്ള അവസരം.യുവ തലമുറയുടെ നല്ല ഭാവി ലക്ഷ്യമിട്ട് തൃശൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി മുന്നോട്ടു വക്കുന്ന ðഞ്ചóബ്ളðഞ്ചഗ്ളബ്ദ ›òനു Ÿക്കóക്ളന്തക്കðുള്ള അവസരം ഇതാണ്.
കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സിഡ്കോ- യു.സി.പി.എല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോഴ്സുകളാണ് തോപ്പില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നൂറു ശതമാനം പ്ളേസ്മെന്റ് ƒúഗ്ഗന്നക്കഗ്ളബ്ദ നടത്തുന്നത്.
1. ഡിപ്ളോമ ഇന്‍ ഡെന്റല്‍ സെറാമിക് ടെക്നോളജി
ദന്ത ചികില്‍സയുമായി ബന്ധപ്പെട്ട ക്രിത്രിമ പല്ല് ഉണ്ടാക്കുക,പല്ലുമായി ബന്ധപ്പെട്ട ഭാഗങ്ങളിലെ കേടുപാട് പരിഹരിക്കാനുള്ള ടെക്നീഷ്യനായി പ്രവര്‍ത്തിക്കുക എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ കോഴ്സിന്റെ പരിധിയില്‍ വരും. യാതൊരു പരിശീലനവും ലഭിക്കാതെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ മാത്രം ജോലി നല്‍കി വന്ന സെറാമിക് ടെക്നോളജിയില്‍ ആദ്യമായാണ് സിലബസോടു കൂടിയ, സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്.ഒരുവര്‍ഷമാണ് കോഴ്സ് കാലാവധി.രാജ്യത്തിനകത്തും വിദേശത്തും ഏറെ ജോലിസാധ്യതയുള്ള കോഴ്സാണിത്.ലാബറട്ടറി, തിയറി ക്ളാസ് റൂം, ക്ളിനിക്കിലെ പരിശീലനം എന്നീ സൌകര്യങ്ങള്‍ കോഴ്സിന്റെ ഭാഗമായി നല്‍കും.ആധുനിക സജ്ജീകരണങ്ങളോടെ ലാബ്,പൂര്‍ണ സജ്ജമായ ക്ളാസ് റൂം,അതി വിദഗ്ദരായ പരിശീലകര്‍ എന്നിവയാണ് കോഴ്സിന്റെ പ്രത്യേകത.സിലബസും പരീക്ഷയും സര്‍ക്കാര്‍ സ്ഥാപനമായ സിഡ്കോ നേരിട്ട് നടത്തുന്നു.പരീക്ഷ ഓണ്‍ലൈന്‍ വഴി മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും.എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്ളസ് ടു അഭികാമ്യം.ഒരു വര്‍ഷ കോഴ്സിന് ശേഷം ഒരു വര്‍ഷ പരിശീലനവും ഉണ്ടാവും.ബാങ്ക് ലോണ്‍, ബസ് കണ്‍സഷന്‍,ഹോസ്റ്റല്‍ എന്നീ സൌകര്യങ്ങളൊരുക്കും.
രാജ്യത്തിനകത്തും പുറത്തും ഡെന്റല്‍ സിറാമിക് ലാബ്,ഡെന്റല്‍ കോളജ്, ഡെന്റല്‍ ക്ളിനിക് എന്നിവിടങ്ങളില്‍ ജോലി ഉറപ്പുനല്‍കുന്നതാണീ കോഴ്സ്.
ഡെന്റല്‍ ടെക്നോളജി അഡ്വാന്‍സ്ഡ് കോഴ്സ്
കോഴ്സും പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെറാമിക് മേഖലയിലെ പ്രമുഖ കമ്പനികളായ ഐവോക്ളോര്‍ (സ്വിസ്),ഡെന്റ്സ് പ്ളൈ(യു.എസ്) എന്നീ കമ്പനികളുടെ കീഴില്‍ പരിശീലനത്തിന് അവസരമൊരുക്കുന്നു.ഒരാഴ്ചത്തെ പരീശീലനം കൊച്ചിയിലോ,ചെന്നൈയിലോ ആയിരിക്കും.
