മാനസിക സംഘര്‍ഷങ്ങളുടെ
ശാരീരിക രസതന്ത്രം
ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ്. മാനസിക ആരോഗ്യം എന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, സാധാരണ ജീവിത ക്ളേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഫലദായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന നിര്‍വചിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാനസിക ആരോഗ്യം ഒരു വ്യക്തിയുടെ ക്ഷേമത്തിനും ജനസമൂഹത്തിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമാണ്.2001 ലെ ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ 10 ശതമാനം പേര്‍ മാനസികരോഗമുള്ളവരാണ്.1000 ല്‍ 20 പേര്‍ക്ക് മാനസികരോഗങ്ങള്‍ ഏറെ കൂടുതലാണ്.ഇത്തരം കണക്കുകള്‍ വെളിപ്പെടുത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് മാനസികാരോഗ്യമില്ല എന്നതിലേക്കുതന്നെ.മാനസിക സമ്മര്‍ദ്ദമുýാകുമ്പോള്‍ ശരീരത്തിലുýാകുന്ന പ്രവര്‍ത്തനങ്ങളെന്തൊക്കെയെന്ന് അറിഞ്ഞിരിക്കേýതുý്.
ശാരീരിക രസതന്ത്രം
മാനസിക സംഘര്‍ഷങ്ങള്‍ കേന്ദ്ര നാഡീവ്യൂഹത്തിലും ഹോര്‍മോണുകളിലും സ്വതന്ത്ര നാഡീവ്യവസ്ഥയിലും മാറ്റങ്ങളുýാക്കുന്നു. ഇവ നമ്മുടെ ശരീരത്തിലെ സങ്കീര്‍ണമായ ആന്തരിക സംവിധാനങ്ങളെ തകരാറിലാക്കുകയും പ്രതിരോധശേഷി കുറക്കുകയും ചെയ്യുന്നു. ഏകാന്തത, വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങള്‍, ദൈനംദിന ജീവിതത്തിലെ കഷ്ടപ്പാടുകള്‍, സാമൂഹ്യ പിന്തുണയുടെ അഭാവം തുടങ്ങിയവ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുý്.
മാനസിക സമ്മര്‍ദം നമ്മുടെ ശാരീരിക രസതന്ത്രത്തിലും ചില മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ശരീരത്തിലെ ഈ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രനാഡീ വ്യൂഹം, സ്വതന്ത്രൃനാഡീ വ്യൂഹം, അന്തഃസ്രാവഗ്രന്ഥികള്‍, രോഗ പ്രതിരോധ വ്യവസ്ഥ എന്നിവക്ക് ഏറെ പ്രാധാന്യമുý്. മാനസിക സംഘര്‍ഷമുýാക്കുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വ്യക്തിയുടെ ആന്തരികാവയവങ്ങളെയും മാനസിക വ്യാപാരങ്ങളെയും ദോഷകരമായി ബാധിക്കും.
നമ്മുടെ ആന്തരീകാവയവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദം ഇവയുടെ പ്രവര്‍ത്തനത്തെ ആകെ താറുമാറാക്കുന്നു. കേന്ദ്ര നാഡീവ്യൂഹം, സ്വതന്ത്രനാഡീ വ്യവസ്ഥ, അന്തഃസ്രാവ ഗ്രന്ഥികള്‍, രോഗ പ്രതിരോധ വ്യവസ്ഥ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് മാനസിക വ്യാപാരങ്ങള്‍.
