Sunday, September 25, 2011

എടക്കളത്തൂര്‍ ചിട്ടീസെന്നാല്‍ വെറുമൊരു നിക്ഷേപമല്ല




എടക്കളത്തൂര്‍ ചിട്ടീസെന്നാല്‍ വെറുമൊരു നിക്ഷേപമല്ല

കുറിക്കമ്പനികള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണ് ഫോര്‍മെന്‍ കമീഷന്‍.കുറി നടത്തിപ്പുകാരുടെ അവകാശമായി കരുതിയിരുന്ന ഈ സംഖ്യ ഉപേക്ഷിക്കുകയെന്നത് ആത്മഹത്യാപരമെന്ന് കരുതുന്ന സമയത്ത്,2004ല്‍ ആ തുക വേണ്ടെന്ന് പ്രഖ്യാപിച്ച് ഒരു കുറിക്കമ്പനി രംഗത്തെത്തുന്നത്.തൃശൂര്‍ ആസ്ഥാനമാക്കിയ  എടക്കളത്തൂര്‍ ചിട്ടീസ് ആന്റ് ലോണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമായിരുന്നു അത് .അന്നത്തെ നിലപാട് ബുദ്ധിശൂന്യമായിരുന്നില്ലെന്ന്  പിന്നീട് കാലം തെളിയിച്ചു.സംസ്ഥാനത്തെ മുന്‍നിര കുറിക്കമ്പനികളിലൊന്നാക്കി എടക്കളത്തൂര്‍ ചിട്ടീസ് ആന്റ് ലോണ്‍സ് ചെറിയ കാലം കൊണ്ട് മാറി.
1997ലായിരുന്നു  ലോറന്‍സ് എടക്കളത്തൂര്‍ ചിട്ടിസ്ഥാപനം തുടങ്ങിയത്.ഒരു വ്യാഴവട്ടക്കാലത്തെ മേഖലയിലെ പരിചയമായിരുന്നു കൈമുതല്‍.ഭാര്യ തങ്കമ്മ ലോറന്‍സ് പാര്‍ട്നറായി.സ്ഥാപനം തൃശൂര്‍ വടക്കേസ്റ്റാന്റിലായിരുന്നു ആസ്ഥാനം.പത്രപരസ്യം മുഖേനയായിരുന്നു പ്രചാരണം. കുറിക്കമ്പനികളുടെ വസന്തമായിരുന്നു അക്കാലം. ഈ കുത്തൊഴുക്കിനിടയിലും ലോറന്‍സ് പിടിച്ചു നിന്നു.നീന്തിക്കയറി വെന്നിക്കൊടി പാറിച്ചു.
അക്കാലത്ത് പുതിയ കുറികള്‍ തുടങ്ങുമ്പോള്‍ പ്രത്യേക പേരിട്ടുവിളിക്കുന്ന ശൈലി ആദ്യമായി കൊണ്ടുവന്നത് എടക്കളത്തൂരാണ്.ഫോര്‍മെന്‍ കമീഷന്‍ ഒഴിവാക്കി  സ്ഥിരംകിഴിവും കൃത്യമായി അടക്കുന്നവര്‍ക്ക് മണിബാക്ക് സ്കീമും കൊണ്ടുവന്നത് സ്വീകര്യതയുടെ ഗതിവേഗം കൂട്ടി. ചിട്ടി മേഖലയിലെ ഇത്തരം പുതുസമീപനങ്ങള്‍ കൊണ്ടുവന്ന പശ്ചാത്തലത്തില്‍ എടക്കളത്തൂര്‍ ചിട്ടീസ് ആന്റ് ലോണ്‍സ് 2009 ല്‍ മഹാത്മാഗാന്ധി പീസ് ഫൌണ്ടേഷന്റെ മഹാത്മാഗാന്ധി പുരസ്കാരത്തിനര്‍ഹനായി. 2010ല്‍ ഉപഭോക്തൃ സംരക്ഷണ പുരസ്കാരവും ലഭിച്ചു.
പൂങ്കുന്നം നിവാസിയായ  ലോറന്‍സ് എടക്കളത്തൂര്‍ എടക്കളത്തൂര്‍ ട്രേഡേഴ്സ്,എടക്കളത്തൂര്‍ ട്രേഡിങ്കമ്പനി,ഈ സി മാച്ചിങ് സാരീസ്,റൂബി റോളര്‍ ഫേനുാര്‍മില്‍(ഈ സി ഫുഡ്സ്) സ്ഥാനങ്ങളുടെ അമരക്കാരനാണ്.കൃഷിക്കാരനായിരുന്ന പിതാവ് എടക്കളത്തൂര്‍ ഔസേപ്പില്‍ നിന്നും പകര്‍ന്നുകിട്ടിയ കാര്‍ഷിക പാഠങ്ങള്‍ തന്റെ വിളനിലത്തില്‍ പരീക്ഷിച്ചുവരുന്നുമുണ്ട്.
പത്രപ്രചാരണങ്ങളാണ് ബിസിനസിന്റെ വളര്‍ച്ചക്ക് പിന്നിലെന്നാണ് ചെയര്‍മാന്‍ ലോറന്‍സ് എടക്കളത്തൂരിന്റെ വിശ്വാസം.സ്ഥാപനത്തിന്റെ വിശ്വാസ്യതയും ജീവനക്കാരുടെ ആത്മാര്‍ഥ സേവനവും മുതല്‍ക്കൂട്ടായി.കുറികള്‍ ബുദ്ധിപൂര്‍വം ആവിഷ്കരിക്കുന്നതിലാണ് പുതിയ ചിട്ടികളുടെ വിജയം.അതില്‍ വിജയിച്ചാല്‍ ജനം അംഗീകരിക്കും.
രാജ്യത്താകെയായി 18,000 പേര്‍ എടക്കളത്തൂരിന്റെ ചിട്ടിയില്‍ അണിചേര്‍ന്നിട്ടുണ്ട്. കോര്‍ ബാങ്കിങ് വന്നതോടെ പണമിടപാടുകള്‍ എളുപ്പമായി.തൃശൂര്‍ നഗരത്തില്‍ മാത്രമേ കലക്ഷന്‍ ഏജന്റുമാരെ നിയോഗിച്ചിട്ടുള്ളൂ.അടവ് മുടങ്ങി കോടതി നടപടികളിലേക്ക് നീങ്ങുന്ന അവസ്ഥ അധികം വരാറില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
വായ്പയെടുക്കുന്നതിനേക്കാള്‍ ആദായകരവും മറ്റ് നിക്ഷേപങ്ങളേക്കാള്‍ ലാഭകരവുമാണ് എടക്കളത്തൂരിന്റെ ഓരോ കുറികളും 24 വര്‍ഷത്തെ പാരമ്പര്യം കൈമുതലാക്കി സാധാരണക്കാര്‍ക്ക് ഉപയോഗപ്പെടും വിധമാണ് ചിട്ടിയുടെ രൂപകല്‍പന.ഒരു നറുക്കെടുപ്പും ബാക്കി ലേലത്തിലുമാണ് കുറികള്‍.കുറിതവണകള്‍ കാത്തലിക് സിറിയന്‍ ബാങ്ക്,എസ്.ബി.ടി., സൌത്ത് ഇന്ത്യന്‍ ബാങ്ക്,ഫെഡറല്‍,ധനലക്ഷ്മി ബാങ്ക്,എസ്.ബി.ഐ ബാങ്കുകള്‍ വഴി അടക്കാം.