വിദേശത്ത് അഡ്വാസ്ഡ് ഡെന്റല്‍ സെറാമിക് കോഴ്സ്
ഇന്ത്യയിലെ എവോക്ളോര്‍ ,ഡെന്റ്സ് പ്ളൈ കമ്പനികളുടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തെ തൊഴില്‍ശാലകളില്‍ പരിശീലനം നേടാനും അവസരമൊരുക്കുന്നു.ഐവോക്ളോറിന്റെ സ്വിറ്റ്സര്‍ലാന്റിലെ ആസ്ഥാനത്തും,ഡെന്റ്സ് പ്ളൈയുടെ ഹോങ്കോങിലേയും ആസ്ട്രേലിയയിലെയും കേന്ദ്രങ്ങളില്‍ തുടര്‍ പരിശീലനത്തിനും അവസരമുണ്ട്.തികച്ചും സൌജന്യമായാണ് പരിശീലനം നല്‍കുന്നത്.
2. ഡെന്റല്‍ അസിസ്റ്റന്റ്
ദന്ത ഡോക്ടര്‍മാരെ സഹായിക്കുക എന്നതിലുപരി ദന്തമേഖലയെകുറിച്ച് ഏറെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് സിലബസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.രോഗികളെ സ്വീകരിക്കുന്നത് മുതല്‍ പുറത്തിറങ്ങും വരെയുള്ള മനശാസ്ത്ര സമീപനങ്ങളും പ്രായോഗിക പരിശീലനവും ഗ്ഗˆക്കùണ്ണöക്ളý ഉള്‍പ്പെടും. ദന്തചികില്‍സയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ദ്ധ~ക്ളന്നക്ളറ്റണ്ണ
പ്രായോഗിക പരിശീലനത്തിന് ക്ളിനിക്കില്‍ അവസരവും ഒരുക്കുന്നു.ആറ് മാസ കോഴ്സാണിത്.സിഡ്കോ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. 10 ാം ക്ളാസാണ് യോഗ്യത. അതത് മേഖലകളിലെ വിദഗ്ദര്‍ ക്ളാസെടുക്കും.ബാങ്ക്ലോണ്‍,ഹോസ്റ്റല്‍ സൌകര്യം എന്നിവ ഒരുക്കും.
ഡെന്റല്‍ അസിസ്റ്റന്റുമാരുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യമാണിത്.കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഏറെ അവസരങ്ങളാണുള്ളത്.നഴ്സുമാരുടെ അതേ സ്റ്റാറ്റസും രാത്രി ഡ്യൂട്ടി ഒഴിവായ തൊഴില്‍ സാഹചര്യവുമാണ് ഡെന്റല്‍ അസിസ്റ്റന്റ്മാര്‍ക്കുണ്ടാകുക.ആശുപത്രികളില്‍ ജനറല്‍ ഡെന്റിസ്റ്റ്,ഡെന്റല്‍ സ്പെഷലിസ്റ്റ് എന്നിവരെ സഹായിക്കുന്നതാണ് ജോലി.ഡെന്റല്‍ ക്ളിനിക്കുകളിലും ഡെന്റല്‍ കോളജുകളിലും തൊഴില്‍ അവസരമുണ്ട്.
അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍
സിക്കിം മണിപ്പാല്‍ ðച്ച›ക്ളഗ്ഗóùണ്ണöക്ളണ്മക്ള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴിലാണ് കോഴ്സുകള്‍
എം.ബി.എ, എച്ച് സി.എസ്(ഹെല്‍ത്ത് കെയര്‍ സിസ്റ്റം), എം.എസ്.സി. സി.ആര്‍.ആര്‍.എ,പി.ജി.ഡി.എച്ച്.എസ്.എം,പി.ജി.ഡി.സി.ആര്‍.ആര്‍.എ,എം.എസ്്.സി.ബി.ഐ,എം.എസ്.സി.ബി.ടി,ഡി.എച്ച്.ഐ.എ,ഡി.എം.എല്‍.ടി.,ഡി.എം.ഐ.ടി
മാനേജ്മെന്റ് കോഴ്സുകള്‍
15 സ്പെഷലൈസേഷനില്‍ എം.ബി.എ, പി.ജി.ഡി.ബി.എ,ബി.ബി.എ
ഐ.ടി.കോഴ്സുകള്‍
എം.സി.എ,എം.എസ്.സി.സി.എസ്, എം.എസ്.സി. ഐ.ടി,ബി.എസ്.സി. ഐ.ടി,ബി.സി.എ
ആര്‍ട്സ് ആന്റ് കൊമേഴ്സ്
ബി.എ, ബി-കോം,എം.എ, എം.കോം
'എഡു നെക്സ്റ്റ്'
സിക്കിം മണിപ്പാല്‍ ðച്ച›ക്ളഗ്ഗóùണ്ണöക്ളണ്മക്ളയുടെ 'എഡു നെക്സ്റ്റ്' പദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ് സഹായത്തോടെ ഇ ലേണിങിനും സംശയനിവാരണത്തിനും പുസ്തക റഫറന്‍സിനും സൌകര്യമൊരുക്കുന്നുണ്ട്.വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പാസ്വേഡ് ഉപയോഗിച്ച് പ്രവേശിച്ച് ഇ ലേണിങ് സൌകര്യം പ്രയോജനപ്പെടുത്താം.വിവിധ കോഴ്സുകളില്‍ ഡിപ്ളോമ ചെയ്തവര്‍ക്ക് അതിന്റെ തുടര്‍പഠനത്തിന് നേരിട്ട് അഞ്ചാം സെമിസ്റ്ററിലേക്ക് പ്രവേശനം നേടാവുന്ന പഠനക്രമവും സിക്കിം മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ മാത്രം പ്രത്യേകതയാണ്.