കേന്ദ്രനാഡീ വ്യവസ്ഥ
മസ്തിഷ്കവും സുഷുമ്നയും ചേര്‍ന്നതാണ് കേന്ദ്ര നാഡീവ്യവസ്ഥ . മസ്തിഷ്കത്തിലെത്തുന്ന ഉദ്ദീപനങ്ങളെ സ്വതന്ത്ര നാഡീവ്യവസ്ഥയിലേക്ക് എത്തിക്കുന്നത് റെട്ടിക്കുലര്‍ ആക്ടിവേറ്റിങ് സിസ്റ്റമാണ് . കൂടാതെ സംവേദന കോശങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിച്ച് പേശികള്‍, ഗ്രന്ഥികള്‍ ഇവയിലേക്ക് ആവശ്യമായ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്ന നാഡീവ്യൂഹ ഭാഗമാണ് കേന്ദ്ര നാഡീവ്യവസ്ഥ. നാഡീ വ്യൂഹത്തെ മുഴുവനും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ മുഖ്യധര്‍മം.
സ്വതന്ത്ര നാഡീ വ്യവസ്ഥ
നമ്മുടെ നിയന്ത്രണത്തിനുമതീതമായി അവ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമാണ് സ്വതന്ത്രനാഡീ വ്യവസ്ഥ .
സ്വതന്ത്ര നാഡീ വ്യവസ്ഥ (അചട) ക്ക് സിംപതറ്റിക് വ്യവസ്ഥ, പാരസിംപതറ്റിക് വ്യവസ്ഥ എന്നീ രý് ഘടകങ്ങളുý്. നട്ടെല്ലിന് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗാഗ്ളിയോണുകളുടെ രý് ശൃംഖലകളും അവയോട് ബന്ധപ്പെട്ട നാഡികളും ചേര്‍ന്നതാണ് സിംപ്തറ്റിക് വ്യവസ്ഥ. ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യധര്‍മം. പാര സിംപതറ്റിക് വ്യവസ്ഥ മസ്തിഷ്കത്തില്‍ നിന്നും സുഷുമ്നയില്‍ നിന്നും പുറപ്പെടുന്ന ചില നാഡീകള്‍ ചേര്‍ന്നുýായതാണ്.
ശരീരത്തിന് ആവശ്യമായ എല്ലാഘടകങ്ങളും നിലനിര്‍ത്തുക, ശേഖരിക്കുക, ഊര്‍ജ കലവറ നിറക്കുക, ആവശ്യമില്ലാത്ത മലിന പദാര്‍ഥങ്ങള്‍ പുറത്താക്കുക. രോഗാണുസംക്രമണം തടയുക. എന്നിവയാണ് പാരാസിംപതറ്റിക് വ്യവസ്ഥയുടെ ധര്‍മം. സിംപതറ്റിക് വ്യവസ്ഥയും പാരാസിംപതറ്റിക് വ്യവസ്ഥയും നേര്‍വിപരീത ഫലങ്ങളാണ് ശരീരത്തില്‍ വരുത്തുന്നത്. സിംപതറ്റിക് വ്യവസ്ഥ ഹൃദയമിടിപ്പിനെ കൂട്ടുന്നു. എന്നാല്‍ പാരാസിംപതറ്റിക് വ്യവസ്ഥ ഹൃദയമിടിപ്പിനെ കുറക്കുന്നു. ഇവ രýിന്റെയും ആപേക്ഷികമായ പ്രവര്‍ത്തനമാണ് ശരീരത്തിന്റെ പൊതുവായ പ്രവര്‍ത്തനം.
സിംപതറ്റിക് വ്യവസ്ഥയുടെ പ്രവര്‍ത്തനം സാധാരണയായി കാണപ്പെടുന്നത് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്ന ചുറ്റുപാടുകളിലാണ്. കഠിനമായ പ്രവര്‍ത്തനം ചെയ്യാന്‍ ശരീരത്തെ സജ്ജമാക്കുകയാണ് വ്യവസ്ഥയുടെ ധര്‍മം.മാനസിക സമ്മര്‍ദ്ദമുýാകുമ്പോള്‍ അവസ്്ഥയോട് പൊരുതുക, ഒളിച്ചോടുക തുടങ്ങി വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വലിയ അസ്ഥിപേശി പ്രവര്‍ത്തിക്കാനായി ഹൃദയഭിത്തികള്‍ കൂടുതല്‍ ചുരുക്കുന്നു. ഓക്സിജന്‍ കൈമാറ്റത്തിന്റെ വേഗത, അളവ് ഇവ വര്‍ധിക്കുന്നു. ഇത് മൂലം സംജാതമാകുന്ന വര്‍ധിച്ച ഊര്‍ജം അസ്ഥിപേശിയിലെ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിനാല്‍ കൂടുതല്‍ രക്തം അവയില്‍ കൂടി ഒഴുകുന്നു. തുടര്‍ന്ന് അന്നനാളത്തിലേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിക്കുന്നു.ആഹാര സ്വാംശീകരണം കുറക്കുകയും ചെയ്യുന്നതും സിംപതറ്റിക് വ്യവസ്ഥ തന്നെ.
