Wednesday, May 30, 2012


നേട്ടങ്ങളുടെ നെറുകെയില്‍ എസ്.ജി


ഇലക്ട്രോണിക്സ് സാമ്രാജ്യം ഷാജിക്ക് സ്വന്തം





പ്രമുഖ കമ്പനികളുടെ  ഇലക്ട്രോണിക്സ് സാമ്രാജ്യം ഒരു കുടക്കീഴില്‍ കൊണ്ടുവരിക...1984 ല്‍ എസ്.ജി. ആന്റ് കമ്പനിക്ക് വടക്കാഞ്ചേരിയില്‍ തുടക്കമിടുമ്പോള്‍ ഷാജിക്ക് അതൊരു സ്വപ്നമായിരുന്നു.കൈയെത്തുന്നതിലേക്കാള്‍ ഏറെ ദൂരമായിരുന്നു അത്.എന്നാല്‍ 26 വര്‍ഷം പിന്നിടുമ്പോള്‍ ഷാജി അത് കൈപിടിയിലൊതുക്കിയത് ആ സ്വപ്നം മാത്രമല്ല,കേരളത്തിലെ ഒരു ഇലക്ട്രോണിക്സ് വ്യാപാരിക്ക് അപൂര്‍വം ലഭിക്കാവുന്ന നേട്ടങ്ങള്‍ പലതായിരുന്നു.
കേരളത്തില്‍ വിശ്വസ്തമായി നിശ്ചിത ലാഭത്തില്‍ കുറയാതെ ബിസിനസ് ചെയ്യുമെന്നുറപ്പുള്ള ഇലക്ട്രോണിക്സ് ഗുഡ്സ് ഡീലര്‍.കേരളത്തിലെ ആദ്യ എക്സ്ക്ള്യൂസീസ് ഷോറൂമിന്റെ അമരക്കാരന്‍..ലോകപ്രശസ്ത ബ്രാന്‍ഡുകളെ എസ്.ജി. ആന്റ് കമ്പനിയിലേക്ക് ആകര്‍ഷിച്ചത് ഇതൊന്ന് മാത്രമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ വ്യാപാരി.ബിസിനസറിയാവുന്ന ഒരു പക്കാ തൃശൂര്‍ക്കാരന്‍.ഈ നേട്ടം കൈപിടിയിലൊതുക്കാന്‍ ഷാജി .ടി.മുട്ടത്തുശ്ശേരിലെടുത്ത റിസ്ക് ചെറുതൊന്നുമല്ല.
കേരളത്തില്‍ ഇലക്ട്രോണിക്സിന്റെ അപാര സാധ്യതകള്‍ നേരത്തെ കണ്ടറിഞ്ഞ ഷാജി രണ്ടര പതിറ്റാണ്ട് മുമ്പ് കേരളത്തില്‍ കൊണ്ടുവന്നത് പുതിയ ആശയമായിരുന്നു;ഒരു മള്‍ട്ടിബ്രാന്‍ഡഡ് എക്സ്ക്ള്യൂസീവ് ഷോറൂമിന്റെ വിശാലമായ സാധ്യതകള്‍.84 ല്‍വടക്കാഞ്ചേരിയില്‍ നിന്ന് തുടങ്ങി തന്റെ ആശയത്തിന്റെ പൂര്‍ത്തീകരണം.തുടര്‍ന്ന് 95 ല്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ ബി.പി.എല്‍ ഗാലറിയോടെ തന്റെ ബിസിനസ് പടയോട്ടം തുടങ്ങി .15,000 സ്ക്വയര്‍ ഫീറ്റിലാണ് തൃശൂരിലെ എസ്.ജി ക്ളോംപ്ളസ്.എസ്.ജി കോംപ്ളക്സില്‍ തന്നെ 2000 ല്‍ എല്‍.ജി ഷോപ്പേ തുടങ്ങി.2005 ല്‍ എറണാകുളത്ത് എല്‍.ജി ഷോപ്പേ,2009 ല്‍ കോഴിക്കോട് എല്‍.ജി ഷോപ്പേ എന്നിവ തുടങ്ങി.
അഞ്ച് ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ എക്സ്ക്ളൂസീവ് ഷോറൂമുകള്‍ തൃശൂരിലെ എസ്.ജി  കോംപ്ളക്സിലുണ്ട്.എല്‍.ജി ഷോപ്പേക്ക് ശേഷം 2003 ല്‍ സോണി സെന്റര്‍,2004 ല്‍ നോക്കിയ പ്രിയോരിറ്റി സെന്റര്‍,2007 ല്‍ വേള്‍പൂള്‍ ഷോപ്പേ,2009 ല്‍ കിച്ചന്‍ അപ്ളിയന്‍സസിന് വേണ്ടി ഫേബര്‍ ഗലേറിയ എന്നിവ എസ്.ജി കോംപ്ളക്സിലെത്തി.