വിദേശ ഭാഷാ പഠന കോഴ്സുകള്‍
നാല് മാസ പഠനകോഴ്സുകളാണിവ.
ജര്‍മന്‍,ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്,
ഗ്ഗബ്ളക്കന്നക്ളý ‚üöണ്ണണ്മക്ളണ്മട്ടച്ചപ്പക്ളഗ്ളüú óക്ളച്ഛðóùക്ള
തോപ്പില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി തോപ്പില്‍ എഡുക്കേഷണല്‍ ട്രസ്റ്റിന്റെ(റജി.) യൂനിറ്റാണ്.2003ല്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന പി.ശങ്കരനായിരുന്നു ഉദ്ഘാടനം ചെയ്തത്.പരേതനായ പി.കെ. ആന്റണിയുടെ ദീര്‍ഘദര്‍ശനമായിരുന്നു സംരംഭത്തിന് പിന്നില്‍ .óക്ള™ട്ടക്കû˜ക്ളˆ-ന്തണ്ണ ള്ളഗ്ഗ›ˆണ്‍ ഗ്ളബ്ളക്കùക്ളòóöñപ്ള- ›ýˆഞ്ചസ്ള ഉപരിപഠനം നമ്മുടെ സംസ്ഥാനത്തിനകത്ത് തന്നെ ലഭ്യമാക്കാന്‍ സൌകര്യമൊരുക്കുക എന്നതായിരുന്നു ലക്ഷ്യം.തുടര്‍ന്ന് സിക്കിം മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം ,വിദേശ ഭാഷകള്‍ പഠിക്കാനും വിദേശ രാജ്യങ്ങളില്‍ വിസ ലഭിക്കാനുള്ള ഭാഷാ പരിജ്ഞാന കോഴ്സുകളില്‍ പരിശീലനം ( ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, ഒ.ഇ.ടി),സ്പോക്കണ്‍ ഇംഗ്ളീഷ്,പേഴ്സനാലിറ്റി ഡവലപ്മെന്റ് കോഴ്സുകള്‍ എന്നിവയിലൂടെ അറിയപ്പെടുന്ന പഠനകേന്ദ്രമായി മാറി.ഇപ്പോഴും വിവിധ കോഴ്സുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തി വരുന്നു.ഇപ്പോള്‍ ഡോ. ചാക്കോ തോപ്പിലാണ് മാനേജിങ് ഡയരക്ടര്‍.തൊഴില്‍ സാധ്യതയുള്ള കോഴ്സുകളില്‍ പരിശീലനം നല്‍കി പുതുതലമുറക്ക് നല്ല ഭാവി ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
óക്ളòക്കöണ്‍
തോപ്പില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി
ഫാത്തിമ നഗര്‍ കോ-ഓപറേറ്റീവ് ബാങ്ക് ബിള്‍ഡിങ്,സെന്റ് തോമസ് കോളജ് റോഡ്, കിഴക്കേകോട്ട, തൃശൂര്‍
ഫോണ്‍: 0487 2321856, 2323535, മൊബൈല്‍: 9388331196
ഇമെയില്‍: വീുുേശഹലറൌൃൌ@്യമവീീ.രീാ
ംലയ ംംം.വീുുേശഹഴൃീൌു.രീാ
സര്‍വൈശ്വര്യം ഷോഗണിലൂടെ
കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമാണ് കുറിക്കമ്പനികളുടെ സ്വന്തം നാടായ തൃശൂരിനുള്ളത്.ചെറുതും വലുതുമായി തൃശൂരിലുള്ള നൂറുകണക്കിന് കുറിക്കമ്പനികളുടെ ചെറു നിക്ഷേപങ്ങളുടെ തണലില്‍ ജീവിതം പച്ചപിടിപ്പിച്ച ജീവിതങ്ങളേറെയുണ്ടിവിടെ.കാലങ്ങളേറെയായീട്ടും അവ ഇന്നും നിലനില്‍ക്കുന്നുവെന്നതുതന്നെ അവയുടെ വിശ്വാസ്യതക്ക് മാറ്റുകൂട്ടുന്നു.അത്തരം കുറിക്കമ്പനികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് തൃശൂര്‍ പള്ളിക്കുളം റോഡിലെ ഷോഗണ്‍ കുറീസ് പ്രൈവറ്റ് ലിമിറ്റഡ്.1998 ല്‍ ബിസിനസ് മേഖലയിലെ 20 പേര്‍ ചേര്‍ന്ന് തുടങ്ങിയ കുറിക്കമ്പിനി 13 വര്‍ഷത്തിന് ശേഷവും പുതുകുറികളുമായി സജീവമാണ്.ബാങ്കുകളുടെ കര്‍ശന വ്യവസ്ഥകളുടെ നൂലാമാലകളില്ലാതെ ലളിത വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കുകയെന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം.
തൃശൂരുകാരുടെ മനസ് കുറിക്കമ്പനികള്‍ക്കൊപ്പം തന്നെയാണ് തെളിയിക്കുന്നതാണ് ഷോഗന്റെ വിജയഗാഥ.13 വര്‍ഷം, 57 കുറികള്‍, 20,000 കസ്റ്റമേഴ്സ്. സാധാരണ കുറിക്കമ്പനികള്‍ക്ക് അത്ര എളുപ്പത്തില്‍ നേടിയെടുക്കാവുന്നതല്ല ഈ നേട്ടം.ഇതേ ആത്മവിശ്വാസമാണ് 57 ാമത് കുറി മെയ് 11ന് പുറത്തിറക്കാന്‍ കമ്പനിക്ക് പ്രചോദനമായതും. നിക്ഷേപകര്‍ക്ക് സുവര്‍ണകാലം സമ്മാനിച്ച് സമൃദ്ധി,സൌഭാഗ്യം കുറികളാണ് ഇക്കഴിഞ്ഞ ദിവസം നിക്ഷേപകര്‍ക്കായി സമര്‍പ്പിച്ചത്.
വിശ്വാസ്യത പിന്നെ കൃത്യമായ ഫോളോ അപ്പിന്റെ നേട്ടം-തങ്ങളുടെ നേട്ടത്തെ ചെയര്‍മാന്‍ ജോയ് ചിരിയന്‍കണ്ടത്തും മാനേജിങ് ഡയരക്ടര്‍ എം.എ സേതുമാധവനും വിലയിരുത്തുന്നത് ഇങ്ങനെയാണ്.ദിവസ കലക്ഷന്‍ സംവിധാനം, ചെറിയ സംഖ്യയുടെ പ്രതിദിന അടവ്. ബിസിനസ് മേഖലയിലുള്ളവരെ ഷോഗണുമായി അടുപ്പിക്കുന്നത് ഇവയാണ്.കുറികള്‍ വിളിച്ചാല്‍ അഡ്വാന്‍സ്പേയ്മെന്റ് സംവിധാനമാണിവിടെ.അതിനാല്‍ മറ്റു കുറികളെ അപേക്ഷിച്ച് തുക വളരെ പെട്ടന്ന് കസ്റ്റമറുടെ കൈകളിലെത്തും.സെക്യൂരിറ്റി നിക്ഷേപമായി വലിയ തുക അടക്കേണ്ട ആവശ്യമില്ല.