അടുത്ത ഘടത്തില്‍ ശ്വസന നിരക്ക് ഉയര്‍ത്തുകയും ഉപശ്വാസനാളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നതോടെ യത്നത്തിന് ആവശ്യമായ ഓക്സിജന്‍ കാര്‍ബണ്‍ഡയോക്സൈഡ് വിനിമയം ഉറപ്പുവരുത്തുന്നു. വിയര്‍പ്പ് കൂടുന്നതിനാല്‍ ശരീരത്തിന്റെ താപനില കുറയുന്നു. പൊരുതുന്നതിനോ ഒളിച്ചോടുന്നതിനോ (ഫൈറ്റ് ഓര്‍ ഫ്ൈളറ്റ്) വേýിയുള്ള പ്രവര്‍ത്തനങ്ങള്‍ അല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമയത്ത് താല്‍കാലിക വിരാമം ഇടുന്നു. കൂടാതെ ദഹനപ്രക്രിയയുടെ തീവ്രതയും കുറയുന്നു. പെരിസ്റ്റാലിസിസ് മന്ദീഭവിക്കുന്നു. വിസര്‍ജന പ്രക്രിയയും മന്ദീഭവിക്കുന്നു.
അന്തഃസ്രാവീ വ്യവസ്ഥ
ശരീരത്തിലെ അന്തഃസ്രാവീ ഗ്രന്ഥികള്‍ എന്ന പ്രത്യേക തരം ഗ്രന്ഥികളും അവയുടെ സ്രവങ്ങളായ ഹോര്‍മോണുകളും ചേര്‍ന്നതാണ് അന്തഃസ്രാവീ വ്യവസ്ഥ.
അന്തഃസ്രാവീ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ നേരിട്ട് രക്തത്തിലോ മറ്റ് ശരീരദ്രവങ്ങളിലോ കലരുന്നു.തുടര്‍ന്ന് രക്തപര്യയന വ്യവസ്ഥ ഹോര്‍മോണുകളെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തിക്കുന്നു.അഡ്രിനല്‍, പിറ്റ്യൂട്ടറി, തൈറോയിഡ്, പാന്‍ക്രിയാസ് എന്നിവ മാനസിക സമ്മര്‍ദങ്ങളുമായി ബന്ധമുള്ള അന്തഃസ്രാവ ഗ്രന്ഥികളാണ്.
അഡ്രിനല്‍ ഗ്രന്ഥികള്‍
നമ്മുടെ ശരീരത്തിലെ രý് വൃക്കകളുടെയും മുകളിലായി സ്ഥിതി ചെയ്യുന്നതും ഏകദേശം തൃകോണാകൃതിയുള്ളതും വലിപ്പം കുറഞ്ഞതുമായ രý് ഗ്രന്ഥികളാണ് അഡ്രിനല്‍ .
