ഗുണമേന്മയേറിയ ഫര്‍ണിച്ചറിന് മറ്റൊരു പേര് ;
കൈരളി ഫര്‍ണിച്ചര്‍
സൌന്ദര്യമേറിയ അകത്തളങ്ങള്‍ വീടിന് ഐശ്വര്യമാണ്.ലിവിങ് റൂമായാലും അടുക്കളയായാലും ആകര്‍ഷകമായിരിക്കണം.വീടിന്റെ ചുവരിനും വലിപ്പത്തിനുമനുസരിച്ച് മാറ്റ് കൂട്ടുന്ന ഗുണമേന്മയേറിയ ഫര്‍ണിച്ചറുകള്‍ അത്യന്താപേക്ഷിതമാണ്.ഈ ഘടകമാണ് വര്‍ഷങ്ങളായി കൈരളി ഫര്‍ണിച്ചറിനെ വീട്ടകങ്ങളില്‍ ഇടം കൊടുക്കുന്നത്.വിദേശീ- സ്വദേശീ ഫര്‍ണിച്ചറുകളുടെ അപൂര്‍വശേഖരത്തിന് 'കൈരളി'യുടെ വിശ്വാസ്യത കൂടിയൊരുമിക്കുമ്പോള്‍ അകത്തളങ്ങള്‍ക്ക് ചാരുത ഉറപ്പ്.
ഫര്‍ണിച്ചര്‍ മേഖലയില്‍ 32 വര്‍ഷത്തെ പരിചയസമ്പത്താണ് കൈരളി ഫര്‍ണിച്ചറിന്റെ മുതല്‍ക്കൂട്ട്.പാരമ്പര്യശൈലിയിലുള്ളതു മാത്രമല്ല ന്യൂജനറേഷന്‍ വീടുകള്‍ക്ക് വേണ്ട ഇന്റര്‍ നാഷനല്‍ ഫര്‍ണിച്ചര്‍ കലക്ഷനാണ് കൈരളിയുടെ പ്രത്യേകത. അബൂദബിയിലെ 'കൈരളി ഫര്‍ണിച്ചറി'ന്റെ സ്വീകര്യതയുടെ ചുവടുപിടിച്ചാണ് കൈരളി ഷോറൂം പൂങ്കുന്നത്ത് തുടങ്ങിയത്.പത്ത് വര്‍ഷം മുമ്പായിരുന്നു തൃശൂരില്‍ കൈരളി ഷോറൂം തുടങ്ങിയത്.കൂടാതെ അടുക്കളക്ക് മാത്രമായി പ്രത്യേക ഷോറൂം'കൈരളി മോഡുലാര്‍ കിച്ചണ്‍' പേരാമംഗലത്തും പ്രവര്‍ത്തിക്കുന്നു.
വിദേശ ഫര്‍ണിച്ചറുകളുടെ
അപൂര്‍വ കളക്ഷന്‍
കൈരളിയുടെ പ്രത്യേകത പ്രശസ്തമായ വിദേശ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ അപൂര്‍വ വൈവിധ്യങ്ങളാണ്.ഓഫീസ് ഫര്‍ണിച്ചര്‍,സോഫ, മാട്രസ്,വീട്ടിലേക്കുള്ള അലങ്കാര വസ്തുക്കള്‍,തായ് ഫനുവേഴ്സ് ,വാല്‍ഡ്രോബ്,കേട്ട്,ക്രോക്കറി ഷെല്‍ഫ് എന്നിവയുടെയെല്ലാം കളക്ഷന്‍ ഷോറൂമിലുണ്ട്. പല പ്രമുഖ ബ്രാന്‍ഡഡ് വിദേശ ഉല്‍പന്നങ്ങളുടെ അംഗീകൃത വില്‍പന കേന്ദ്രമാണ് കൈരളി.യു.എ.ഇ,മലേഷ്യ,ഇന്‍ഡോനേഷ്യ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവ സോഫ,സെറ്റി ,ഫര്‍ണിച്ചര്‍ മോഡലുകള്‍ ഷോറൂമിലെ ആകര്‍ഷണങ്ങളാണ്.
കിഫ് മോഡല്‍
കൈരളിയുടെ തനിമയാര്‍ന്ന ഉല്‍പന്നങ്ങള്‍ അറിയപ്പെടുന്നത് കിഫ് മോഡലെന്ന (കൈരളി ഇന്റര്‍നാഷനല്‍ ഫര്‍ണിച്ചര്‍) പേരിലാണ് .ഇന്ന് അറിയപ്പെടുന്ന ബ്രാന്‍ഡായി കിഫ് മാറി.പുതുമയാര്‍ന്ന ഡിസൈനുകളില്‍ ഫര്‍ണിച്ചറുകള്‍ സ്വന്തം പണിശാലകളില്‍ നിര്‍മിക്കുന്നു.വിദഗ്ദരായ ഡിസൈനര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി.പേരാമംഗലത്ത് ഫര്‍ണിച്ചര്‍ ഉല്‍പാദനയൂനിറ്റുണ്ട്.30 വിദഗ്ദ തൊഴിലാളികളുടെ പണിശാലയാണിത്.കൈരളിയുടെ 'കിഫ് മോഡലി'ന്റെ കേരളത്തിലെ ഉല്‍പാദനകേന്ദ്രം കൂടിയാണിത്.
കേരളത്തില്‍ മെഡിക്കേറ്റഡ് ഓര്‍തോപിഡിക് മാട്രസുകള്‍ ആദ്യമായി കൊണ്ടുവന്നത് കൈരളിയാണ്.ഇതിന് രാജ്യത്തിനകത്തും മിഡില്‍ ഈസ്റ്റിലും നല്ല ഡിമാന്‍ഡുണ്ട്.
