'നവരത്ന'യുടെ വിജയഗാഥ;സുരേഷ്കുമാറിന്റേയും
'വിയപ്പൊഴുക്കി വെട്ടിപ്പിടിച്ച ജീവിത വിജയം'-നവരത്ന ഗ്രൂപ്പ് ഉടമ എന്‍.ബി സുരേഷ്കുമാറിന്റെ ജീവിതരേഖയെ ഈയൊരു ഒറ്റവാക്കിലൊതുക്കാം.ജ്വല്ലറി പണിക്കാരനില്‍ നിന്ന് തുടങ്ങി ജ്വല്ലറി ഉടമയിലേക്ക്.ഇന്ന് ഒന്നല്ല മുന്‍നിരയിലെ രണ്ട് ജ്വല്ലറികള്‍ സ്വന്തം.ഒന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്നു.നാല് ബേക്കറികള്‍...ഏക്കര്‍ കണക്കിന് കൃഷിഭൂമിയുള്ള നല്ല ഒന്നാന്തരം കര്‍ഷകന്‍,കാട-കോഴി വളര്‍ത്തല്‍..സുരേഷ്കുമാറിന്റെ ലോകം വളര്‍ന്നുകൊണ്ടേയിരിക്കുന്നു.
വിജയത്തിന്റെ പടവുകള്‍
പത്താം ക്ളാസുകഴിഞ്ഞ് തുടര്‍പഠനത്തിന് ശേഷിയില്ലാതെ സ്വര്‍ണപണിക്കാരനായി ജോലി നോക്കിയിരുന്ന ഒരു കൌമാരം സുരേഷിനുണ്ട്.തന്റെ നേട്ടങ്ങള്‍ക്ക് കാരണമായ ,മനസുകൊണ്ട് നന്ദി പറയുന്ന കയ്പേറിയ ആ കാലഘട്ടം.മെഷീന്‍ ഡിസൈന്‍ പഠിച്ചു.ഒന്നു രണ്ട് കടകളില്‍ പണിക്കാരനായി തുടര്‍ന്നു.കുറച്ച് പണം നീക്കിയിരിപ്പ് വന്നപ്പോഴായിരുന്നു സ്വന്തമായ ബിസിനസ് വേണമെന്ന ചിന്ത വന്നത്.സ്വര്‍ണാഭരണ ബിസിനസിലേക്ക് ചിന്തചെന്നെത്തിയത് സ്വാഭാവികം.കുറേ പണം വായ്പയായി തരപ്പെടുത്തി.കേച്ചേരിയുടെ ഉള്‍പ്രദേശത്ത് ചെറിയ ഷോപ്പ്.പലരും വിഢിത്തമെന്ന് പറഞ്ഞ് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു.പക്ഷേ പിന്‍വാങ്ങിയില്ല.2001ആഗസ്റ്റ് 19 ന് കേച്ചേരിയില്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്.പലര്‍ക്കും അസ്വഭാവികമെന്ന് വിശേഷിപ്പിക്കുന്ന പടിപടിയായ വളര്‍ച്ചയാണ് ചെറിയ ജ്വല്ലറിക്കുണ്ടായത്.നവരത്ന മംഗല്യ സുരക്ഷാ പദ്ധതി പോലെ സാധാരണക്കാര്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന പ്രവര്‍ത്തനമാണിതിന് കാരണമായത്.2005ല്‍ നവരത്ന ബേക്കറി കേച്ചേരിയില്‍ തുടങ്ങി.2007 ല്‍ മറ്റ് രണ്ട് പാര്‍ട്നര്‍മാരുമായി ചേര്‍ന്ന് ചാവക്കാട് ബേക്കറി തുടങ്ങി.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്നെയായിരുന്നു ഉദ്ഘാടനം.ശിഹാബ് തങ്ങള്‍ ലോകം വെടിയും മുമ്പത്തെ അവസാന ഉദ്ഘാടനചടങ്ങാണിതെന്ന് സുരേഷ് കുമാര്‍ ഓര്‍ത്തെടുക്കുന്നു.ചാവക്കാട് നോര്‍ത്ത് ബൈപാസ് റോഡിലാണ് ഷോറൂം.തുടര്‍ന്ന് പന്നിത്തടം,ഗുരുവായൂര്‍ ,പറപ്പൂക്കാവ് സെന്‍ട്രല്‍ യൂനിറ്റ് എന്നിവ തുടങ്ങി.ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടായിരുന്നു ഗുരുവായൂര്‍,മുണ്ടൂര്‍ ബേക്കറികള്‍ ഉദ്ഘാടനം ചെയ്തത്.തീരെ നിസാരമല്ലാത്ത ഈ നേട്ടം കൊയ്തെടുത്തതിന്റെ പിന്നില്‍ സുരേഷിന്റെ വിയര്‍പ്പും അപൂര്‍വമായ പ്രവര്‍ത്തന മികവുംകൊണ്ട് മാത്രമായിരുന്നു.
