Sunday, September 25, 2011

ഗൃഹത്തിന് പൂര്‍ണതയേകാന്‍ ലാവിഷ്



ഗൃഹത്തിന് പൂര്‍ണതയേകാന്‍ ലാവിഷ്


ഗൃഹം സ്വപ്നതുല്യമായിരിക്കണമെന്നത് ഏവരുടെയും സ്വപ്നമാണ്.കാണാന്‍ തന്നെ ആഢ്യത്തമുണ്ടാവണം.വീടിന് പുറം പോലെ ആകര്‍ഷകമാകണം അകവും; ആരും കൊതിക്കുന്ന പോലെ.ഗൃഹസങ്കല്‍പത്തില്‍ മലയാളിയുടെ മനസ് ഇത്തരത്തിലാണ്.സാനിട്ടറി ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇന്ന് മലയാളികള്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നു.ഗുണനിലവാരം കൂടിയ ആകര്‍ഷകമായ സ്വദേശി-വിദേശി സാനിട്ടറി ഉല്‍പന്നങ്ങളാണ് വീടുകളില്‍ ഇടം പിടിക്കുന്നത്.തൃശൂര്‍ ജില്ലയിലാണെങ്കില്‍  ഇലക്ട്രിക്കല്‍- സാനിട്ടറി ഉല്‍പന്നങ്ങള്‍ക്കായി വലിപ്പചെറുപ്പം കൂടാതെ കഴിഞ്ഞ 32 കൊല്ലമായി നാട്ടുകാര്‍ ആശ്രയിക്കുന്ന  ഒരു ഇടമുണ്ട്.ലാവിഷ് -ലിങ്ക് ലൈന്‍സ് സ്ഥാപനങ്ങളാണിവ.മന്നാടിയാര്‍ ലൈന്‍സിലെ ലാവിഷ് ഇലക്ട്രിക്കല്‍സ് ആന്റ് സാനിട്ടറീസ്,പോസ്റ്റ് ഓഫിസ് റോഡിലെ ലിങ്ക് ലൈന്‍സ് എന്നിവക്ക് പുറമെ പോസ്റ്റ് ഓഫിസ് റോഡിലെ തന്നെ 'ലാവിഷ് ഹോം സ്റ്റൈല്‍' എന്ന ഇംപോര്‍ട്ടഡ് സാനിറ്ററി കലക്ഷനുകളുലെ അപൂര്‍വ ശേഖരവുമായാണ് തങ്ങളുടെ വ്യാപാര ശൃംഖല വ്യാപിപ്പിച്ചിരിക്കുന്നത്.തൃശൂര്‍ നഗരത്തിന് പുറത്ത് കുന്നംകുളത്തും ലിങ്ക് ലൈന്‍സിന് ശാഖയുണ്ട്.നവീകരണപ്രക്രിയയുടെ ഭാഗമായി കുന്നംകുളത്തെ ശാഖ അടുത്തു തന്നെ പട്ടാമ്പി റോഡിലേക്ക് മാറ്റി കൂടുതല്‍ വിപുലീകരണങ്ങളോടെ പ്രവര്‍ത്തനം  സജീവമാക്കുമെന്ന് സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടര്‍ വി.വി.ജേക്കബ് 'ബിസിനസ് ഫീസ്റ്റി'നോട് പറഞ്ഞു.
32 വര്‍ഷത്തെ ജേക്കബിന്റെ കഠിനാദ്ധ്വാനമാണ് വ്യാപാരമേഖലയുടെ വികസനത്തിനിടയാക്കിയത്.പോസ്റ്റോഫിസ് റോഡിലെ ലിങ്ക് ലൈന്‍സ് എന്ന ചെറിയ ഇലക്ട്രിക്കല്‍ കടയുടെ ചെറുമുറിയില്‍ നിന്ന് ഇന്നത്തെ അവസ്ഥയിലെത്തിയതിന് പിന്നിലെ കഥയും വ്യത്യസ്തമല്ല.ഐ.ടി.ഐ പഠനം കഴിഞ്ഞ് ബാഗ്ളുരില്‍ ജോലിനോക്കിവരികയായിരുന്ന ജേക്കബ് അളിയന്റെ സഹായത്തോടെയാണ് 28 ാം വയസില്‍ തൃശൂരില്‍ തിരിച്ചെത്തി ബിസിനസിലേക്കിറങ്ങുന്നത്.പഠിച്ച മേഖലയായതുകൊണ്ട് ഇലക്ട്രിക്കല്‍ സാധനങ്ങളുടെ വില്‍പന കേന്ദ്രമായിരുന്നു തുടങ്ങിയത്-ലിങ്ക് ലൈന്‍സ് ഇലക്ട്രിക്കല്‍സ്.വൈദ്യുതീകരണം സാര്‍വത്രികമാകുന്ന സമയമായിരുന്നു അത്. സബ്സിഡിയോടെ വൈദ്യൂതീകരണം നടന്നത് കച്ചവടത്തിന് ഉല്‍പ്രേരകമായി.പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല; ജേക്കബിന്.84 ല്‍ കുന്നംകുളത്ത് ലിങ്ക് ലൈന്‍സ് ശാഖ തുടങ്ങി.92 ലാണ് മന്നാടിയാര്‍ ലൈന്‍സില്‍ ലാവിഷ് ഇലക്ട്രിക്കല്‍സ് ആന്റ് സാനിട്ടറീസ് തുടങ്ങുന്നത്.