ബ്രൂസലോസിസ് മരണം:
സാധ്യത കേരളം അപകടമുനമ്പില്‍ ;
സാധ്യതാ പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറുകള്‍ മൂടിവെക്കുന്നു
ഫ്ലോസന്‍സ് നൈറ്റിങ്ഗെയിലിന്റെ ദു:ഖം
വിളക്കേന്തിയ വനിതയെന്നറിയപ്പെടുന്ന ഫ്ലോസന്‍സ് നൈറ്റിങ്ഗെയിലിനെ തീരാ ദുരിതത്തിലേക്ക് നയിച്ച രോഗമുണ്ട് ബ്രൂസിലോസിസ്.കന്നുകാലികളില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന അസുഖമാണിത്.200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാശ്ചാത്യ നാടുകളില്‍ രോഗം സുപരിചിതമായിരുന്നെങ്കിലും പരിഷ്കൃത സമൂഹം അത് മറന്നു.ജീവിതത്തെ മാറാവ്യാധികളാല്‍ വലച്ച് മരണത്തിലെത്തിക്കുന്ന അസുഖത്തിന്റെ ഭീകരമുഖമിതാ നമ്മുടെ തൊട്ടരികേ.....ഇക്കഴിഞ്ഞ മാസം മൂവാറ്റുപുഴയിലെ വീട്ടമ്മ മരിച്ചത് ബ്രൂസലോസിസ് മൂലമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നു.ബ്രൂസെല്ലാ മെലിറ്റന്‍സിസ് എന്ന രോഗാണു എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യവകുപ്പ് നെട്ടോട്ടമോടുന്നു.കേരളത്തില്‍ എന്നല്ലാ ഇന്ത്യയില്‍ തന്നെ അത്യപൂര്‍വമാണീ അസുഖം.
ബ്രൂസിലോസിസ്: മൂടിവെക്കലല്ല; വേണ്ടത് പ്രതിരോധം
അധികമൊന്നും തെരയേണ്ടാ..ആരോഗ്യവകുപ്പേ,.....സഹവകുപ്പായ മൃഗസംരക്ഷണ വകുപ്പിനോട് ചോദിക്കൂ....എന്താദ്...ന്ന്്...അല്ലെങ്കില്‍ പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറോട് ചോദിക്കൂ...അവര്‍ പറഞ്ഞു തരും ഒരു രഹസ്യം...മൂടിവെച്ച രഹസ്യം...കേരളത്തില്‍ ബ്രൂസിലോസിസ് എന്ന മഹാമാരിയുടെ സാധ്യത കൂടുതലാണ്.ഇന്ന് കണ്ടുപിടിച്ചതല്ല.മൃഗസംരക്ഷണ വകുപ്പ് കാലാകാലങ്ങളില്‍ കന്നുകാലികളുടെ പാലെടുത്ത് പരിശോധനക്കയക്കുന്ന പതിവുണ്ട്.ബ്രൂസലോസിസ് ഉള്‍പ്പെടെ രോഗങ്ങള്‍ കണ്ടെത്താന്‍..ഈ പ്രഹസന മാമാങ്കത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ വകുപ്പ് എഴുതിയെടുക്കുന്നുമുണ്ട്.ഈ പ്രക്രിയയില്‍ നമ്മുടെ വകുപ്പ് തന്നെ കണ്ടെത്തിയീട്ടുണ്ട് ബ്രൂസലോസിസ് സാധ്യതകള്‍.2007ല്‍ നടത്തിയ പരിശോധനാ ഫലത്തില്‍ ബ്രൂസലോസിസ് സംശയലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ തന്നെ ഈയുള്ളവനോട് വിവരാവകാശ അപേക്ഷയില്‍ സമ്മതിച്ചിട്ടുണ്ട്.പിന്നീട് തുടര്‍ പരിശോധനകള്‍ അതായത് പശുക്കളുടെ രക്തസാമ്പിളുകള്‍ എടുത്തുള്ള പരിശോധന നടന്നോയെന്ന് വ്യക്തമല്ല. ബ്രൂസലോസിസ് പരിശോധനയുടെ പ്രഥമഘട്ടം പാല്‍ മില്‍ക്ക് റിങ് ടെസ്റ്റിന് വിധേയമാക്കുകയെന്നതാണ്.തുടര്‍ന്നാണ് സംശയമുള്ള പ്രദേശങ്ങളില്‍ രക്തസാമ്പിള്‍ പരിശോധന നടക്കുക.
ആദ്യം 1992ല്‍
1992 ല്‍ ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.ബ്രൂസെല്ലാ മെലിറ്റന്‍സിസ് ടൈപ്പ് ബാക്ടീരിയയെയാണ് കണ്ടെത്തിയത്.ഭക്ഷണം പാചകം ചെയ്യുന്നതിലെ അപാകതയും പാല് പാശ്ചറൈസേഷന്‍ നടത്താത്തതുമാണ് രോഗകാരണമെന്ന് കണ്ടെത്തിയിരുന്നു.
സൂക്ഷിച്ചാല്‍.....
പനി,സന്ധിവാതം,ഭാരം കുറയല്‍,സന്ധിവേദന,ഡിപ്രഷന്‍ എന്നിവയാണ് ബ്രൂസിലോസിസ് ലക്ഷണങ്ങള്‍.രോഗത്തിന്റെ ഭാഗമായി കന്നുകാലികള്‍ക്ക് വന്ധ്യത, വൃഷ്ണം വീര്‍ക്കല്‍,അബോര്‍ഷന്‍ എന്നിവക്ക് സാധ്യതയുണ്ട്.രോഗം മൂര്‍ചിഛ് മരണത്തിലെത്തിയേക്കാം.പന്നികളില്‍ നിന്നും കന്നികാലികളില്‍ നിന്നുമാണ് രോഗവാഹകര്‍.വലിയ ഫാമുകളിലാണ് രോഗം പൊട്ടിപ്പുറപ്പെടാന്‍ സാധ്യത.മൃഗങ്ങളുമായി ഇടപെടുമ്പോള്‍ ശുചിത്വം പാലിക്കുകയെന്നത് മാത്രമാണ് മറുമരുന്ന് .സംശയമുള്ള മൃഗങ്ങളുമായി അടുത്തിടപെടാതിരിക്കുക.
No comments:
Post a Comment