ഇത് ഒന്നിനെ പൊതിഞ്ഞ് കൊýാണ് മറ്റൊന്ന് സ്ഥിതി ചെയ്യുന്നത്. മുകളില്‍ സ്ഥിതി ചെയ്യുന്ന അഡ്രിനാല്‍ ഗ്രന്ഥിയെ അഡ്രിനല്‍ കോര്‍ട്ടക്സ് എന്നും ഉള്ളിലുള്ള ഭാഗത്തെ അഡ്രിനല്‍ മെഡുല്ല എന്നും വിളിക്കുന്നു. ഇവയുടെ പ്രവര്‍ത്തനത്തെ പറ്റി പറയുമ്പോള്‍ അഡ്രിനല്‍ കോര്‍ട്ടക്്സിനെ നയിക്കുന്നതും നിയന്ത്രിക്കുന്നതും പിറ്റ്യൂറ്ററിയാണെങ്കില്‍ മെഡുല മസ്തിഷ്കത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
അഡ്രിനല്‍ മെഡുല
അഡ്രിനല്‍ ഗ്രന്ഥിയുടെ അകം ഭാഗമായ അഡ്രിനല്‍ മെഡുല 'അഡ്രിനാലിന്‍' , നോര്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ഉദ്പാദിപ്പിക്കുന്നു. സിംപതറ്റിക്ക് വ്യവസ്ഥയുടെ സ്വാധീനത്താല്‍ സൃഷ്ടിക്കപ്പെടുന്ന ഉദ്ദീപനങ്ങള്‍ നിലനിര്‍ത്തുന്നത് ഈ ഹോര്‍മോണ്‍ മുഖാന്തിരമാണ്.ഇവയുടെ പ്രവര്‍ത്തനം സിംപതറ്റിക് വ്യവസ്ഥസംജാതമാക്കിയ ഉദ്ദീപനത്തെ കൂടുതല്‍ ശക്തമാക്കുകയും ഫൈറ്റ് ഓര്‍ ഫ്െളയിറ്റ് പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഹൃദയമിടിപ്പ്, ബ്ളഡ് പ്രഷര്‍, ശ്വസനം, രക്തത്തിശല്‍ പഞ്ചസാര എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കുകയും ഗാസ്ട്രോഇന്റസ്റ്റിനല്‍ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു.
ഇങ്ങനെ രക്തത്തില്‍ കലര്‍ന്ന അഡ്രിനാലിന്റെ പ്രതികരണം സാവകാശം തുടങ്ങുകയും കൂടുതല്‍ സമയം നിലനില്‍ക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇരുപതോ മുപ്പതോ സെക്കന്റ് സമയം മാത്രമെ രക്തത്തില്‍ അഡ്രിനാലിനും നോര്‍ അഡ്രിനാലിനും ഉýാകൂ. ഇവ സാവകാശത്തിലേ മാറി പോകുന്നുള്ളൂ. അതിനാല്‍ അവയുടെ ഫലം ഒരു മണിക്കൂറോ അതില്‍ കൂടുതലോ നിലനില്‍ക്കുന്നു. സിംപതറ്റിക് വ്യവസ്ഥയുടെ ഫലത്തിന്റെ സമയദൈര്‍ഘ്യത്തിന്റെ ഏതാý് 10 മടങ്ങ് കൂടുതലാണ് അഡ്രിനാലിന്റെയും നോര്‍ അഡ്രിനാലിന്റെയും പ്രവര്‍ത്തന സമയം.
പിറ്റ്യൂട്ടറി ഗ്രന്ഥി
പിറ്റ്യൂട്ടറി ഗ്രന്ഥിയാണ് അഡ്രിനാല്‍ കോര്‍ട്ടക്സിനെ നയിക്കുന്നത്.തലച്ചോറിന്റെ താഴെയായി സ്ഥിതി ചെയ്യുന്ന പയര്‍മണി വലുപ്പത്തിലുള്ള ഗ്രന്ഥിയാണിത്.ഗ്രന്ഥിക്ക് ആന്റീരിയര്‍ ലോബ് എന്നും എന്നും രý് ഭാഗങ്ങളുý്.
