നിര്‍മാണചെലവ് കുറക്കാന്‍ കോസ്റ്റ് ഫോര്‍ഡ് മാതൃക
വീട് നിര്‍മാണത്തില്‍ ചെലവുകുറക്കാന്‍ കോസ്റ്റ് ഫോര്‍ഡിന്റെ ചില രീതികളുണ്ട്.വീടിന് തറയെടുക്കുന്നതുമുതല്‍ നിര്‍മാണം പൂര്‍ത്തിയാവും വരെ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ചെലവ് നാല്‍പതു ശതമാനം വരെ കുറക്കാം.
തറയെടുക്കല്‍
തറയെടുക്കുന്നത് ഒന്നര അടി വീതിയില്‍ തറയെടുത്താല്‍ മതി. അനാവശ്യമായി കൂടുതല്‍ സ്ഥലമെടുത്ത് നീട്ടി തറ പണിതിട്ട് പ്രത്യേകിച്ച് പ്രയോജനമില്ല.പുറത്തേക്ക് 'വലിവിട്ട് 'തറയെടുക്കുന്നത് അധികചെലവാണെന്നാണ് വിദഗ്ദാഭിപ്രായം.വലിയ കുഴികള്‍ ആവശ്യമില്ല.കുഴിയെടുക്കുന്ന മണ്ണ് വീടിനുള്ള സ്ഥലത്തിനകത്തേക്കിടാം. പുറത്തേക്കിട്ട് പിന്നീട് അകത്തേക്ക് തന്നെ കോരിയിട്ട് ഫില്ലിങ് നടത്തേണ്ട ചെലവ് ഒഴിവാക്കാം.അടിത്തറയില്‍ കരിങ്കല്ലിട്ട് കല്ലുകള്‍ക്കിടയിലെ ഭാഗം കുമ്മായമോ ചളിമണ്ണോ ഇട്ട് നിറക്കാം.തറയിലെ കട്ടിയേറിയ കോണ്‍ക്രീറ്റിങ് ഒഴിവാക്കാം.ഉറപ്പുള്ള മണ്ണാവണമെന്ന് മാത്രം.
ചുമര്‍
ചുടുകട്ടയിലോ, മണ്ണിലോ,സാന്‍ഡ് ലൈം ബേനുാക്കിലോ നിര്‍മിക്കാം.ഇഷ്ടി സൈസ് 9 ത 4.5ഃ3 ഇഞ്ച് ആകുന്നതാണ് ഉത്തമം.കൈയിലൊതുങ്ങുന്നതാകണം.
ഒറ്റ നില വീടിന് ഫൌണ്ടേഷന്റെ നടുക്കില്‍ നിന്ന് ഇഷ്ടിക പണി തുടങ്ങേണ്ട ആവശ്യമില്ല. ഫൌണ്ടേഷന്‍ വാളിന്റെ പുറംഭാഗത്ത് നിന്ന് മാത്രമേ ഒമ്പതിഞ്ച് വീതിയില്‍ ചുമര്‍ നിര്‍മിക്കേണ്ടതുള്ളൂ.പുറത്തേക്ക് തള്ളിനിന്ന് കരിങ്കല്‍ ഫൌണ്ടേഷന് ബലക്ഷയം സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
നിര്‍മാണം
എലിക്കെണി (റാറ്റ് ട്രാപ്പ്) രീതിയിലുള്ള നിര്‍മാണ രീതിയാണ് കോസ്റ്റ്ഫോര്‍ഡ് സ്വീകരിക്കുന്നത്.ഇതിലൂടെ 25 ശതമാനം ഇഷ്ടിക ലാഭിക്കാം.ലംബമായി നിരത്താവുന്ന മൂന്നുവരി ഇഷ്ടിക സ്പേസില്‍ രണ്ട് വരി പണിത് നടുവിലെ സ്പേസ് ഒഴിച്ചിടുന്ന രീതിയാണ് (പടം).ദീര്‍ഘ ചതുരാകൃതിയിലായിരിക്കും ഒഴിച്ചിട്ട സ്ഥലം.വായു സഞ്ചാരം മുറിക്കുള്ളില്‍ യഥേഷ്ടമുണ്ടാവുമെന്ന ഗുണം കൂടി ഇതിനുണ്ട്.