നിലവില്‍ 18 ഡയരക്ടര്‍മാരുണ്ട് ഷോഗണ്.ചെയര്‍മാന്‍ ജോയ് ചിരിയന്‍ കണ്ടത്ത്, മാനേജിങ് ഡയരക്ടര്‍ എം.എ സേതുമാധവന്‍, ഡപ്യൂട്ടി ചെയര്‍മാന്‍ ജോണ്‍സന്‍ പുലിക്കോട്ടില്‍, ഡയരക്ടര്‍ ബോര്‍ഡംഗങ്ങളായ ജോണ്‍സന്‍ തോട്ടാന്‍, പി.കെ.സൈമണ്‍, ജോണ്‍സന്‍ ആന്റണി, കെ.എം.ഡേവിസ്, പി.എ.തോമസ്, തോമസ് മാത്യൂ,സി.ഐ.റോയ്,ഇ.എം. ഉണ്ണികൃഷ്ണന്‍, സി.രാമചന്ദ്രന്‍, ജോസ് ഫ്രാന്‍സിസ്, എ.ഉണ്ണികൃഷ്ണന്‍,ജാക്സന്‍ ജോസഫ്, ജോസ് പോള്‍,മൈക്കിള്‍ ജോര്‍ജ്,ഇ.ഡി.ജോര്‍ജ് എന്നിവരാണ് സാരഥികള്‍.വ്യത്യസ്ത മേഖലയിലുള്ളവരാണ് കമ്പനിയുടെ അമരക്കാര്‍ .അതിനാല്‍ ഉപഭോക്താക്കളെ കിട്ടാന്‍ പ്രയാസമുണ്ടാകാറില്ല. കുറിയില്‍ ചേരാനെത്തുന്നവരുടെ ഒരോ മുഖവും പരിചമുള്ളവരാണ് .അതിനാല്‍ തിരിച്ചടവില്‍ തെറ്റുവരാറില്ല.ചേരുന്ന ഓരോ വ്യക്തിയുമായും ബന്ധം സ്ഥാപിക്കാന്‍ ഷോഗണ്‍ ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്.
വലിയ തുകയാണ് ടാക്സ് ഇനത്തില്‍ കുറിക്കമ്പനികള്‍ പ്രതിവര്‍ഷം സര്‍ക്കാരിലേക്ക് ഒടുക്കുന്നത്.സര്‍ക്കാര്‍ പ്രൈവറ്റ് മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളെ സഹായിക്കുന്ന സമീപനം ഉണ്ടാകണമെന്നാണ് മാനേജിങ് ഡയരക്ടര്‍ സേതുമാധവന്റെ അഭിപ്രായം.കുറികളില്‍ പ്രോല്‍സാഹനമായി നല്‍കുന്ന സമ്മാനങ്ങളില്‍ നല്‍കുന്ന ടി.ഡി.എസ് നിരക്ക് കുറക്കണം.നിലവില്‍ 30 ശതമാണ് ടി.ഡി.എസ്. -അദ്ദേഹം പറഞ്ഞു.
15 ജീവനക്കാരുടെ ആത്മാര്‍ഥ സേവനവും ഷോഗണ് കൂട്ടായുണ്ട്.ബിസിനസ്കാര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ഉപഭോക്താക്കളായുണ്ട്.ദീര്‍ഘകാല കുറികളിലും ദിന അടവുകളിലുമാണ് ബിസിനസുകാരുടെ താല്‍പര്യം.പ്രതിമാസ , ഷോര്‍ട്ട് ടേം കുറികളിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും, ഷോപ്പ് ജീവനക്കാരുടെയും താല്‍പര്യം.ഷോര്‍ട്ട് ടേം കുറിയെ താല്‍പര്യപ്പെടുന്നവരാണ് 75 ശതമാനം പേരും.
ദിവസ അടവ്, ആഴ്ച അടവ് , മാസ അടവ് എന്നിങ്ങനെയുള്ള കുറികളുണ്ട്.പ്രതിമാസം 3000 മുതല്‍ 5000 വരെ അടവുള്ള കുറികളുണ്ട്.സാധാരണക്കാര്‍ ഏറെ അടവുള്ള കുറിയാണിത്.അവര്‍ക്ക് താങ്ങാവുന്നതാണിവയെന്നതാണ് പ്രത്യേകത.നഗരാതിര്‍ത്തിക്കുള്ളിലുള്ളവരാണ് കസ്റ്റമേഴ്സ് അധികവും .അതിനാല്‍ അവരെ തേടിപ്പിടിച്ചെത്തുകയെന്നത് ബുദ്ധിമുട്ടില്ല.കൂടാതെ ഡെയ്ലി കലക്ഷന്‍ ഏജന്റുമാരും കമ്പനിക്കുണ്ട്.