നവരത്ന മംഗല്യ സുരക്ഷാ പദ്ധതി
സുരേഷ് കുമാറിന്റെ വിജയത്തിലെ നാഴികക്കല്ലാണ് നവരത്ന മംഗല്യ സുരക്ഷാ പദ്ധതി. ജില്ലയില്‍ ആദ്യമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച നവരത്നയുടെ സ്വന്തം പദ്ധതിയാണിത്.കുഞ്ഞിന് അഞ്ച് വയസെത്തുമ്പോള്‍ കൈയിലുള്ള ചെറിയ സംഖ്യ നിക്ഷേപിച്ച് കുഞ്ഞിന് 18 വയസെത്തുമ്പോഴേക്കും ആശ്വാസമാകും വിധം സ്വര്‍ണനിക്ഷേപം സ്വന്തമാക്കാന്‍ സൌകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും തന്റെ സാമ്പത്തികശേഷിയനുസരിച്ച് 50,100,250,500 രൂപ പ്രതിവാരമോ,പ്രതിമാസമോ നവരത്ന ജ്വല്ലറിയില്‍ സ്വര്‍ണ ബുക്കിങ്ങിനായി അടക്കാം.നേരില്‍ വീടുകളില്‍ചെന്നും നിക്ഷേപം സ്വീകരിക്കും.ഒരുഗ്രാം സ്വര്‍ണത്തിനുള്ള പണമായാല്‍ വിളിച്ചെടുത്ത് ഷോപ്പിന്റെ ബോണസോടെ സ്വര്‍ണാഭരണം സ്വന്തമാക്കാം.പണമായി തിരിച്ചുനല്‍കില്ല.1998ല്‍ തുടങ്ങിയ നവരത്നാ മംഗല്യ സുരക്ഷാപദ്ധതിയാണ് ഇന്ന് ചെറുകിട ജ്വല്ലറികള്‍ക്ക് നിലനില്‍പിനുള്ള പാത വെട്ടിത്തെളിക്കാന്‍ മാര്‍ഗദീപമായത്. വിപ്ളവകരമെന്ന് വിശേഷിപ്പിക്കുന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് മറ്റ് ചെറുകിട-വന്‍കിട ഭേദമന്യേ എല്ല ജ്വല്ലറികള്‍ക്കും പദ്ധതി സ്വീകരിച്ച് നടത്തേണ്ടി വന്നത്.
മുന്നോട്ട്
അടുത്ത സംരഭമായി നവരത്നയുടെ ഫ്രാഞ്ചൈസികള്‍ നല്‍കാന്‍ പദ്ധതിയുണ്ട്.വടക്കാഞ്ചേരി ഓട്ടുപാറ ഫെറോന ചര്‍ച്ചിന് സമീപം കാര്‍പാര്‍ക്കിങ്ങ് സൌകര്യത്തോടെ ജ്വല്ലറി അടുത്തുതന്നെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്.ജനുവരിമുതല്‍ തന്നെ വടക്കാഞ്ചേരിയില്‍ കസ്റ്റമര്‍ ഹെല്‍പ്പ്ലൈന്‍ സംവിധാനം തുടങ്ങിക്കഴിഞ്ഞു.നല്ല പ്രതികരണമാണ് നാട്ടുകാരില്‍ നിന്ന് ഉണ്ടാവുന്നത്.
എന്തുകൊണ്ട് സ്വര്‍ണം
സ്വര്‍ണത്തില്‍ പണമിറക്കിയാല്‍ നഷ്ടമുണ്ടാവില്ലെന്ന വിശ്വാസമാണ് ബിസിനസിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്.സ്വര്‍ണത്തിലാണ് സാധാരണക്കാരേറെ ഇന്‍വെസ്റ്റ് ചെയ്യുന്നത്.സ്വര്‍ണത്തിന് ആവശ്യക്കാരില്ലാത്ത അവസ്ഥ വരില്ല.സ്വര്‍ണവിലക്കയറ്റം സ്വര്‍ണബിസിനസിനെ തളര്‍ത്തിയെന്ന് തോന്നുന്നില്ല.ബിസിനസില്‍ ഇതുവരെ കുത്തനെ താഴ്ചയുണ്ടായീട്ടില്ല.കുത്തക-വമ്പന്‍ ജ്വല്ലറികളുടെ വരവ് ചെറു ജ്വല്ലറികളെ തളര്‍ത്തിയീട്ടുണ്ട്.വമ്പന്‍ജ്വല്ലറികളുടെ കുത്തൊഴുക്കില്‍ പല ചെറുജ്വല്ലറികളും ഒലിച്ചുപോയി.മാധ്യമങ്ങളിലെ പരസ്യം കണ്ട് സാധാരണക്കാര്‍പോലും ഇത്തിരി സ്വര്‍ണം വാങ്ങാന്‍ വമ്പന്‍ ജ്വല്ലറികളിലേക്കെത്തുന്നു.