സ്ട്രെസ് പ്രതികരണവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളാണ് അഡ്രിനോ കോര്‍ട്ടിനോ ട്രോഫിക് ഹോര്‍മോണും (അഇഠഒ) തൈറോയ്ഡ് ഉത്തേജന ഹോര്‍മോണും . ഹൈപ്പോതലാമസിന്റെ നിയന്ത്രണവിധേയമായിട്ടാണ് ആന്റീരിയര്‍ ലോബിന്‍ നിന്ന് ഹോര്‍മോണുകള്‍ പുറപ്പെടുന്നത്. ഹൈപ്പോതലാമസില്‍ നിന്നും നിയന്ത്രണങ്ങള്‍ രാസസന്ദേശങ്ങളായിട്ടാണ് ലോബില്‍ എത്തുക. ഹൈപ്പോതലാമസിന് ഇത് ചെയ്യാന്‍ സാധിക്കുന്നത ്രക്തത്തില്‍ കലര്‍ന്ന മറ്റ് ഹോര്‍മോണുകളുടെ നിലയനുസരിച്ചാണ്. ഈ സംവിധാനത്തിന് നെഗറ്റീവ് ഫീഡ് ബാക്ക് ലൂപ്പ് (ചലഴമശ്േല എലലറയമരസ ഘീീു) എന്ന് പറയുന്നു. കൂടാതെ ഇതിനോട് ലിംബിക് സിസ്റ്റം , സെറിബ്രല്‍ കോര്‍ട്ടക്സ് എന്നിവയില്‍ നിന്നുള്ള സംവേദനങ്ങളുമുý്.
പിറ്റ്യൂട്ടറിയുടെ മറ്റൊരു ഭാഗമായ പോസ്റ്റീരിയര്‍ ലോബില്‍ നിന്നും ആന്റീ ഡൈറൂട്ടിക് (അിശേറശൌൃലശേര ഒീൃാീില- അഉഒ), ഒക്സിടോസിന്‍ (ഛ്യഃീരശി) എന്നീ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു.
സ്ട്രെസ് പ്രതികരണവുമായി ബന്ധമുള്ളത് എ.ഡി.എച്ചിനാണ്. ഹൈപ്പോതലാമസിലാണ് എ.ഡി.എച്ച് ഉല്‍പാദിപ്പിക്കപ്പെടുന്നത്. പോസ്റ്റീരിയര്‍ പിറ്റ്യൂട്ടറിയിലേക്ക് ഇവ ചെറിയ രക്തക്കുഴലുകള്‍ വഴി എത്തിച്ചേരുന്നു.അവയെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസിലെ ഓസ്മോ റിസപ്റ്റേര്‍സ് (ഛാീൃലരലുീൃ) ആണ്. ഇവ ശരീരത്തിലെ ഫ്ളൂയിഡ് ലെവലിനെ സ്വാധീനിക്കുന്നു. ഇവിടെയും ആന്റീരിയര്‍ ലോബിലെന്ന പോലെ നെഗറ്റീവ് ഫീഡ് ബാക്ക് ലൂപ്പ് ആവര്‍ത്തിക്കുന്നു.
സ്ട്രെസ് വരുമ്പോള്‍ പിറ്റ്യൂട്ടറി ഹോര്‍മോണുകളുടെ വിസര്‍ജനം കൂട്ടുന്നു. അതോടെ രക്തത്തിലെ പഞ്ചസാര വര്‍ധിക്കുന്നു. ഇതോടെയുýാകുന്ന ഊര്‍ജം തീവ്ര പ്രവര്‍ത്തനത്തിന് വ്യക്തിയെ പ്രേരിപ്പിക്കുന്നു. അതോടൊപ്പം പിറ്റ്യൂട്ടറി എ.ഡി.എച്ച് ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇവ ശരീരത്തിലെ ഫ്ളൂയിഡ് ലെവല്‍ കൂട്ടാന്‍ കിഡ്നിയെ പ്രേരിപ്പിക്കുന്നു. ഈ പ്രവര്‍ത്തനം മുറിവും അതുമൂലമുýാകുന്ന ഷോക്കും (ടവീരസ) ഇല്ലാതാക്കാനും രക്തനഷ്ടം കുറക്കാനും സഹായിക്കും. രക്തത്തിന്റെ വ്യാപ്തം കൂട്ടുന്നതിനാല്‍ ബ്ളഡ് പ്രഷര്‍ ഉയരുകയും ചെയ്യും.
