Wednesday, May 30, 2012




  ക്ഷമിക്കണം; പെന്‍കോ ബക്കര്‍ ‘ബിസി സര്‍ക്കിളി’ന് പുറത്താണ്


കുന്നംകുളത്തെ പെന്‍കോ മാര്‍ബിള്‍സ് ആന്റ് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ അമരക്കാരനായ ബക്കറിന് ബിസിനസുകാരന്‍ എന്ന മേല്‍വിലാസത്തിന്റെ ആവശ്യമില്ല.സ്വന്തം സ്വദേശമായ കടങ്ങോടും കുന്നംകുളത്തും  അദ്ദേഹം അറിയപ്പെടുന്നത് ഒരു സാമൂഹിക പ്രവര്‍ത്തകനായാണ്.പാവപ്പെട്ട വൃക്കരോഗികള്‍ക്ക് ആശ്വാസമേകുന്ന കുന്നംകുളത്തെ അക്ഷയ കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍,അഗതിഫഅനാഥ മന്ദിരമായ നുസ്റത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍,കോണ്‍കോര്‍ഡ്  ഇംഗ്ളീഷ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നടത്തുന്ന കോണ്‍കോര്‍ഡ് എഡുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങീ ഒട്ടേറെ മേല്‍വിലാസങ്ങളാണ് അദ്ദേഹത്തിനുള്ളത്.അതുകൊണ്ടുതന്നെ ബിസിനസ് തിരക്കുകളിലാണ് എന്ന് പറഞ്ഞ് ഒഴിവു പറഞ്ഞ് രക്ഷപ്പെടുന്ന ബിസിനസ് സര്‍ക്കിളിന് പുറത്താണ് ഈ കടങ്ങോടുകാരന്‍.

സ്കൂള്‍ പ്രായം മുതലേ ബിസിനസെന്തെന്നറിഞ്ഞുതന്നെയാണ് ബക്കര്‍ വളര്‍ന്നത്. പിതാവ് അലിക്കുട്ടി മലേഷ്യയില്‍ ബിസിനസായിരുന്നു.തിരിച്ച് നാട്ടിലെത്തി കുന്നംകുളത്ത് ഹിലാല്‍ ഇലക്ട്രോണിക്സ് എന്ന ഷോപ്പ് തുടങ്ങി.ബസ് സര്‍വീസും ഉണ്ടായിരുന്നു.പിന്നീട് അല്‍ ഹിലാല്‍ ബെഡ് എംപോറിയം തുടങ്ങി.ബക്കര്‍ സ്കൂളിലും കോളജിലും പോയിരുന്നപ്പോള്‍ തന്നെ പിതാവിനെ സഹായിക്കാനുമെത്തിയിരുന്നു.പിന്നീട് കുന്നംകുളത്തെ കുറച്ചുകച്ചവടക്കാരോടൊപ്പം ചേര്‍ന്ന് ബക്കര്‍ തൃശൂര്‍ റോഡില്‍ പെന്‍കോ മാര്‍ബിള്‍സ് തുടങ്ങി. ആ സമയത്ത് മാര്‍ബിള്‍ ട്രെന്‍ഡായിരുന്നു.കുന്നംകുളം പോലുള്ള നഗരത്തില്‍ ചാവക്കാട് ,ഗുരുവായൂര്‍ ബിസിനസ് ലഭിക്കുമെന്നുതന്നെയായിരുന്നു പ്രതീക്ഷ.എട്ട് പാര്‍ട്നര്‍മാര്‍.ഏതായാലും ബിസിനസ് പച്ചപിടിച്ചു. 2005 ല്‍ ബിസിനസ് വിപുലപ്പെടുത്തിയതാണ് നാഴികക്കല്ലായത്.കുന്നംകുളംഫതൃശൂര്‍ റോഡില്‍ അതിവിശാലമായ ഷോറൂം.മാര്‍ബിള്‍സ്,ടൈല്‍സ്,സാനിട്ടറീസ്,സി.പി ഫിറ്റിംഗ്സ് ..എല്ലാ വിഭാഗത്തിനുമായി എക്സ്ക്യൂസീവ് ഷോറൂം.ഇത്ര വിശാലമായ സ്ഥലത്ത് ബ്രഹത്തായ കലക്ഷന്‍ മറ്റെവിടെയും കാണാനാവില്ലെന്ന് ഉദ്ഘാടകനായ എം.എ യൂസഫലി തന്നെ പരാമര്‍ശിച്ചു. ഇത്രവലിയ ഷോറൂം തുടങ്ങിയപ്പോള്‍ .ആദ്യം കളിയാക്കിയവര്‍ നോക്കി നില്‍ക്കേ പെന്‍കോ വളര്‍ന്നു. തൃശൂര്‍ ,മലപ്പുറം ജില്ലകളിലെ ഉപഭോക്താക്കള്‍ പെന്‍കോ തേടിയെത്തി.മിതമായ വിലയും മോഡലുകളുടെ സെലക്ഷനും പെന്‍കോയുടെ മുഖമുദ്രയായി.സാനിട്ടറിഫടൈല്‍ രംഗത്തെ പ്രമുഖ ബ്രാന്‍ഡുകളുടെ അപൂര്‍വ കലക്ഷനാണ് പെന്‍കോയിലുള്ളത്.കജാരിയ, ഹിന്‍ഡ്വെയര്‍,സൊനോറ,ജാഗ്വാര്‍, കജാരിയ, ഏഷ്യന്‍,ബെല്‍ജിനോ,ജോണ്‍സന്‍  എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ അംഗീകൃത ഷോറൂമാണിത്.
പെന്‍കോയുടെ 16ാം വാര്‍ഷികമാണിപ്പോള്‍. ഓരോ 20,000 രൂപയുശട പര്‍ച്ചേസിനും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് മാരുതി ആള്‍ട്ടോ കാര്‍ സമ്മാനം നല്‍കുമെന്നതാണ് വാര്‍ഷിക ഓഫര്‍.പ്രതിമാസ,പ്രതി വാര നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്കും സമ്മാനം നല്‍കിവരുന്നു.കോട്ടമൊന്നുമുണ്ടാവാതെ സ്റ്റഡി  ബിസിനസ് അതാണ് പെന്‍കോ ബക്കറിന് സമ്മാനിച്ചത്.ഇന്ത്യയില്‍ തന്നെ ടൈല്‍ ബിസിനസിലെ ഏറ്റവും മികച്ച ഉപഭോക്തൃ മാര്‍ക്കറ്റ് കേരളമാണ്.സാധാരണക്കാര്‍മുതല്‍ അപ്പര്‍ക്ളാസുകാര്‍ വരെ മികച്ച ടൈല്‍ഫസാനിറ്ററി ഉല്‍പന്നങ്ങള്‍ തന്നെയാണ് തേടിയെത്തുക.അവര്‍ക്കനുയോജ്യമായത് നല്‍കുകയെന്നത് മാത്രമാണ് വെല്ലുവിളി  ബക്കര്‍ പറയുന്നു.40 ജീവനക്കാരാണ് പെന്‍കോയിലുള്ളത്.ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിവരുന്നതിനും പുറമെ ജീവനക്കാര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കാനുള്ള പ്രത്യേക ക്ഷേമപദ്ധതിയും നടത്തിവരുന്നു.