നവരത്നത്തിളക്കം
92 കാരറ്റ് സംശുദ്ധിയോടെ ഹോള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ നവരത്നക്ക് സ്വന്തം.ഇടനിലക്കാരില്ലാതെ സ്വന്തം പണിശാലയില്‍ നിന്ന് നിര്‍മിക്കുന്നതിനാല്‍ വിലകുറവില്‍ ലഭിക്കുന്നു.ജനകീയത,സത്യസന്ധത,വിശ്വാസ്യത .ഇവയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സുരേഷ്കുമാര്‍ പറയുന്നു.ജീവനക്കാരുടെ ആത്മാര്‍ഥതയാണ് എന്റെ ശക്തി. ജനപങ്കാളിത്തവും,സ്ഥാപനത്തിന്റെ വിശ്വാസ്യതയും വളര്‍ച്ചക്ക് ആക്കംകൂട്ടി.
ജനസേവനം ലക്ഷ്യം
ജനസേവനം തന്നെയാണ് എന്റെ ലക്ഷ്യം.സര്‍ക്കാരില്‍ നിന്ന് സഹായമുണ്ടെങ്കില്‍ കൂടുതല്‍പേര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാണ്.160 ജീവനക്കാര്‍ ജ്വല്ലറികളിലും 40 ഓളം ജീവനക്കാര്‍ ബേക്കറികളിലും 35 പേര്‍ സെന്‍ട്രല്‍ യൂനിറ്റിലും ജോലിചെയ്തുവരുന്നു.ബിസിനസില്‍ പ്രതിബന്ധങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു.ദൈവാനുഗ്രഹം തുണയായതിനാല്‍ തരണം ചെയ്തു.
നവരത്ന ചാരിറ്റബിള്‍ ട്രസ്റ്റ്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കാനാണ് നവരത്ന ചാരിറ്റബിള്‍ ട്രസ്റ്റ് 2010 ല്‍ തുടങ്ങിയത്.ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നുണ്ട്.പഠിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് പുസ്തകം, യൂനിഫോം വിതരണം,വൃക്കത്തകരാറുള്ള രോഗികള്‍ക്ക് സൌജന്യഡയാലിസിസ്,ധനസഹായം,പാവപ്പെട്ടവര്‍ക്ക് അരിവിതരണം എന്നിവ ട്രസ്റ്റിന്റെ ഭാഗമായി നടത്തുന്നു.ജനുവരിയില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കായി ആംബുലന്‍സ് സംവിധാനത്തിന് നടപടിയായതായും സുരേഷ് കുമാര്‍ പറഞ്ഞു.എല്ലാ വര്‍ഷവും സംസ്ഥാനത്തെ മികച്ച കുടുംബശ്രീ,അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് നവരത്ന അവാര്‍ഡ് നല്‍കിവരുന്നുണ്ട്.
വേണ്ടത് അതിജീവനത്തിന്റെ
സന്ദേശം
ജനപങ്കാളിത്തത്തോടെ മാത്രമാണ് ജ്വല്ലറികളുടെ നിലനില്‍പ്പെന്ന് കാണിച്ചുതന്ന സുരേഷ്കുമാര്‍ ഗോള്‍ഡ് അസോസിയേഷന്‍ കേച്ചേരി യൂനിറ്റ് പ്രസിഡന്റായിരുന്നു .സെപ്തംബറില്‍ ഏറ്റവും നല്ല ബിസിനസുകാരനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.സാമ്പത്തിക മാന്ദ്യം പോലുള്ളവ പെരുപ്പിച്ച് ബിസിനസുകാര്‍ക്ക് നെഗറ്റീവ് എനര്‍ജി നല്‍കുന്നതിന് പകരം അതിജീവനത്തിന്റെ സന്ദേശം നല്‍കലാകണം സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടതെന്നാണ് സുരേഷിന്റെ അഭിപ്രായം.പറപ്പൂക്കാവ് ടെമ്പിള്‍ റോഡിലാണ് നമ്പ്രത്ത് ബാലന്‍-ജാനകി ദമ്പതികളുടെ നാല് മക്കളില്‍ മൂന്നാമനായ സുരേഷ് കുമാര്‍ താമസിക്കുന്നത്.ഭാര്യ:സിമി.മകന്‍: അനന്തകൃഷ്ണന്‍
സഹോദരങ്ങള്‍:ജയപ്രസാദ്,പ്രദീപ് കുമാര്‍,ലത
.
No comments:
Post a Comment