അടവ് തെറ്റി കമ്പനിക്ക് ബാധ്യത വരുത്തുന്ന സംഭവങ്ങള്‍ ഷോഗണ് അന്യം. അടവ് തെറ്റാതെ കൃത്യമായി തുക അടക്കുന്നവരാണ് കമ്പനിയുടെ ഉപഭോക്താക്കളെന്ന് കമ്പനി ചെയര്‍മാന്‍ ജോയ് ചിരിയന്‍കണ്ടത്ത് വ്യക്തമാക്കി.ഒരു ശതമാനം പോലും ഡിഫോള്‍ട്ട് വരാറില്ല.പല കുറിക്കമ്പനികളും ഉപഭോക്താക്കള്‍ക്കെതിരെ നിയമനടപടിയില്‍ അഭയം തേടേണ്ടി വരാറുണ്ട്.ഷോഗണ് അത്തരം അവസ്ഥ വന്നിട്ടില്ല , വരികയുമില്ല.അത്രമാത്രം ശ്രദ്ധ കമ്പനി കസ്റ്റമേഴ്സിനെ തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്താറുണ്ട്-അദ്ദേഹം പറഞ്ഞു. 'ലളിതമായ സമ്പാദ്യം ഭദ്രമായ കൈകളില്‍' എന്നതാണ് ഷോഗണിന്റെ മുദ്രാവാക്യം.മെയ് 11നിറങ്ങിയ സമൃദ്ധികുറിയില്‍ തവണ സംഖ്യകള്‍ 1000,3000 രൂപയിലുള്ളതാണ്. 1000 രൂപാ തവണ സംഖ്യയുള്ളതില്‍ 84 തവണകള്‍.75,000 രുപയാണ് പ്രൈസ്.ബൈക്ക് നറുക്കെടുപ്പിലൂടെ പ്രോല്‍സാഹനമായി നേടാന്‍ അവസരവുമൊരുക്കുന്നു.ഒന്നര ലക്ഷം പ്രൈസില്‍ 3000 രൂപയുടെ തവണ സംഖ്യയുടെ കുറിയില്‍ പ്രോല്‍സാഹനമായി നറുക്കെടുപ്പിലൂടെ ഷെവര്‍ലേ കാര്‍ സ്വന്തമാക്കാന്‍ അവരസരവുമൊരുക്കുന്നു.55 തവണകളിലായാണ് കുറി.കുറിയുടെ വിശദാംശങ്ങള്‍ 0487 2424175,2441472 നമ്പറുകളില്‍ ലഭിക്കും.
പോഷകാഹാര പദ്ധതിയുടെ മറവില്‍ നെസ്ലേയുമായി യൂനിവേഴ്സിറ്റികള്‍ക്ക് രഹസ്യ പദ്ധതി
പോഷകാഹാര പദ്ധതിയുടെ മറവില്‍
നെസ്ലേയുമായി യൂനിവേഴ്സിറ്റികള്‍ക്ക്
രഹസ്യ പദ്ധതി
ബേബി ഫുഡ് മേഖലയിലെ കുത്തക ഭീമന്‍ ,നെസ്ലേ പോഷകാഹാര പദ്ധതിയുടെ മറവില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിമുറുക്കുന്നു.സ്കൂളുകളിലെ കൌമാരക്കാരികളെ ലക്ഷ്യമിട്ട ബോധവല്‍ക്കരണ പദ്ധതിക്കാണ് രാജ്യത്തെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി രഹസ്യധാരണ ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയത്.
പൊതു വിദ്യാഭ്യസ സ്ഥാപനങ്ങളുടെ
കള്ളക്കളി
ഹരിയാനയിലെ നാഷനല്‍ ഡയറി ഇന്‍സ്റ്റിറ്റ്യൂട്ട്, പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി,കര്‍ണാടകയിലെ മൈസൂര്‍ യൂനിവേഴ്സിറ്റി ,ഉത്തര്‍ഖണ്ഡിലെ ജി.ബി.പാന്ത് യൂനിവേഴ്സിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്റ്് ടെക്നോളജി എന്നീ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായാണ് നെസ്ലേ സ്പോണ്‍സേഡ് പോഷകാഹാര ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യ ധാരണ ഉണ്ടാക്കിയത്.പദ്ധതിയുടെ ഭാഗമായി നെസ്ലേ പ്രവര്‍ത്തകര്‍ സ്കൂളുകളിലും ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഇടയിലും കൌമാര ബോധവല്‍കരണവുമായി എത്തും.കുഞ്ഞുങ്ങള്‍ക്ക് സമീകൃത ആഹാരം തയ്യാറാക്കുന്ന രീതി, പോഷക മൂല്യമുള്ള ആഹാരങ്ങള്‍ പരിചയപ്പെടുത്തല്‍ ,എങ്ങനെ പോഷക മൂല്യമുള്ള ഭക്ഷണം ലഭ്യമാക്കാം...ഇങ്ങനെ പോകുന്നു പാഠ്യവിഷയങ്ങള്‍.