ഇഷ്ടിക വിരിക്കല്‍
ഒരെണ്ണം കിടത്തിയും അടുത്തത് എതിര്‍ ദിശയില്‍ ലംബമായി വച്ചുമാണ് ഇഷ്ടിക നിരത്തുന്നത്(ക്രോസ് സെക്ഷന്‍ രീതിയില്‍).ഇതേ രീതിയില്‍ നിരത്തും വിധം ചുമരിന്റെ നീളം നോക്കി ആവശ്യമായ കട്ടകള്‍ തെരഞ്ഞെടുക്കാം. (പടം)മുഴു ഇഷ്ടിക അധികമായി വരുമ്പോള്‍ ചെറു ഇഷ്ടികകളാക്കി ഗ്യാപ് ഫില്‍ ചെയ്യേണ്ടതില്ല.ഇഷ്ടികകള്‍ തമ്മിലെ ബോണ്ടിങിനെ ഇത് ബാധിക്കും.ഇടക്ക് സ്പേസ് ഇട്ട് ഗ്യാപ് ക്രമീകരിക്കാം.ആദ്യം കുമ്മായമിട്ട് നിരപ്പാക്കി മുകളില്‍ ഇഷ്ടിക വക്കുക. ഇടക്കുള്ള സ്പേസില്‍ കുമ്മായമിട്ട് ലെവല്‍ ചെയ്യാം.
ചുവര്‍
വായുസഞ്ചാരമുണ്ടാകും വിധം ഇഷ്ടികകള്‍ ഒഴിവാക്കി കുത്തനെയും ലംബവുമായ ഇഷ്ടികള്‍ ഒഴിവാക്കി ഗ്യാപ് ഇട്ടും ചുവര്‍ തയ്യാറാക്കാം. ജനലിന്റെ ആവശ്യം ഒഴിവാക്കി അതിനുവേണ്ട മരം,ഗ്ളാസ് മറ്റ് ചെലവുകളും ചുരുക്കുകയും ചെയ്യാം.വേണമെങില്‍ ഗ്ളാസിടാം.
പോയന്റിങ്
പ്ളാസ്റ്ററിങും പെയിന്റിങും വേണ്ട. പോയിന്റിങും പാച്ചിങും ചുമരിന് മതിയാകും. ചുമര്‍ നിര്‍മിക്കുന്നതോടൊപ്പം കുമ്മായത്തില്‍ മിനുക്കുപണികള്‍ നടത്തിയാല്‍ പിന്നീട് ഇതിനുവേണ്ടി സമയം കണ്ടെത്തേണ്ടി വരില്ല.നിരപ്പ് ശരിയാക്കി ലൈന്‍ കൊടുത്ത് ചുവര്‍ പണി അവസാനിപ്പിക്കാം.
ബ്രിക് ലിന്റല്‍
നാല് അടി വീതിയിലുള്ള ജനലോ വാതിലോ നിര്‍മിക്കാനായി കോണ്‍ക്രീറ്റ്-സ്റ്റീല്‍ ലിന്റലുകള്‍ ഒഴിവാക്കാം.പകരം കോസ്റ്റ് ഫോര്‍ഡ് മുന്നോട്ട് വക്കുന്ന സാങ്കേതിക വിദ്യ ഇതാണ്.ജനല്‍നവാതില്‍ ഫ്രെയിമുകളുടെ മുകളിലായി ഒരു വരി ഇഷ്ടിക വീതി ഭാഗം മുഖം വരും വിധം നിരത്തുക.മുകളിലായി ഇഷ്ടിക ചരിച്ച് നീളനെ പണിയുക. മൂന്ന് വരി ഇഷ്ടിക സ്ഥലത്ത് നടുഭാഗം ഒഴിച്ചുള്ള ഇരു വശത്താണ് ഇങ്ങനെ നിര്‍മിക്കേണ്ടത്.നടുവില്‍ രണ്ട് റോഡ് സ്റ്റീല്‍ കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്യുക.ഇത്തരത്തില്‍ നിര്‍മാണം ക്രമീകരിച്ചാല്‍ ചെലവ് പകുതിയായി കുറയുകയും കാണാന്‍ മനോഹാരിത ലഭിക്കുകയും ചെയ്യും.
ഇവ ആര്‍ച്ച് രൂപത്തിലും ,ഫനുാറ്റ് രൂപത്തിലും സെഗ്മെന്റഡ് രൂപത്തിലും കോര്‍ബെല്‍ഡ് ആര്‍ച്ച് രൂപത്തിലും പണിയാം.മണ്ണ് തേച്ച് പണിയുന്ന വീടുകള്‍ക്ക് ഏറെ യോജിച്ച നിര്‍മിതിയാണിത്.
കോര്‍ബെല്‍ ആര്‍ച്ചുകളാണ് ഇത്തരത്തില്‍ ചെലവ് ഏറെ കുറഞ്ഞവ.ഇഷ്ടികയുടെ 2.25 ഇഞ്ച് താഴത്തെ ഇഷ്ടികയേക്കാള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയാണിത് .
മേല്‍ക്കൂര
ഫില്ലര്‍ സ്ലാബുകളാണ് മേല്‍കൂരക്കായി ഉപയോഗിക്കുന്നത്.തട്ടടിച്ച് കോണ്‍ക്രീറ്റില്‍ ഓട് പതിപ്പിച്ചുള്ള നിര്‍മാണമാണിത് .ചെലവ് ഏറെ കുറവാണെന്നതാണിതിന്റെ മെച്ചം.
No comments:
Post a Comment