Wednesday, May 30, 2012






'സ്മാര്‍ട്ട് കാര്‍സ്';ന്യൂ ജനറേഷന്‍ കാറുക
ളുടെ അത്താണി

വില  കുറവുണ്ടെന്നറിഞ്ഞാണ് ജോമോന്‍ തൃശൂരിലെ ഒരു കടയില്‍ നിന്ന്  ഒറിജിനലിനെ വെല്ലുന്ന കാറിന്റെ 'അലോയ്ഡ് വീല്‍സ'് വാങ്ങിയത്. ഉപയോഗിച്ച് ആറുമാസമെത്തിയില്ല, ദേ...വരുന്നു കംപ്ളയിന്റ്. കിട്ടീ..പണി.ബ്രാണ്ടഡ് കമ്പനിയല്ലാത്തതിനാല്‍ ഗാരണ്ടിയൊന്നുമില്ലല്ലോ....പറ്റിപ്പോയി !.മലയാളികളുടെ സ്ഥിരം പല്ലവിയാണിത്.ലക്ഷങ്ങള്‍ മുടക്കി കാര്‍ വാങ്ങിയാലും മോടിപിടിപ്പിക്കാനും പകരം വക്കാനുമുള്ള സജ്ജീകരണങ്ങള്‍ അല്‍പം വില കുറവുണ്ടെങ്കില്‍ അതില്‍ ചെന്നുപിടിക്കും.ഗുണമേന്മ വേണമെങ്കില്‍ ബ്രാണ്ടഡ് സാധനം തന്നെ വേണം. അത് അംഗീകൃത സ്ഥാപനത്തില്‍ നിന്നുതന്നെ വാങ്ങണം. മോഷണ കാറുകളുടെ  ഭാഗങ്ങള്‍ പുതുക്കി ഒറിജിനലാക്കുന്ന സംഘം കേരളത്തില്‍ വ്യപകമാണ്.ഇവരെ ആശ്രയിച്ചാണ് കുറഞ്ഞ വിലക്ക് കാറിന്റെ ഭാഗങ്ങള്‍ വാങ്ങി  വില്‍ക്കുന്ന കടകള്‍ നിലനില്‍ക്കുന്നത്.ഇതിനാല്‍ വഞ്ചിക്കപ്പെടുന്നവരേറെ.
 ബ്രാണ്ടഡ് ഉല്‍പന്നങ്ങളുടെ വിശ്വാസ്യത കഴിഞ്ഞ ആറ് വര്‍ഷമായി കാത്തുസൂക്ഷിക്കുന്ന തൃശൂരിലെ അംഗീകൃത കാര്‍ ആക്സസറീസ് ഷോറൂമാണ് പൂങ്കുന്നത്തെ 'സ്മാര്‍ട് കാര്‍സ്'.പ്രമുഖ വിദേശി-സ്വദേശി ഉല്‍പന്നങ്ങളുടെ ഒറിജിനല്‍ ബ്രാണ്ടഡ് ഉല്‍പന്നങ്ങള്‍ മാത്രമാണിവിടെ വില്‍ക്കുന്നതെന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം.മല്‍സരം ഏറെയുള്ള ബിസിനസില്‍ മുന്‍നിരയിലെത്താന്‍ സഹായിച്ചതും ഉല്‍പന്നങ്ങളിലെ വിശ്വാസ്യതയും കര്‍മ്മത്തിലെ സത്യസന്ധതയും  കൊണ്ട്മാത്രം.കാര്‍ ആക്സസറീസിന്റെ വില്‍പനയും ഫിറ്റിങ്ങും ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റര്‍ വടക്കാഞ്ചേരി പേഴുംകാട്ടില്‍ പി.ജി .വിമല്‍ ആണ്.കാര്‍ ആക്സസറി മേഖലയിലെ പ്രതിദിനം മാറിവരുന്ന  'ട്രെന്‍ഡ'ുകള്‍ തൃശൂരില്‍ ആദ്യമെത്തുക സ്മാര്‍ട് കാര്‍സിലാണെന്നത് പുതുതലമുറയെ അടുപ്പിക്കാന്‍ കാരണമായി.മൂന്നുവര്‍ഷം വരെ വാറണ്ടിയുള്ള സെന്റര്‍ ലോക്ക്,പവര്‍ വിന്‍ഡോ,ഡേ ലൈറ്റ് ,ശബ്ദം മാറ്റാനുതകുന്ന സ്പോട്ടി മഫ്ളര്‍, റിവേഴ്സിങ്ങ് കാമറ,അലോയ്ഡ് വീല്‍സ്,ടച്ച് സ്ക്രീന്‍ സ്റ്റീരിയോസ്, ബ്രാസ് ബോക്സ് എന്നിവയുടെ ലോകോത്തര  ബ്രാണ്ടുകളുടെ പുതുഉല്‍പന്നങ്ങള്‍ ഇവിടത്തെ  ആകര്‍ഷണങ്ങളാണ്.സോണി,കെന്‍വുഡ്,ജെ.ബി.സി ,പയനിയര്‍ ,ഇന്‍ഫിനിറ്റി തുടങ്ങിയവയുടെ ലേറ്റസ്റ്റ് പ്രൊഡക്സ് വിപണിയിലിറങ്ങുന്നതോടൊപ്പം ഇവിടെയെത്തും.