ധനവര്‍ഷ
സെപ്തംബര്‍ 14 ന് ആരംഭിക്കുന്ന കുറിയാണ് ധനവര്‍ഷ.1.5 ലക്ഷമാണ് പ്രൈസ് സംഖ്യ.60 മാസം.അ-ആ നറുക്കുതരത്തില്‍ ആദ്യഅടവ് 1,200 രൂപ മാത്രമേ വരുന്നുള്ളൂ.ഇവര്‍ക്ക് സ്ഥിരം കിഴിവ് 18,000 രൂപയാണ്.കൃത്യമായി അടക്കുന്നഎല്ലാവറക്കും 12,000 രൂപ മണിബാക്കായി കിട്ടും.
ദശാബ്ദക്കുറി
ഒക്ടോബര്‍ 18 മുതലാണ് ചിട്ടി ആരംഭം.അഞ്ച് ലക്ഷമാണ് പ്രൈസ് സംഖ്യ.120 മാസം.ആദ്യ അടവ് 2,500 രൂപ.കുറിയില്‍ 3.7 കോടി ബോണസായി നല്‍കും.മാസക്കുറി തവണകള്‍ കൃത്യമായി അടക്കുന്നവര്‍ക്ക്37,000 രൂപ മണിബാക്ക്.സ്ഥിരം കിഴിവ് 60,000 രൂപ.അഞ്ച് ലക്ഷം രൂപയുടെ കുറിയില്‍ 3,59,300 രൂപമാത്രമേ തിരിച്ചടവ് വരുന്നുള്ളൂവെന്നതാണ് പ്രത്യേകത.ഒരു നറുക്ക് ലേലത്തില്‍ എടുക്കുകയാണെങ്കില്‍  ഏകദേശം നാല് ലക്ഷത്തോളം മാത്രമേ അടവ് വരുന്നുള്ളൂ.ബാക്കി 1,03,906 രൂപ ലാഭമാണ്.
വെബ് സൈറ്റ് : ംംം.ലറമസസമഹമവൌൃേരവശശേേല.രീാ  ഫോണ്‍: 0487 2338949,2338951

No comments:

Post a Comment