അഡ്രിനല്‍ കോര്‍ട്ടക്സ്
അഡ്രിനാല്‍ ഗ്രന്ഥിയുടെ പുറം ഭാഗമായ അഡ്രിനല്‍ കോര്‍ട്ടക്സ് ഗ്ളൂക്കോ കോര്‍ട്ടിക്കോയിഡുകള്‍,മിനറലോകോര്‍ട്ടിക്കോയിഡുകള്‍ എന്നിങ്ങനെ രý് തരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഗ്ളൂക്കോകോര്‍ട്ടിക്കോയിഡുകളുടെ ബഹിര്‍ഗമനം പിറ്റ്യൂട്ടറി പുറപ്പെടുവിക്കുന്ന അഡ്രിനോ കോര്‍ട്ടിനോ ട്രോഫിക് ഹോര്‍മോണ്‍(അഇഠഒ) ആണ് നിയന്ത്രിക്കുന്നത്. അഇഠഒന്റെ അളവ് കൂടുകയും ചെയ്യുന്നതിനനുസരിച്ച് ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡ് സ്രവം കൂടുകയും കുറയുകയും ചെയ്യുന്നു. ഇവ പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍ എന്നിവ ശരീരത്തില്‍ നിന്ന് സ്വീകരിച്ച് കരളിന്റെ സഹായത്തോടെ അവയെ ഗ്ളൂക്കോസാക്കി മാറ്റുന്നു. ബ്ളഡ് ഷുഗര്‍ ഉയരുന്നതോടൊപ്പം രക്തത്തിലെ കൊഴുപ്പിന്റെ അംശം കൂടുകയും ചെയ്യുന്നു. ഇതില്‍ നിന്നും വ്യക്തിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നു. 'എശഴവ ീൃ എഹശഴവ' ന് വേýി ഈ ഗ്ളൂക്കോ കോര്‍ട്ടിക്കോയിഡുകള്‍ തൈമസ്,സ്പ്ളീന്‍ ,ലിംഫ് നൂഡ്സ് ഇവ ചുരുക്കി ശരീരത്തിനേറ്റ മുറിവിനോടും നാശത്തിനോടും അണുബാധയോടും പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഗ്ളൂക്കോകോര്‍ട്ടിക്കോയിഡുകള്‍ രോഗപ്രതിരോധ വ്യവസ്ഥയെ സ്വാധീനിക്കും. ഈ പ്രവര്‍ത്തനം മൂലം ലിംഫോസെറ്റ്്സ് , ആന്റീബോഡി ഇവയുടെ വര്‍ധനയെ ചുരുക്കുന്നു. ഇപ്രകാരം ഗ്ളൂക്കോകോര്‍ട്ടികോയിഡുകള്‍ ഊര്‍ജം രൂപാന്തരപ്പെടുത്തി ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കും. എന്നാല്‍ ഇത് രോഗ പ്രതിരോധശക്തിയെ കുറക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അഡ്രിനല്‍ കോര്‍ട്ടിക്സിലെ മിനറലോകോര്‍ട്ടിക്കോയിഡുകള്‍. ഇവ ശരീരത്തില്‍ കൂടുതല്‍ ലവണങ്ങളും ഫ്ളൂയിഡും കൂട്ടാന്‍ കിഡ്നിയെ സഹായിക്കും.ഇത് അഉഒന്റെ പ്രവര്‍ത്തനത്തിനെ സഹായിക്കുന്നുý്.