ആറ് വര്‍ഷമായി വിപണിയിലെ പുതുട്രെന്‍ഡുകളോടൊത്താണ് സ്മാര്‍ട്ട് കാര്‍സിന്റെ സഞ്ചാരം. പാട്ടുരായ്ക്കലിലായിരുന്നു ആദ്യമായി ഷോറൂമിട്ടത്.പിന്നീട് പൂങ്കുന്നം ദേശാഭിമാനിക്ക് മുന്നിലെ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ആദ്യ കാലങ്ങളില്‍ ഫിറ്റിങ്ങില്‍ വയര്‍കട്ടിങ്ങുകള്‍ ഏറെ ആവശ്യമുണ്ടായിരുന്നു.ഇപ്പോള്‍ അത് വേണ്ട.ഇപ്പോള്‍ ക്ളിപ്പിങ്ങുകളാണ് ഉപയോഗിക്കുന്നത്.പുതുസ്റ്റൈലുകളില്‍ ,വാഹനകമ്പനികളുടെ പുതുമോഡലുകള്‍ പ്രതിമാസം നിരത്തിലിറങ്ങുന്നു.ഇവക്ക് വേണ്ട സ്റ്റൈലന്‍ സജ്ജീകരണങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.മറ്റ് കാര്‍ ഫിറ്റിങ് സ്ഥാപനങ്ങളേക്കാള്‍ വേറിട്ടുനില്‍ക്കുന്ന അധുനിക സജ്ജീകരങ്ങളുടെ സഹായത്തില്‍ ഇത് എളുപ്പം സാധിക്കുന്നു.ഫിനിഷിങ്ങും കിറുകൃത്യം.പുതുമോടി ലഭിക്കാന്‍ അനുബന്ധ സജ്ജീകരണങ്ങള്‍,ഗ്രാഫിക്സ് വര്‍ക്സ് ,കാര്‍ അപ്ഹോല്‍സ്റ്ററീസ്,സീറ്റ് കവര്‍ എന്നിവയുടെ വിദേശി- സ്വദേശി ഉല്‍പന്നങ്ങളുടെ അപൂര്‍വ ശേഖരം സ്മാര്‍ട്ട് കാര്‍സിലുണ്ട്. ഇന്നത്തെ തലമുറ കൊതിക്കുന്ന 'ന്യൂ ലുക്ക്' സ്മാര്‍ട്ട് കാര്‍സ് ഉറപ്പു നല്‍കുന്നു.വിശാലമായ കാര്‍ പാര്‍ക്കിങ്ങും ആധൂനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഫിറ്റിങ്ങും സ്മാര്‍ട് കാര്‍സിന്റെ മാത്രം പ്രത്യേകതയാണ്.
വാഹനങ്ങളോടുള്ള താല്‍പര്യമാണ് വിമലിനെ ബിസിനസിലേക്കിറങ്ങാന്‍ പ്രേരണയായത്.തെരഞ്ഞെടുത്ത വഴി തെറ്റിയില്ല.കുറച്ചു വര്‍ഷം കൊണ്ടു തന്നെ ബിസിനസില്‍ വേരുറപ്പിക്കാന്‍ വിമലിനായി.ദൈവാനുഗ്രഹവും ഒപ്പമുള്ള ജീവനക്കാരുടെ ആത്മാര്‍ഥ സഹകരണമാണ് വിജയത്തിന് പിന്നിലെന്ന് വിമല്‍ പറയുന്നു. കഴിവുള്ള ജീവനക്കാരാണ് കഴിഞ്ഞ ആറ് വര്‍ഷവും മുതല്‍കൂട്ടായത്.വാഹന വിപണിയിലെ ലേറ്റസ്റ്റ് ഉല്‍പന്നങ്ങളുടെ ഹോല്‍സെയില്‍ ഷോറൂമാണ് അടുത്ത ലക്ഷ്യം.ഇതിനായി ശ്രമവും തുടങ്ങിക്കഴിഞ്ഞു.ബാങ്ക് ജോലിക്കാരിയായ ഭാര്യ സീത ലഭിക്കുന്ന സമയങ്ങളില്‍ വിമലിനെ സഹായിക്കാന്‍ ഷോറൂമിലെത്തുന്നു.രണ്ട് വയസായ മകന്‍ കാര്‍ത്തികുമടങ്ങുന്നതാണ് കുടുംബം.

No comments:

Post a Comment