മുസ്ദര്‍ ഡവലപേഴ്സ്
ബക്കര്‍ മാനേജിങ്ങ് ഡയരക്ടറായ മുസ്ദര്‍ ഡവലപേഴ്സ്  പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപണം നിര്‍മാണ രംഗത്തേക്കുള്ള പുതിയ ചുവട് വെപ്പാണ്.ഒരു വര്‍ഷം മുമ്പായിരുന്നു ഈ മേഖലയിലേക്ക് തിരിഞ്ഞത്. ഫ്ളാറ്റുകളും വില്ലകളും നിര്‍മിച്ച് നല്‍കുകയെന്ന ലക്ഷ്യമിട്ടാണ് മുസ്ദര്‍ ഡവലപേഴ്സിന്റെ പ്രവര്‍ത്തനം.കുന്നംകുളത്തിനടുത്ത കാണിപ്പയൂരില്‍ പെന്‍കോ റസിഡന്‍സി എന്ന ഫ്ളാറ്റ് സമുച്ചയം നിര്‍മാണ ഘട്ടത്തിലാണ്.കുന്നംകുളം ഫവടക്കാഞ്ചേരി റോഡില്‍ പെന്‍കോ ഹോംസ് എന്ന വില്ല പദ്ധതിയാണ് അടുത്തത്.ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ബക്കര്‍.

അക്ഷയ കിഡ്നി ഫൌണ്ടേഷന്‍
വൃക്കരോഗികള്‍ക്ക് കൈതാങ്ങായുള്ള ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങണമെന്ന ചിന്തയാണ് ബക്കറിനെ അക്ഷയ കിഡ്നി ഫൌണ്ടേഷന്‍ എന്ന സംഘടനയിലേക്കെത്തിച്ചത്.പരിചയക്കാരായ വ്യാപാരികളും സുഹൃത്തുക്കളുംചേര്‍ന്ന് 2010 നവംബര്‍ മൂന്നിനാണ് സംഘടന രൂപവത്കരിച്ചത്.സൌജന്യ ഡയാലിസിസ്,വൃക്കരോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം,സെമിനാറുകള്‍,മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തുകയെന്നതാണ് ലക്ഷ്യം.ഗുരുവായൂര്‍ ശാന്തി  ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹകരണത്തോടെ കുന്നംകുളം റോയല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിലാണ് സൌജന്യഡയാലിസിസ് നല്‍കുന്നത്.പ്രതിമാസം 150 ഡയാലിസിസാണ് സൌജന്യമായി അവശതയനുഭവിക്കുന്ന രോഗികള്‍ക്കായി നല്‍കിവരുന്നത്.16 ഓളം രോഗികള്‍ ജീവന്‍ നിലനിറുത്തുന്നതും ഈ ഡയാലിസിസ് സഹായം കൊണ്ടാണ്.പ്രതിമാസം 5000ഓളം രൂപ ഫൌണ്ടേഷന് ഇതിനായി ചെലവ് വരുന്നുണ്ട്.

നുസ്റത്ത് ചാരിറ്റബിള്‍ ട്രസ്റ്റ്
ചിറമനേങ്ങാട്ടുള്ള നുസ്റത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ് ബക്കര്‍. 40 കുട്ടികളാണ് ഇവിടെത്തെ അന്തേവാസികള്‍.താമസത്തിനും പഠനത്തിനുമുള്ള സഹായം ട്രസ്റ്റ് ചെയ്തുവരുന്നു.

ഇതിനുപുറമെ സ്വന്തമായി എ.ബി.എ ക്രഷര്‍ യൂനിറ്റും കടങ്ങോടുണ്ട്.പന്നിത്തടത്താണ് കോണ്‍കോര്‍ഡ് ഇംഗ്ളീഷ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍.1985 ലായിരുന്നു സ്കൂളിന്റെ തുടക്കം.നാട്ടില്‍ സാമൂഹിക  പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ബക്കര്‍.ഭാര്യ: സ്വാലിഹ,മക്കള്‍: ഫര്‍സാന,ഹുസ്ന ബത്തൂല്‍, അഹമ്മദ് ഉവൈസ്.



No comments:

Post a Comment