തൈറോയിഡ് ഗ്രന്ഥി
നമ്മുടെ കഴുത്തിന്റെ മുന്നിലായും താടിക്ക് തൊട്ടുതാഴെ ഉള്ളിലുമാണ് തൈറോയിഡ് ഗ്രന്ഥി. ഇതുല്‍പാദിപ്പിക്കുന്ന തൈറോക്സിന്‍ വിസര്‍ജനം നിയന്ത്രിക്കുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ തൈറോയിഡ് സ്റ്റിമുലേറ്റിങ്ങ് ഹൊര്‍മോണ്‍ (ഠടഒ) ആണ്. ഗ്ളൂക്കോസിന്റെ രൂപാന്തരവും ഉപയോഗവും കോശങ്ങളിലേക്ക് ഉള്ള ഓക്സിജന്‍ പ്രവാഹവും ഇത് വര്‍ധിപ്പിക്കുന്നു. സ്ട്രെസ് അനുഭവപ്പെടുമ്പോള്‍ തൈറോക്സിന്റെ വിസര്‍ജനത്തിന്റെ അളവും കൂടും. ഇങ്ങനെ ലഭ്യമായ ഊര്‍ജത്തിന്റെ ഉപയോഗം അടിയന്തിര ഘട്ടങ്ങളില്‍ ഉചിത വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്ട്രെസ് അനുഭവിക്കുന്ന വ്യക്തിയെ സഹായിക്കുന്നു.
പാന്‍ക്രിയാസ്
ആമാശയത്തിന് തൊട്ടുതാഴെയായി ഏകദേശം ആറിഞ്ച് നീളത്തില്‍ സ്ഥിതി ചെയ്യുന്ന പാന്‍ക്രിയാസ് ഒരു അന്തഃസ്രാവ ഗ്രന്ഥിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ഗ്ളൂക്കോജന്‍ ,ഇന്‍സുലിന്‍ എന്നീ രýിനം ഹോര്‍മോണുകള്‍ സ്രവിക്കുന്നു. രക്തത്തിലെ ഗ്ളൂക്കോസിന്റെ നിലകളാണ് ഇവയുടെ വിസര്‍ജനത്തെ നിയന്ത്രിക്കുന്നത്. സ്ട്രെസ് ഉýാകുമ്പോള്‍ വര്‍ധിച്ച ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാാല്‍ കൂടുതല്‍ ബ്ളഡ് ഷുഗര്‍ ഉപയോഗിക്കപ്പെടുന്നു. ബ്ളഡ്ഷുഗര്‍ നിലകള്‍ ക്രമീകരിക്കാന്‍ പാന്‍ക്രിയാസ് കൂടുതല്‍ ഗ്ളൂക്കജന്‍ വിസര്‍ജിക്കുകയും രക്തത്തിലേക്ക് കൂടുതല്‍ പഞ്ചസാര കലരുകയും ചെയ്യുന്നു.
ബ്ളഡ് ഷുഗര്‍ ലെവല്‍ ഉയരുമ്പോള്‍ ഇന്‍സുലിന്‍ സ്രവം ഉദ്ദീപിക്കപ്പെടുകയും അതുവഴി കരള്‍, പേശികള്‍, കൊഴുപ്പിന്റെ കലകള്‍, ഇവയില്‍ ശേഖരിക്കപ്പെടുന്നു. തന്മൂലം ശരീരത്തിലെ ബ്ളഡ് ഷുഗര്‍ നില താഴുമ്പോള്‍ ഈ പ്രവര്‍ത്തനം മന്ദീഭവിക്കും. അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍, തൈറോക്സിന്‍, ഗ്ളൂക്കോകോര്‍ട്ടിക്കോയിഡുകള്‍ ഇവയുടെ വര്‍ധിച്ച വിസര്‍ജനം മൂലം സംജാതമാകുന്ന ഉയര്‍ന്ന ബ്ളഡ് ഷുഗര്‍ നിലകള്‍ ഇന്‍സുലിന്‍ വിസര്‍ജനത്തിന് പ്രചോദനമാകും.എന്നാല്‍ അഡ്രിനല്‍ മെഡുലയില്‍ നിന്നുള്ള അഡ്രിനാലിന്‍ ഇന്‍സുലിന്‍ വിസര്‍ജനത്തെ എതിര്‍ക്കുന്നു. ഈ രý് പ്രവര്‍ത്തനങ്ങളും കൂടിച്ചേര്‍ന്ന് വ്യക്തിക്ക് എശഴവ ീൃ എഹശഴവ ന് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നു.