നേരിലേക്ക് എന്‍.ജി.ഒ ഇടപെടല്‍
ബ്രസ്റ്റ് ഫീഡിങ് നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യ(ബി.എഫ്.എന്‍.ഐ) എന്ന സംഘടനയാണ് നെസ്ലേയുടെ കള്ളക്കളി വിവരാവകാശ രേഖയിലൂടെ പുറത്തുകൊണ്ടു വന്നത്.ഏറ്റവും രസകരമായ അധ്യായം കൂടി ഇതിനിടെ നടന്നു.പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റിയോട് വിവരാവകാശ പ്രകാരം നെസ്ലേ യുമായുണ്ടാക്കിയ ധാരണയെപ്പറ്റി ചോദിച്ചപ്പോള്‍ വിവരം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് വിവരം നല്‍കാന്‍ നെസ്ലേ അധികൃതര്‍ക്ക് യൂനിവേഴ്സിറ്റി അധികൃതര്‍ കൈമാറി.''യൂനിവേഴ്സിറ്റികളുമുണ്ടാക്കിയ ധാരണ രഹസ്യാത്മകവും വാണിജ്യപരവുമാണ്.ഇത് വെളിപ്പെടുത്തുന്നത് കമ്പനിയുടെ മല്‍സരാധിഷ്ഠിത സ്വഭാവത്തെ ബാധിക്കും''_അധികൃതര്‍ വ്യക്തമാക്കി.ബുദ്ധിശൂന്യമായ ഈ മറുപടിയിലൂടെ നെസ്ലേയുമായുണ്ടാക്കിയ കരാറിലെ കള്ളക്കളി വ്യക്തമാണ്.
വെളിപ്പെടുത്താനാകാത്ത
രഹസ്യധാരണ
യൂനിവേഴ്സിറ്റികളുടെ സഹപദ്ധതിക്കാരായി എത്താന്‍ രണ്ടര ലക്ഷത്തോളം രൂപയുടെ കരാര്‍ വീതമാണ് യൂനിവേഴ്സിറ്റികളുമായി ഒപ്പുവെച്ചത്.പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു.2009_2010 വര്‍ഷങ്ങളിലാണ് വിവിധ യൂനിവേഴ്സിറ്റികളുമായി സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെ നെസ്ലേ ധാരണാ പത്രം ഒപ്പുവെച്ചത്.തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനം നടന്നുവരികയാണ്.
സ്കൂളുകളിലെ ഭാവി അമ്മമാര്‍. ഇതിനായി ഗ്രാമീണ സ്ത്രീകളെ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി. നെസ്ലേയുടെ മുമ്പില്‍ പദ്ധതിയിലൂടെ വമ്പന്‍ മാര്‍ക്കറ്റാണ് തുറന്നു കിട്ടുന്നത്.വികസനമെത്താത്ത ഗ്രാമീണ മേഖലയില്‍ തങ്ങളുടെ ഫുഡ് പ്രൊഡക്ടിനുള്ള വമ്പന്‍ ഇടമാണ് നെസ്ലേയുടെ ലക്ഷ്യമെന്ന് വ്യക്തം.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് കുട്ടികളെ ഉപയോഗപ്പെടുത്തിയ നെസ്ലേയുടെ മാര്‍ക്കറ്റിങ് തന്ത്രമാണ് പദ്ധതിയിലൂടെ വെളിപ്പെട്ടത്.ഡബ്ലു.എച്ച്.ഒയുടെ 63 ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ സ്കൂളുകളിലൂടെ മാര്‍ക്കറ്റിങ് ലക്ഷ്യമിട്ട ഭക്ഷണ സാധനങ്ങളടെ പ്രചാരണം നിരോധിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെയും യൂനിവേഴ്സിറ്റി അധികൃതരുടെ ഒത്താശയോടെയാണ് പദ്ധതി നടപ്പാക്കുന്നതും.പദ്ധതിക്കായി നെസ്ലേ ചെറുതായൊന്നുമല്ല വിയര്‍പ്പൊഴുക്കിയത്.