ഫിനോലെക്സ്,ആങ്കര്‍,ക്രാബ് ട്രീ,വില്‍വെക്സ് വി ഗാര്‍ഡ്,സീമെന്‍സ് തുടങ്ങീ ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങളുടെയും ജോണ്‍സന്‍,മാര്‍ബോണൈറ്റ്,കജാരിയ, പാരിവെയര്‍,ജാഗ്വാര്‍,കെറോഗ്രസ്,പോര്‍സിലാനോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്റുകളുടെ സാനിട്ടറി ഉല്‍പന്നങ്ങളുടെ അംഗീകൃത ഷേറൂമാണിവിടം. ജനങ്ങളില്‍ നിന്ന് സാനിട്ടറി ഉല്‍പന്നങ്ങളോടുള്ള ജനങ്ങളുടെ ആഭിമുഖ്യമാണ് ലാവിഷ് ഹോം സ്റ്റൈല്‍ എന്ന സ്ഥാപനത്തിന്റെ രൂപീകരണത്തിലെത്തിയത്. ഇംപോര്‍ട്ടഡ് ഉല്‍പന്നങ്ങളുടെ അപൂര്‍വശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
2010ല്‍ കൂടുതല്‍ ടാക്സ് ശേഖരിച്ച സ്ഥാപനമെന്ന കേരള ട്രേഡ് അവാര്‍ഡ് 'ലാവിഷ'ിന് ലഭിച്ചിരുന്നു.ഇതിന്റെ ഭാഗമായി നിരവധി വേദികളില്‍ ആദരിക്കപ്പെടുകയും ചെയ്തു.ഉപഭോക്താവിനോടുള്ള പെരുമാറ്റം,കഴിഞ്ഞ 32 വര്‍ഷത്തെ വ്യാപാരം കൊണ്ട് സ്ഥാപനം നേടിയെടുത്ത വിശ്വാസ്യത,അപൂര്‍വ കലക്ഷന്‍ ,വിലക്കുറവ് ,ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ അംഗീകൃത ഷോറൂം എന്നീ ഗുണങ്ങളാണ് ജനങ്ങളെ 'ലാവിഷി'ലേക്ക് ആകര്‍ഷിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം കൊണ്ട് സാനിട്ടറി ഉല്‍പന്നങ്ങളുടെ അഭിരുചികളില്‍ വന്‍ മാറ്റമാണ് മലയാളിക്ക് വന്നുചേര്‍ന്നത്. തുറന്നുവെച്ച സാമ്പത്തികാവസ്ഥയിലും മാധ്യമങ്ങളുടെ സ്വാധീനത്തിലും വന്നുചേര്‍ന്നതാണീമാറ്റം.ഇറ്റാലിയന്‍ ,ചൈന,കൊറിയ,ഗള്‍ഫ് മേഖലയില്‍ നിന്നും ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കാന്‍ തിരക്ക് കൂട്ടി.ചൈനീസ് ഉല്‍പന്നങ്ങളുടെ വരവും കുറവല്ല. രംഗത്ത് മല്‍സരം കൂടി.ഇത് ഗുണമേന്മയിലും പ്രതിഫലിച്ചു.
ലിങ്ക് ലൈന്‍സ് സ്ഥാപിതമായ കാലത്ത് ഉല്‍സവ കാലത്ത് മാത്രമായിരുന്നു വില്‍പനയില്‍ തിരക്ക്.ഫാന്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങുക ഇക്കാലത്താണ്.ഇപ്പോള്‍ അവസ്ഥമാറി. ഇപ്പോള്‍ വീടില്‍ താമസമുറപ്പിക്കുന്നത് തന്നെ എല്ലാ സജ്ജീകരണങ്ങളോട് കൂടിയാണ്.ഫെസ്റ്റിവല്‍ സീസണില്‍ വന്‍ തിരക്കായി. കമ്പനിയുടമകള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തി.വര്‍ഷാവര്‍ഷം ഇറങ്ങുന്ന പുതിയ മോഡലുകള്‍ സാനിട്ടറി മേഖലയിലെ  മല്‍സരത്തിന് ആക്കം കൂട്ടി.ടൈലില്‍ തുടങ്ങി ക്ളോസറ്റ് വരെ പുതുമോഡലുകളില്‍ അവതരിച്ചു.മാറ്റങ്ങളേറെ വന്നെങ്കിലും ജനങ്ങള്‍ ഒപ്പം  നിന്നുവെന്ന് തെളിയിക്കുന്നതാണ് ലാവിഷിന്റെ വിജയഗാഥ.
ലാവിഷ്-ലിങ്ക്ലൈന്‍സ് വ്യാപാരശൃംഖലകളിലായി 54 തൊഴിലാളികള്‍ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നു. പി.എഫ് ഉള്‍പ്പെടെ ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് കവറേജും ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്.ഒല്ലൂരിലാണ് മാനേജിങ് ഡയരക്ടര്‍ ജേക്കബിന്റെ താമസം. മകന്‍ ഷിജു പൂര്‍ണ സമയം പിതാവിനെ സഹായിക്കാന്‍ ഒപ്പമുണ്ട്.

No comments:

Post a Comment