അന്തഃസ്രാവ വ്യവസ്ഥയില്‍ വന്നുകൂടുന്ന വ്യതിയാനങ്ങള്‍ രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തൈറോയ്ഡ്, മറ്റ് കലകള്‍ ഇവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.ചുരുക്കത്തില്‍ സ്ട്രെസിന് രോഗപ്രതിരോധശേഷിയെ തകിടം മറിക്കാനാകും.
മനസും രോഗ പ്രതിരോധ ശേഷിയും
നമ്മുടെ രോഗ പ്രതിരോധശേഷിയെ താഴ്ത്തുന്നതില്‍ അസുഖത്തേക്കാള്‍ ഉല്‍കണ്ഠക്ക് പങ്കുýന്നുള്ളതാണ് കýത്തല്‍. 70 ശതമാനം വരുന്ന രോഗങ്ങളുടെ കാരണം സംഘര്‍ഷങ്ങളുടെ ഫലമാണെന്ന അറിവ് ഗൌരവകരമാണ്.
ജനറല്‍ അഡാപ്റ്റേഷന്‍ സിന്‍ഡ്രോം
മാനസിക സംഘര്‍ഷം ശാരീരിക തലത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു മാതൃകയാണ് ഗാസ് അഥവാ ജനറല്‍ അഡാപ്റ്റേഷന്‍ സിന്‍ഡ്രോം (ഏമ ീൃ ഏലിലൃമഹ അറമുമേശീിേ ട്യിറൃീാല) 'ഹാന്‍സ് സിലേ' എന്ന ശാസ്ത്രജ്ഞനാണ് ഇത ്കý് പിടിച്ചത്. ഇതിന് മൂന്ന് ഘട്ടമാണുള്ളത്.
1, മുന്നറിയിപ്പ് ഘട്ടം (അഹമൃാ ഞലമരശീിേ)
2, പ്രതിരോധ ഘട്ടം (ടമേഴല ീള ഞലശെമിെേരല)
3, ക്ഷീണാവസ്ഥ (ടമേഴല ീള ഋഃവമൌശീിെേ)
മാനസിക സംഘര്‍ഷമുýാകുന്ന ഉടനെ തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധസംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ഇതാണ് മുന്നറിയിപ്പ് ഘട്ടം. രýാമത്തെ ഘട്ടത്തില്‍ പ്രതിരോധ സംവിധാനം സജീവമായി പ്രവര്‍ത്തനസജ്ജമാകുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ പ്രതിരോധ ശക്തി കുറയുകയും ക്ഷീണിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ മനസിലാക്കുകയും യുദ്ധത്തിനും ഭയത്തിനും ഒളിച്ചോട്ടത്തിനും (എശഴവ, എൃശഴവ,എഹശഴവ) എതിരെ ഒരു മനഃസന്തുലിതാവസ്ഥ സൃഷ്ടിക്കാനും ഉള്ള കഴിവാര്‍ജിക്കുന്നതുവരെ മനുഷ്യരാശിക്ക് ഇതില്‍ നിന്നും മോചനമില്ല.
പി.പി.
കടപ്പാട്.ഡോ.സി.കെ.അനില്‍കുമാര്‍,നവജീവന്‍ ഹോളിസ്റ്റിക് ഹോസ്പിറ്റല്‍,കോഴിക്കോട്.
No comments:
Post a Comment