ഇന്റീരിയര്‍ ഡിസൈനും പുതുട്രെന്‍ഡുകളും
വീടുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്താന്‍ പ്രത്യേക വിങ് കൈരളിയിലുണ്ട്.ആധുനിക രീതിയില്‍ ആരും കൊതിക്കുന്ന മാതൃകയില്‍ വീട്ടകങ്ങള്‍ മോടി പിടിപ്പിക്കാന്‍ വിദഗ്ദരായ സംഘമാണുള്ളത്.ഇതിനകം തന്നെ തൃശൂരിലെ ശോഭ സിറ്റിയിലെ വില്ലകകള്‍ പോലുള്ള വര്‍ക്കുകള്‍ ചെയ്തുകഴിഞ്ഞു.
കിച്ചന്‍ ഇന്റീരിയര്‍
എം.ഡി.എഫ് കൊണ്ടോ മഹാഗണി ഉപയോഗിച്ചോ ആവശ്യത്തിനനുസരിച്ച് സ്ക്വയര്‍ ഫീറ്റില്‍ ഉത്തരവാദത്തോടെ ചെയ്തുകൊടുക്കുന്നു.കിച്ചന്‍ ഇന്റീരിയറുകളുടെ എക്സ്ക്ളൂസീവ് ഷോറൂമാണ് പേരാമംഗലത്തെ 'കൈരളി മോഡുലാര്‍ കിച്ചണ്‍'.ഗുണമേന്മയേറിയ എം.ഡി.എഫ്്് ഉപയോഗിക്കുന്നതാണ് പുതിയ ട്രെന്‍ഡ്.സ്ക്വയര്‍ ഫീറ്റിന് 1400 മുതല്‍2400 രൂപ വരെ വ്യത്യസ്തതക്കനുസരിച്ച് ചാര്‍ജ് ഈടാക്കുന്നു.വാട്ടര്‍ പ്രൂഫ്,ഫയര്‍ പ്രൂഫ്, ഉറപ്പുനല്‍കുന്ന മള്‍ട്ടി വുഡ് ഉപയോഗിച്ച് മോഡേണ്‍ ശൈലിയിലുള്ളതാണ് നിര്‍മാണം.
ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വിശ്വസ്തതയോടെ
തൃശൂരില്‍ കൈരളി വേറുറപ്പിച്ചിട്ട് 10 വര്‍ഷമായി. 2006ല്‍ ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത് പ്രമുഖ വ്യവസായി പത്മശ്രീ യൂസഫലിയാണ്.വിദേശ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഗ്യാരണ്ടിയോടെ ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം.മല്‍സരാധിഷ്ടിതമായ ഫീല്‍ഡില്‍ വിശ്വാസ്യതയും ഗുണനിലവാര മേന്മയുമാണ് കൈരളിയുടെ മുഖമുദ്ര.രാജ്യാന്തര നിലവാരത്തിലുള്ള ഉല്‍പന്നങ്ങളാണ് ഉണ്ടാക്കുന്നത്. ആവശ്യക്കാര്‍ കൈരളിയെ തേടി വരാന്‍ കാരണമിതാണ്.സോഫാ സെറ്റ്,സ്റ്റീല്‍ ഫര്‍ണിച്ചര്‍,സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ചെയേഴ്സ്,വാള്‍ഡ്രോബ്,ബെഡ് റൂം സെറ്റ്,ഡൈനിങ് ടേബിള്‍,ഓഫിസ് ടേബിള്‍,ടി.വി സ്റ്റാന്റ്,ഫോട്ടോ ഫ്രെയിംസ്,തായ് ഫനുവേഴ്സ്,കോട്ട്സ്,മാട്രസ്,ക്രോക്കറി ഷെല്‍ഫ് എന്നിവയുടെ അപൂര്‍വശേഖരം കൈരളി ഷോറൂമിന് മാത്രം സ്വന്തം.
യുവ രക്തത്തിന്റെ
ചിറകില്‍ കൈരളിയുടെ കുതിപ്പ്
26 കാരനായ മാനേജിങ് പാര്‍ട്നര്‍ സന്‍ജിതിന്റെ മേല്‍നോട്ടത്തിലാണ് തൃശൂരിലെ കൈരളി ഫര്‍ണിച്ചര്‍ വികസനക്കുതിപ്പ് തുടരുന്നത്.കേരളീയറുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് പുതിയ ബിസിനസ് തന്ത്രങ്ങളുമായാണ് മല്‍സരാധിഷ്ഠിത കമ്പോളത്തില്‍ മുന്നേറുന്നത്.കേരളത്തിലെ പ്രമുഖ വ്യവസായി പി.കെ.കാദര്‍മോന്‍-മുംതസ് ബീഗം ദമ്പതികളുടെ മകനാണ് സന്‍ജിത് കാദര്‍.പിതാവില്‍ നിന്ന് ചുമതല ഏറ്റെടുത്തിട്ട് രണ്ടുവര്‍ഷമായി.ബാംഗ്ളൂരില്‍ നിന്ന് എം.ബി.എ കഴിഞ്ഞാണ് ബിസിനസിലേക്കിറങ്ങിയത്.മുതുവറയിലെ എലൈറ്റ് ഗാര്‍ഡനില്‍ താമസം.ഖത്തറില്‍ കൈരളി ഫര്‍ണിച്ചറിന്റെ പുതിയ ഷോറും അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും.അതിനുള്ള മുന്നൊരുക്കത്തിലാണ് സന്‍ജിത് ഖാദര്‍.സഹോദരങ്ങള്‍ ഷബാന്‍ കാദര്‍,സിന്‍ജു കാദര്‍.
No comments:
Post a Comment