ബാക്കിയാവുന്ന ചോദ്യങ്ങള്‍
എന്തുകൊണ്ടാണ് വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ യൂനിവേഴ്സിറ്റികള്‍ മടിക്കുന്നത്?.വിവരാവകാശ മറുപടിക്ക് നെസ്ലേയുടെ സമ്മതം വേണമെന്ന് പഞ്ചാബ് അഗ്രി. യൂനിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നതിന് പിന്നിലെ ശാഠ്യമെന്താണ്?. ബോധവല്‍കരണം മാത്രമാണ് ശ്രമമെങ്കില്‍ എം.ഒ.യു(ധാരണാ പത്രം) വിനെ ആവശ്യമെന്താണ്?.ബിസിനസ് താല്‍പര്യം പദ്ധതിക്ക് പിന്നിലുണ്ടെന്നും അതിനാലാണ് രഹസ്യാത്മകത പുലര്‍ത്തുന്നതിന് നെസ്ലേ അധികൃതര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് യൂനി. അധികൃതര്‍ക്ക് ഇതിലെന്ത് ലാഭമാണ് ലഭിച്ചത്?.പൊതുവിദ്യാഭ്യാസ മേഖലയെ ബഹുരാഷ്ട്ര കുത്തകക്ക് അടിയറവ് വെച്ച യൂനിവേഴ്സിറ്റി അധികൃതര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാരുകള്‍ മടിക്കുന്നതെന്തിന്?.ബോധവല്‍കരണത്തിന് 2.5 ലക്ഷം എന്ന താരതമ്യേന 'ചെറിയ' തുകയുടെ പ്രയോജനം മാത്രമേ ലഭിക്കുന്നുള്ളൂവെങ്കില്‍ ഇത്തരം പദ്ധതിക്ക് ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കൂട്ടുപിടിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?.
നെസ്ലേക്കെതിരെ പ്രതിഷേധം
ബ്രാന്‍ഡ് പ്രമോഷന്‍ പദ്ധതിയാണ് ഇതിന്റെ പിന്നിലെന്ന ആരോപണവുമായി ബ്രസ്റ്റ് ഫീഡിങ് നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യ എന്ന സംഘടനയാണ് സജീവമായി രംഗത്ത്.പൊതുവിദ്യാഭ്യാസ രംഗത്തെ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതി ബ്രസ്റ്റ് ഫീഡിങ് പ്രമോഷന്‍ നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യസ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയീട്ടുണ്ട്.നെസ്ലേയുടെ വാണിജ്യ താല്‍പര്യം സംരക്ഷിക്കുന്ന പദ്ധതിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂട്ടുനിന്നെന്ന് കാണിച്ച് അലിയന്‍സ് എഗൈന്‍സ്റ്റ് കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന സംഘടന മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
നെസ്ലേ ഇതാദ്യമോ?
ജനിതക മാറ്റം വരുത്തിയ ബേബി ഫുഡ് ഉല്‍പന്നങ്ങളുമായി ലോകത്തെമ്പാടുമുള്ള എതിര്‍പ്പുകളെ ക്ഷണിച്ചുവരുത്തിയിരുന്നു.ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ചൊറിച്ചില്‍, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഫലമില്ലാതെ വരിക എന്നിവ സംഭവിക്കാറുണ്ട്.നെസ്ലേയുടെ ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങള്‍ക്കെതിരെ ഗ്രീന്‍പീസ് പോലുള്ള സംഘടനകള്‍ നിരന്തരം പോരാടിവരികയാണ്. ബേബി ഫുഡ് ഉല്‍പന്നങ്ങളിലെ അസംസ്കൃത വസ്തുക്കളില്‍ ക്രിത്രിമം കാട്ടിയെന്ന പരാതിയില്‍ ഇന്ത്യയില്‍ നെസ്ലേക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്.
പ്രശാന്ത് പരമേശ്വരന്‍

Sunday, March 13, 2011
Subscribe to:
Comments (Atom)