കമ്പനിയുടെ പുതിയ  ഉല്‍പന്നങ്ങള്‍,ന്യായ വില,ഫുള്‍ റേഞ്ച് ഡിസ്പ്ളേ, സെയില്‍സ് ആന്റ് സര്‍വിസ് എന്നിവയാണ് എക്സ്ക്യൂസീവ് മള്‍ട്ടി ബ്രാന്‍ഡഡ് ഷോറൂമുകളുടെ ആകര്‍ഷണീയതയെന്ന് എസ്.ജി. ആന്റ് കമ്പനി സി.ഇ.ഒ ഷാജി.ടി.മുട്ടത്തുശ്ശേരില്‍ പറയുന്നു.ഇനി മൊബൈല്‍ വിപണിയില്‍ സജീവമാകാനാണ് പദ്ധതി. സാംസങ്ങ് മൊബൈല്‍ കമ്പനിയുടെ എക്സ്ക്ളൂസീവ് ഷോറൂം 'സാംസങ്ങ് കോഫീ' കൂടി തൃശൂരിലെ എസ്.ജി ക്ളോംപ്ളക്സിലെത്തും.
കുടുംബപരമായി ഇലക്ട്രോണിക്സ് ബിസിനസിനോട് താല്‍പര്യം ഉണ്ടായിരുന്നതാണ് ഷാജിക്ക് വഴിത്തിരിവായത്. 40 വര്‍ഷം മുമ്പ് ഫിലിപ്സ് കമ്പനിയുടെ ഷോറൂം മാമന്‍ തുടങ്ങിയിരുന്നു.ഇത് ഇലക്ട്രോണിക്സ് ഫീള്‍ഡിനോട് താല്‍പര്യം വളര്‍ത്താനിടയാക്കി.തൃശൂര്‍ക്കാരുടെ  ഇലക്ട്രോണിസ് സാധനങ്ങളോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞാണ് ബിസിനസിലിറങ്ങിയത്.സോണി,എല്‍.ജി,വോള്‍ട്ടാസ് കമ്പനികളുടെ തൃശൂര്‍ ,പാലക്കാട്,മലപ്പുറം ജില്ലകളിലെ വിതരണക്കാരനാണ് .എല്‍.ജി യുടെ ഇന്ത്യയിലെ ആദ്യ എക്സ്ക്ള്യൂസിവ് ഷോറൂമാണ് എസ്.ജി.നോക്കിയ മൊബൈല്‍ കമ്പനിയുടെ ആദ്യ എക്സ്ക്ളൂസിവ് ഷോറൂമെന്ന നേട്ടം കരസ്ഥമാക്കിയതും എസ്.ജിയിലെ നോക്കിയ പ്രിയോരിറ്റി സെന്ററാണ്. മൊബൈലിന്റെ പിതാവെന്നറിയപ്പെടുന്ന പേജറിന്റെ കേരളത്തിലെ ആദ്യ ഡീലറാണ് എസ്.ജി.കാലത്തിനനുസരിച്ച് ബിസിനസിനെ അപ്ഡേറ്റ് ചെയ്തുവെന്നതാണ് വിജത്തിന്റെ രഹസ്യമെന്ന് ഷാജി പറയുന്നു.
65 കോടിയാണ് ഈ വര്‍ഷത്തെ എസ്.ജിയുടെ ടേണ്‍ഓവര്‍.ഇലക്ട്രോണിക്സ് രംഗത്ത് ഇത്ര ടേണ്‍ഓവറുള്ള  അപൂര്‍വം ബിസിനസുകാരനാണ് ഷാജി.
2000-2001 വര്‍ഷം പ്രൈഡ് ഓഫ് ബി.പി.എല്‍ അവാര്‍ഡ് നേടി.എല്‍.ജി  2001-06 വര്‍ഷത്തെ നമ്പര്‍ വണ്‍ ഡീലറായി തെരഞ്ഞെടുത്തു.മികച്ച എല്‍.ജി കമ്പനിയുടെ വില്‍പനക്കായി ബി.എന്‍.ഡബനുു കാര്‍ സമ്മാനമായി ലഭിച്ചു.
ടി.വി ഡീലര്‍ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീസ് മെമ്പര്‍,അസോസിയേഷന്റെ എട്ടു വര്‍ഷമായുള്ള ട്രഷറര്‍ എന്നീ നിലകളില്‍ സംഘടനാ രംഗത്തും സജീവമാണ്.
തൃശൂരിലെ ചെമ്പൂക്കാവിലാണ് വീട്.ഭാര്യ ജിസി ഷാജി സഹായിക്കാനായി ഒപ്പമുണ്ട്.നാല് മക്കള്‍.ജിസ്റ്റോ,കല്‍ക്കട്ട ഐ.ഐ.ടിയില്‍ എം.ബി.എ ചെയ്യുന്നു.ജസ്റ്റിന്‍,ജസ്വിന്‍,ജെയിന്‍ എന്നീ മറ്റ് സഹോദരങ്ങള്‍ ഊട്ടിയിലെ ഗുഡ്ഷെപ്പേഡ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.ˆ

No comments:

Post a Comment